ഫാഷന്‍ ലോകത്ത് പടിഞ്ഞാറും കിഴക്കും യോജിപ്പിച്ച് റിങ്കു സോബ്തി

0

ഫാഷന്‍ ഡിസൈനിംഗില്‍ യാതൊരുവിധ കോഴ്‌സും പടിക്കാത്ത റിങ്കു സോബ്തി ഡിസൈനറായി തിളങ്ങിയത് പഠിച്ച പാഠങ്ങളിലുടെയായിരുന്നില്ല, ജന്മസിദ്ധമായ കഴിവിലൂടെയും അഭിരുചിയിലൂടെയും ആയിരുന്നു. നിങ്ങള്‍ ധരിക്കുന്നത് എന്താണെന്നല്ല, അത് നിങ്ങള്‍ ലോകത്തിന് മുന്നില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം എന്നാണ് റിങ്കു പറഞ്ഞിരുന്നത്. തത്ക്ഷണം മാറിക്കൊണ്ടിരിക്കുന്ന ഒന്നായി ഫാഷന്‍ മാറിയിരിക്കുകയാണ്. ഫാഷന്‍ എന്നത് ഉപരിവിപ്ലവം മാത്രമാണെന്നാണ് പലരും വിചാരിക്കുന്നത്. ആളുകള്‍ ലോകത്തിന് മുന്നില്‍ കാണിക്കുന്നതിന് ഉപരിയായി അവര്‍ക്ക് സംതൃപ്തി നല്‍കുന്നതുമാണ് ഫാഷന്‍. യഥാര്‍ത്ഥത്തില്‍ ഫാഷന് വളരെ വലിയ ഒരു ശ്രേണി തന്നെയുണ്ട്. സാധാരണ രീതിയിലുള്ള വേഷങ്ങള്‍ മുതല്‍ ഏറ്റവും പുതിയ രീതിയിലുള്ള ഫാഷന്‍വരെ ഇതില്‍ ഉള്‍പ്പെടും. കാഴ്ചയുടെ കുളിര്‍മക്ക് പിന്നില്‍ ചില കഠിനാധ്വാനത്തിന്റെ കഥകളും പറയാനുണ്ടാകും.

ബിരുദം നേടിയ ശേഷം റിങ്കു സോബ്തി ഒരു ലണ്ടന്‍ അസ്ഥാനമായി ഡിസൈനറുമായി യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് തനിക്ക് ഈ മേഖലയിലുള്ള പ്രാവീണ്യവും ഈ ജോലി ചെയ്യുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയും വലുതാണെന്ന് മനസിലാക്കി. ഈ മേഖലയില്‍ യാതൊരു കോഴ്‌സും പൂര്‍്ത്തീകരിക്കാത്ത തനിക്ക് ഇത് ചെയ്യാനായതില്‍ അത്ഭുതവും തോന്നി

വളരെ ചെറിയ യൂനിറ്റായി ആരംഭിച്ച സംരംഭം ഇന്ന് 200 പേരടങ്ങുന്ന ഒരു വലിയ സംരംഭമായി മാറി. കഴിഞ്ഞ 20 വര്‍ഷമായി സൗത്ത് ഡല്‍ഹിയിലാണ് തന്റെ സ്‌റ്റോര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പുതുതായി ഒരെണ്ണം ആരംഭിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. തങ്ങളുടെ അടുത്തുവരുന്നവര്‍ക്ക്് സംതൃപ്തി പ്രദാനം ചെയ്യാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് അവര്‍ പറയുന്നു. പരമ്പരാഗതവും വെസ്‌റ്റേണ്‍ രീതിയും തമ്മില്‍ കലര്‍ത്തിയ ഫാഷനുകളാണ് കൂടുതലായും ചെയ്്തുവരുന്നത്.

ആളുകള്‍ എപ്പോഴും പുതിയ സ്‌റ്റൈലുകള്‍ പ്രതീക്ഷിച്ചിരിക്കുന്നവരാണ്. ഉപഭോക്താക്കള്‍ തമ്മിലുള്ള മത്സരം ഇപ്പോള്‍ വളരെ കൂടുതലാണ്. പലരും അവര്‍ മുടക്കുന്ന കാശിന് വളരെ മൂല്യം കാണുന്നവരാണ്. അതുകൊണ്ടുതന്നെ വളരെയധികം ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നമായിരിക്കും ആവശ്യപ്പെടുക. ഓരോ ഡിസൈനര്‍മാര്‍ക്കും അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം റിങ്കു നല്‍കാറുണ്ട്്.

ആറു മാസത്തിന് മുമ്പ് ഒരു പുതിയ ലേബല്‍ ആരംഭിക്കാന്‍ റിങ്കുവിന് കഴിഞ്ഞു. ഇതില്‍ കൂടുതലായി കൈത്തറി ഉത്പന്നങ്ങളെയാണ് പ്രോത്സാഹിപ്പിച്ചത്. ഫാഷന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന നമ്മള്‍ ഇനി പരമ്പരാഗതമായ കൈത്തറി സംസ്‌കാരത്തിലേക്ക് തിരിച്ചുവരാന്‍ നേരമായി എന്നാണ് റിങ്കു പറയുന്നത്.

നിലവിലുള്ള കൈത്തറി ഉത്്പന്നങ്ങളില്‍ ആളുകള്‍ക്ക് താത്പര്യം വളരെ കുറവാണ്. യുവതക്കും അവരുടെ ഫാഷനില്‍ അഭിമാനം ഉണര്‍ത്തണമെന്നാണ് ആഗ്രഹം അതിനായി ഇന്റര്‍ നാഷണല്‍ ട്രെന്‍ഡുകളെയാണ് അവര്‍ കൂട്ടുപിടിക്കുന്നത്. റിങ്കു പല ഇന്റര്‍ നാഷണല്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ലാക്മി ഫാഷന്‍ വീക്ക് ഉള്‍പ്പെടെയുള്ളവയില്‍ പങ്കെടുത്തിട്ടുള്ളത്.

നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ധരിക്കാം എന്നാലത് വളരെ മികച്ച രീതീയില്‍ കട്ട് ചെയ്തതും തയ്ച്ചതുമാണെന്ന ആത്മവിശ്വാസം ഉണ്ടാകണമെന്നാണ് റിങ്കു പറയുന്നത്. ഓണ്‍ലൈനിലൂടെ തന്റെ കളക്ഷനുകള്‍ രാജ്യം മുഴുവന്‍ അവതരിപ്പിക്കാനും സംരംഭം കൂടുതല്‍ വളര്‍ത്താനും സഹായകമായതായി റിങ്കു പറഞ്ഞു. തങ്ങളുടെ ബോട്ടീഗില്‍ നിന്നും വളരെ മനോഹരമായ കളക്ഷനുകള്‍ ഇതിലൂടെ വിറ്റുപോകുന്നതില്‍ സന്തോഷമാണുള്ളത്. ഏതു തരത്തിലുള്ള പ്രേക്ഷകരാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാന്‍ സാധിച്ചു. ഡിസൈനര്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കുന്ന പ്രതികരണവും ഹൃദ്യമായതാണ്.

ഭാവി ഡിസൈനിംഗ് പരിപാടികളും റിങ്കു പ്ലാന്‍ ചെയ്യുന്നുണ്ട്. നാടനും സമകാലീന രീതിയും കൂട്ടിയോജിപ്പിക്കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ ഇവക്കായിരിക്കും ആവശ്യക്കാരേറുന്നത്. പുതിയ തലമുറ ജൈവ രീതികളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. ഇതുതന്നെയാകും ഈ മേഖലയിലും പ്രതിഫലിക്കുക. തനിക്ക് പലപ്പോഴും ജോലി ചെയ്യുന്നതായി തോന്നാറില്ലെന്ന് റിങ്കു പറയുന്നു. അത്രത്തോളം ആസ്വദിച്ചാണ് താന്‍ ഈ സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളും താഴ്ച്ചകളും തനിക്ക പുതിയ അനുഭവങ്ങളും പാഠങ്ങളുമായി മാറാറുണ്ട്.