പഞ്ചായത്ത് വകുപ്പ് വെബ്‌സൈറ്റ് ഉദ്ഘാടനം

0

പഞ്ചായത്ത് വകുപ്പിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ജനന-മരണ വിവാഹ രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൈപുസ്തകത്തിന്റെ പ്രകാശനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വകുപ്പ് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും ഫോര്‍ ദി പീപ്പിള്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം, പഞ്ചായത്ത് രാജ് മാസിക, ഗ്രാമപഞ്ചായത്തുകളെ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊളളിച്ചാണ് വെബ്‌സൈറ്റ് തയാറാക്കിയിട്ടുളളത്. 

ജനന-മരണ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിലവിലുളള ഉത്തരവുകളും സര്‍ക്കുലറുകളും പൊതുസംശയങ്ങളും മറുപടിയും കൈപുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. www.lsgkerala.gov.in, www.dop.lsgkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പുസ്തകം ഉളളടക്കം ചെയ്തിട്ടുണ്ട്. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസ്, പഞ്ചായത്ത് ഡയറക്ടര്‍ പി.ബാല കിരണ്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി.അജിത് കുമാര്‍, ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ കെ.പി.സാബുകുട്ടന്‍ നായര്‍, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ എം.എസ്.നാരായണന്‍ നമ്പൂതിരി, പബ്ലിസിറ്റി ആഫീസര്‍ ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.