രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍കോളെജിന് പുതിയ വെന്റിലേറ്ററുകളും എക്‌സറേമെഷീനും

രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍കോളെജിന് പുതിയ വെന്റിലേറ്ററുകളും എക്‌സറേമെഷീനും

Tuesday December 20, 2016,

1 min Read

രോഗികള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ മൂന്ന് പുതിയ വെന്റിലേറ്ററുകളും എക്‌സറേ മെഷീനും അടുത്ത മാസം ആദ്യവാരം പ്രവര്‍ത്തനമാരംഭിക്കും. ജനറല്‍ മെഡിസിന്‍,ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍ തീവ്രപരിചരണവിഭാഗങ്ങളിലാണ് വെന്റിലേറ്ററുകള്‍ സ്ഥാപിക്കുക.

image


 എസ് എ റ്റി ആശുപത്രിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റും അണുവിമുക്തമാക്കുന്ന ആട്ടോ ക്‌ളാവ് മെഷീന്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ജില്ലാ കളക്ടറേറ്റില്‍ നടന്ന എം പി ലാഡ്‌സ് അവലോകനയോഗത്തില്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ അറിയിച്ചു. മുന്‍ രാജ്യസഭാ എം പി ടി എന്‍ സീമയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 68 ലക്ഷം രൂപ ചെലവിലാണ് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.

എ സമ്പത്ത് എം പിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച എണ്‍പത് ലക്ഷം രൂപ ചിലവില്‍ എട്ടു സ്‌കൂളുകള്‍ക്ക് വാങ്ങിയ സ്‌കൂള്‍ ബസുകള്‍ ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എ സമ്പത്ത് എം പിയുടേതായി 12.5 കോടിരൂപയുടെ 136 പ്രവൃത്തികള്‍ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. 2014- 15 മുതല്‍ 2016-17 വരെ കാലയളവില്‍ അനുവദിച്ച 13.5കോടിയുടെ 194 പ്രവൃത്തികളുടെ പുരോഗതിയാണ് വിലയിരുത്തിയത്. 78 ശതമാനം ഫണ്ട് വിനിയോഗം പൂര്‍ത്തിയായി. കൂടാതെ എസ് സി വിഭാഗത്തില്‍ 60 ലക്ഷം രൂപയുടെ ആറും എസ് ടി വിഭാഗത്തില്‍ 53.82 ലക്ഷം രൂപയുടെ ആറു പ്രവത്തികളും പൂര്‍ത്തീകരിച്ചു.

ജില്ലയിലെ വിവിധ മേഖലികളിലായി ശശി തരൂര്‍ എം പിയുടെ 7.14 കോടി രൂപയുടെ 128 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. അനുവദിച്ച 11.6 കോടിരൂപയുടെ 196 പ്രവൃത്തികളുടെ സ്ഥാനത്താണിത്. 29.56 ലക്ഷം രൂപയുടെ 62് പ്രവൃത്തികളുടെ പണി പുരോഗമിക്കുന്നതായും യോഗം വിലയിരുത്തി. 

യോഗത്തില്‍ ജില്ലയിലെ മറ്റു രാജ്യ സഭാ എം പിമാരായ എ കെ ആന്റണി, സി പി നാരായണന്‍, സുരേഷ് ഗോപി,റിച്ചാര്‍ഡ് ഹോ,എന്നിവരുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിലയിരുത്തലുകളും നടന്നു. ജില്ലാ കളക്ട്ര്‍ എസ് വെങ്കടേസപതി, ജില്ലാ പ്‌ളാനിംഗ് ഓഫീസര്‍ വി എസ് ബിജു, എം പി മാരുടെ പ്രതിനിധികള്‍ ബന്ധ്‌പ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.