ഒരുമിച്ച് ഗര്‍ഭം ധരിച്ച് 13 ഭാര്യമാര്‍ 

0

പതിമൂന്ന് ഭാര്യമാരെ ഒരേ സമയം ഗർഭിണിയാക്കി യുവാവ് സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ഗർഭിണികളായ ഭാര്യമാർക്കിടയിൽ നിന്ന് പകർത്തിയ ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്. 

ഒരേ സമയമെങ്ങനെ പതിമൂന്ന് ഭാര്യമാർ ഒരാൾക്കുണ്ടാകുമല്ലേ ? അത് നിയമ വിരുദ്ധമല്ലേ എന്ന ചോദ്യവും നിങ്ങൾക്കുണ്ടാകാം. ഈ അതിക്രമം കാണിച്ചതും പോര ഫോട്ടൊ എടുത്തിട്ടാനുള്ള ധൈര്യത്തെപ്പറ്റിയും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ആശാന്റെ നാട് മറ്റൊരിടവുമല്ല നൈജീര്യയാണ്. ഒന്നിൽ കൂടുതൽ ഭാര്യ നിയമ വിരുദ്ധമല്ലാത്ത നാട്. എല്ലാ ഭാര്യമാരും മൂന്നും നാലും ആഴ്ചയുടെ വ്യത്യാസത്തിലാണ് ഗർഭം ധരിച്ചിരിക്കുന്നത്. പതിമൂന്ന് പേരും സുഹൃത്തുക്കളാണെന്നും പരസ്പര ഐക്യത്തോടെയാണ് കഴിയുന്നതെന്നും അവർ പറയുന്നു. തന്റെ ഭർത്താവിനെ പങ്ക് വെയ്ക്കുന്നതിൽ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഈ സ്ത്രീരത്നങ്ങൾ കാണിക്കുന്നില്ല. വളരെ സന്തോഷത്തോടുകൂടിയാണ് ഇവരുടെ ജീവിതം. എന്തായാലും ഒരേ സമയം പതിമൂന്നു പേരെയും ഗർഭം ധരിപ്പിച്ചു കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ഈ സുന്ദരിമാരുടെ ഭർത്താവ്.