സുഹൃത്തുക്കളുടെ കരവിരുതില്‍ പിറന്ന നെക്‌സ്ഗിയര്‍

0


മനുഷ്യസാന്നിധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറപ്പിക്കാവുന്ന വിമാനമായ ഡ്രോണുകള്‍ യാഥാര്‍ഥ്യമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്റ്റാര്‍ട്ടപ് കഥ ഒരു ഡ്രോണിനെക്കുറിച്ചുള്ളതല്ല. ആറുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഐഐടി എയ്‌റോസ്‌പെയ്‌സ് എന്‍ജിനീയറിങ് പഠിച്ചിറങ്ങിയ അമര്‍ദീപ് സിങ്ങും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്നു തുടങ്ങിയ നെക്‌സ്ഗിയര്‍ സംരംഭത്തെക്കുറിച്ചുള്ളതാണ്.

വിഡീയോഗ്രാഫി അമര്‍ദീപിനു വളരെ ഇഷ്ടമുള്ളതാണ്. കശ്മീരില്‍ നിന്നും ആന്‍ഡമാന്‍ ദ്വീപിലേക്കും രാജസ്ഥാനില്‍ നിന്നും ബംഗ്ലാദേശ് അതിര്‍ത്തിയിലേക്കും സഞ്ചരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ നക്‌സല്‍ കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലും പങ്കാളിയായി. ഇവിടങ്ങളില്‍ പോയപ്പോഴെല്ലാം കാണുന്നവയെല്ലാം അമര്‍ദീപ് ഷൂട്ട് ചെയ്തു. ഫോണിലെ ക്യാമറ ഉപയോഗിച്ചും ഡിഎസ്എല്‍ആര്‍, ഫ്‌ലിപ്, ഗോപ്രാസ് എന്നിവയിലൂടെയായിരുന്നു ദൃശ്യങ്ങള്‍ കൂടുതലും പകര്‍ത്തിയിരുന്നത്.

യാത്രകള്‍ തോറും ഷൂട്ട് ചെയ്യുന്നതിനുള്ള ക്യാമറയും ഉപകരണങ്ങളും കൊണ്ടുപോവുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. മാത്രമല്ല ഷൂട്ട് ചെയ്തവ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് ഹാര്‍ഡ് ഡിസ്‌ക്കിലേക്ക് മാറ്റുന്നതിനായി ഒരുപാട് സമയവും എടുത്തിരുന്നു. ഇതിനുള്ള സമയം അമര്‍ദീപിനു ഒരിക്കലും ലഭിച്ചിരുന്നില്ല. ഇതൊരു പൊതുവായ പ്രശ്‌നമാണെന്നു അമര്‍ദീപ് അധികം താമസിയാതെതന്നെ മനസ്സിലാക്കി. അങ്ങനെ ഒരു വര്‍ഷം മുന്‍പ് തന്റെ സുഹൃത്തായ രാഹുല്‍ വാട്‌സിനൊപ്പം ഈ വിഷയം ചര്‍ച്ച ചെയ്തു. ജനങ്ങള്‍ കൂടുതലായും മൊബൈല്‍ വഴിയുള്ള വിഡിയോകളാണ് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതെന്ന് അവര്‍ മനസ്സിലാക്കി. ഇതവരെ നെക്‌സ്ഗിയര്‍ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് എത്തിച്ചു.

അങ്ങനെ തങ്ങളുടെ ആദ്യഉല്‍പ്പന്നമായ ഫോഡ്രോ ക്യാമറ നിര്‍മിച്ചു. കയ്യില്‍ വാച്ചു പോലെ കെട്ടാവുന്ന തരത്തിലുള്ളവയായിരുന്നു ഇത്. ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ഓട്ടോമാറ്റിക്കായി എഡിറ്റ് ചെയ്യും എന്നതായിരുന്നു ഇതിന്റെ മറ്റൊരു പ്രത്യേകത. ഹാര്‍ഡ്!വെയര്‍സോഫ്റ്റ്!വെയര്‍ ഉല്‍പ്പന്നമാണിത്. നിര്‍മാണ സമയത്ത് രണ്ടുവശത്തുനിന്നും വെല്ലുവിളികള്‍ ഉണ്ടായി. ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയോ പൊട്ടുകയോ റെക്കോര്‍ഡിങ്ങിനു കാലതാമസം വരികയോ ചെയ്യുന്നതായിരുന്നു ഹാര്‍ഡ്വെയര്‍ വെല്ലുവിളികള്‍. തകരാറുകള്‍ ശരിയായ സമയത്ത് പരിഹരിക്കുക എന്നതായിരുന്നു സോഫ്റ്റ്വെയര്‍ വെല്ലുവിളി.

ഇനി ഈ ക്യാമറയുടെ പ്രവര്‍ത്തനം എങ്ങനെയെന്നു നോക്കാം. ഈ ക്യാമറ എവിടെ വേണമെങ്കിലും പിടിപ്പിക്കാം. നിങ്ങളുടെ കയ്യിലോ ബൈക്കിന്റെ ഹാന്‍ഡിലിലോ പിടിപ്പിക്കാം. കൊണ്ടുനടക്കാന്‍ വളരെ എളുപ്പമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. റെക്കോര്‍ഡിങ്ങിനായി ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഏഴു സെക്കന്‍ഡിനുള്ളില്‍ റെക്കോര്‍ഡിങ് തുടങ്ങും. ഒന്നരമണിക്കൂറോളം എച്ച്ഡി വീഡിയോ ഷൂട്ട് ചെയ്യാം. വിനോദയാത്രകള്‍ക്കായി പോകുമ്പോള്‍ വളരെ ഉപകാരപ്രദമാണ് ഫ്രോഡോ ക്യാമറകള്‍. റെക്കോര്‍ഡിങ് പൂര്‍ത്തിയായാല്‍ നിങ്ങളുടെ ഫോണിലെ നെക്‌സ്ഗിയര്‍ ആപ് ഓണ്‍ ചെയ്യുക. ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യും. അതിനുശേഷം ചെറിയ വിഡിയോകളായി മറ്റു മീഡിയകളിലേക്ക് ഷെയര്‍ ചെയ്യാം.

നെക്‌സ്ഗിയര്‍ രൂപീകരിക്കാന്‍ സാങ്കല്‍പികത മാത്രം പോരായിരുന്നു. അതിനായി നല്ലൊരു ടീമിനെ വേണമായിരുന്നുവെന്നു അമര്‍ദീപ് പറഞ്ഞു. സുതാര്യവും വിശ്വാസ്യതയുള്ള ഒരു കമ്പനിയായി നെക്‌സ്ഗിയറിനെ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാട് രാഹുലിനും അമര്‍ദീപിനും ഉണ്ടായിരുന്നു. ഐഐടി ബോംബെയില്‍ നിന്നും സംരംഭം തുടങ്ങാനുള്ള ആദ്യടീമിനെ കിട്ടി. ടീമിനെ കിട്ടിയ ഉടന്‍ ഉല്‍പ്പന്നും നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. ടീമിലെ എല്ലാവരും തന്നെ ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും താല്‍പര്യമുള്ളവരായിന്നു. !ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഇതേറെ സഹായിച്ചതായി അമര്‍ദീപ് പറഞ്ഞു. അമര്‍ദീപിനെയും രാഹുലിനെയും കൂടാതെ തരുണ്‍ ഗുപ്ത, വിശാല്‍ ഷാ, രോഹിത് ടാന്‍ഡന്‍ എന്നിവരും ടീമിലുണ്ട്.

ലാസ് വെഗാസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് ഇവര്‍ തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ ഫ്രോഡോ പുറത്തിറക്കിയത്. അധികം താമസിയാതെ വന്‍ നിക്ഷേപം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ടീം. രാജ്യാന്തര വിപണിയിലാണ് ഫ്രോഡോ ക്യാമറകള്‍ കൂടുതലായും വിറ്റഴിക്കപ്പെടുന്നത്.

പൊവായ് ലേക്കില്‍ നിന്നും ഗ്രോ എക്‌സില്‍ നിന്നും ഇവര്‍ നിക്ഷേപം നേടിയെടുത്തിട്ടുണ്ട്. വന്‍തോതില്‍ ഉല്‍പാദനം നടത്തി ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഫ്രോഡോയെ കൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. മാര്‍ക്കറ്റ് റിയലിസ്റ്റിക്കിന്റെ കണക്കുകള്‍ പ്രകാരം 5.5 മില്യന്‍ ആക്ഷന്‍ ക്യാമറകള്‍ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ്. ഇതില്‍ ഏറ്റവും പ്രശസ്തമായത്. ഗോപ്രോയാണ്. 47.5 ശതമാനമാണ് ഇതിന്റെ വിപണി മൂല്യം. സോണി ആക്ഷന്‍ കാമിനു 6.5 ശതമാനവും പൊളാറോയിഡിന് ഒരു ശതമാനത്തിനടുത്തും ഐഒഎന്നിനു 12 ശതമാനവും വിപണി മൂല്യമുണ്ട്.