ബെയര്‍ഫൂട്ട് പവര്‍

0

2005ലാണ് സോളാര്‍ പ്രോഡക്ടുകളുടെ സംഭാരകനായ ആസ്‌ട്രേലിയ ആസ്ഥാനമായുള്ള ബെയര്‍ഫൂട്ട് പവര്‍ ചില ആഫ്രിക്കന്‍ സംസ്ഥാനങ്ങളിലെ ബി.ഒ.പി മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ടു തുടങ്ങിയത്. എന്നാല്‍ ഇന്നത് 33 രാജ്യങ്ങളിലായി വളര്‍ന്നു കഴിഞ്ഞു. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന കമ്പനിക്ക് ഇന്ത്യയില്‍ ബ്രാഞ്ച് ആരംഭിച്ചത് 2012ലാണ്.

ലോകത്തിലെ 3.7 ബില്യണ്‍ ജനങ്ങളിലെ 60 ശതമാനത്തോളം പേരും കഴിയുന്നത് ഇന്ത്യയിലേയും നൈയിലേയും സാധാരണക്കാരാണ്. ഇത് തന്നെയാണ് ബെയര്‍ഫൂട്ട് ഇന്ത്യയെ വെറും മൂന്ന് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും ലാഭം കൊയ്യുന്ന ഒന്നാക്കി മാറ്റിയത്. ആസ്‌ട്രേലിയയില്‍ ഡിസൈന്‍ ചെയ്ത് ചൈനയില്‍ നിര്‍മിക്കുന്ന ബെയര്‍ഫൂട്ടിന്റെ പ്രേഡക്ടുകള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ്, എം.പി, യു.പി, ഒറീസ, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങി പതിനഞ്ചോളം സംസ്ഥാനത്ത് വിറ്റഴിക്കുന്നുണ്ടെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടറായ വേര്‍ണി സാന്നോ പറയുന്നു.

അഞ്ച് സരളമായ പ്രമാണങ്ങളിലാണ് ബെയര്‍ഫൂട്ട് പവര്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കുക: മണ്ണെണ്ണ വിളക്കുകളും മറ്റ് വിശ്വസിക്കാനാകാത്ത തരത്തിലുള്ള പ്രോഡക്ടുകളും ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സൗരോര്‍ജ്ജ വിളക്കുകള്‍ നല്‍കുന്നു.

പ്രോഡക്ടുകള്‍ വാങ്ങാനുള്ള സഹായം പ്രദാനം ചെയ്യുക: മൈക്രോ ഫിനാന്‍സ്, നോണ്‍ ബാങ്കിങ് ഫിനാന്‍സ് എന്നിവയിലൂടെയും, പ്രാദേശിക ഗവണ്‍മെന്റുമായി ചേര്‍ന്നും മറ്റും പ്രോഡക്ടുകള്‍ വാങ്ങാനുള്ള സഹായം ഉറപ്പാക്കുന്നു.

റീടെയില്‍ ബിസിനസിനായി ചെറു സംരംഭകരെ പിന്തുണയ്ക്കുന്നു: ചെറുകിട സംരംഭകര്‍ക്കായി ലോണ്‍ സംവിധാനങ്ങള്‍ നല്‍കുന്നു.വിതരണക്കാരുടെ കൈകളില്‍ നിന്നും പ്രോഡക്ടുകള്‍ ഉപഭോക്താക്കളില്‍ എത്തുന്നുണ്ടെന്നും ഉറപ്പ് വരുത്തുന്നു.

കാര്യക്ഷമമായ വിതരണ സംവിധാനം: ബ്ലൂ ഡാര്‍ട്ട് പോലുള്ള തേഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ സഹായത്തോടെ പ്രോഡക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് സമയത്ത് തന്നെ വിതരണം ചെയ്യുന്നു. കമ്പനിയുടെ 90 ശതമാനത്തോളം പ്രോഡക്ടുകല്‍ ഗ്രാമീണ മേഖലയിലേക്കാണ് പോകുന്നത്. അവിടെ സാധാരണ യാത്രാവിനിമയോപാധികള്‍ ഉപയോഗിച്ചാണ് ഇവ എത്തിക്കുന്നത്.

ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ മനസിലാക്കുന്നു: ബെയര്‍ഫൂട്ടിന്റെ ഉപയോക്താക്കള്‍ക്ക് സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫോണ്‍ ചാര്‍ജര്‍, ഫാന്‍, ടിവി എല്ലാം വേണമെന്നാണ് ആഗ്രഹം.

ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതിനാണ് കമ്പനി താല്‍പര്യപ്പെടുന്നത്. തങ്ങളുടെ ലക്ഷ്യത്തിന് കൂടെ നില്‍ക്കാന്‍ തയ്യാറാകുന്ന പാര്‍ട്ടണര്‍മാരേയും ഇവര്‍ കമ്പനിയുടെ ഭാഗമാക്കുന്നു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാനായി ടീമുകള്‍ക്ക് കമ്പനി പരിശീലനവും നല്‍കുന്നുണ്ട്. ഒരു പ്രോഡക്ട് ഉപഭോക്താവിനെ കാണിച്ച് അവരെക്കൊണ്ട് അത് ഇഷ്ടപ്പെടുത്തി അവ വാങ്ങിപ്പിക്കുന്നതു വരെയുള്ള കാലയളവ് വളരെ പ്രധാനമാണെന്നാണ് കമ്പനിയുടെ അഭിപ്രായം.

ബിസിനസിലെ പ്രധാന വെല്ലുവിളികളെല്ലാം തരണം ചെയ്യാന്‍ പാര്‍ട്ടണര്‍ഷിപ്പുകള്‍ സഹായകമാകുന്നുണ്ടെന്ന് വെര്‍ണി വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍, ബാങ്കുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ പണം കൃത്യമായി എത്തേണ്ട രീതിയില്‍ സഞ്ചരിക്കുന്നുണ്ട്. കൂടുതല്‍ ജനങ്ങളിലേക്ക് പ്രോഡക്ടിനെ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വെര്‍ണി കൂട്ടിച്ചേര്‍ത്തു.