വളര്‍ച്ചയുടെ വാക്കാണ് 'വൂണിക്'

0

ജനുവരി മൂന്ന് മുതല്‍ പത്ത് വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് വൂണിക്കിന് ഏറ്റവുമധികം വളര്‍ച്ചയുണ്ടായത്. നിരവധി പുതുമയും വൈവിധ്യമാര്‍ന്ന ഓഫറുകളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അണിനിരത്തിയത്. 2015ല്‍ 2200 ശതമാനം വളര്‍ച്ചയാണ് വൂണിക്കിന് ഉണ്ടായത്. നാല് മില്ല്യണില്‍പരം ആപ്പ് ഡൗണ്‍ലോഡുകളും 2.5 മില്ല്യണ്‍ ഉപഭോക്താക്കളുമാണ് മൊബൈല്‍ വഴിയും കമ്പ്യൂട്ടര്‍ വഴിയും ഉണ്ടായിരുന്നത്.

2013ല്‍ സീഡ്ഫണ്ടിലെ ഭാരതി ജേക്കബ് വൂണിക്കിലൂടെ ഓണ്‍ലൈന്‍ ബിസിനസ്സുകളുടെ ഭാഗമായി മാറുകയായിരുന്നു. ഓണലൈന്‍ മേഖലയില്‍ പല ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തതും ആവര്‍ത്തന വിരസത ഉണ്ടാക്കുന്നതുമാണെന്നായിരുന്നു അന്ന് പലരിലും ഉണ്ടായിരുന്ന ചിന്ത.

ഫാഷന്‍ മേഖലയില്‍ പുതിയ ഒരു രംഗപ്രവേശം അത്യാവശ്യമായിരുന്നു. യുവാക്കളുടെ പുതുമയാര്‍ന്ന സംരംഭമായാണ് വൂണിക്ക് രംഗത്തെത്തിയത്. വൂണിക്കിന്റെ സ്ഥാപകരായ സുജായത്തും നവനീതയും വളരെ ആദര്‍ശവാദികളും ലളിത സ്വാഭാവക്കാരുമായിരുന്നു.

വരുംതലമുറക്ക് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനായി രണ്ട് വിഷയങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്. സാങ്കേതിക വിദ്യയും അടിസ്ഥാന വിവരങ്ങളുമായിരുന്നു അടിവരയിട്ട് പറഞ്ഞ ആ രണ്ട് ഘടകങ്ങള്‍. ഇവ രണ്ടും മികച്ചതാക്കാനുള്ള യാത്രയായിരുന്നു പിന്നീട് നടന്നത്.

ഏഴ് വര്‍ഷത്തോളം ആമസോണിന്റെ പ്രോഡക്ട് മാനേജറായി പ്രവര്‍ത്തിച്ച പരിചയം സുജായത്ത്ിന് ണ്ടായിരുന്നു. ഫാഷന് പലതരം പ്രവൃത്തിപരിചയം ആവശ്യമാണെന്ന് സുജായത്ത് എപ്പോഴും ഉണ്ടായിരുന്നു. ഒരു ചൂടുള്ള തിരക്കേറിയ വൃത്തിയില്ലാത്ത സ്ട്രീറ്റില്‍ നിന്നും ഷോപ്പിംഗ് നടത്തുന്നതായി സങ്കല്‍പ്പിക്കുക. വീട്ടുസാധനങ്ങളോ പുസ്തകങ്ങളോ വാങ്ങാനാണെങ്കില്‍ നമ്മള്‍ ഇത്തരം അന്തരീക്ഷത്തെക്കുറിച്ച് ചിന്തിക്കില്ല. മറിച്ച് ഫാഷന്‍ സാധനങ്ങളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് അന്തരീക്ഷവും പ്രധാനമാണ്. അത്തരമൊരു ശുഭകരമായ അന്തരീക്ഷമാണ് ഓണ്‍ലൈനില്‍ ഒരുക്കുന്നത്.

സുജായത്തിന്റെ പങ്കാളിയായ നവനീത പുതിയ വിഷന്‍ ഒരുക്കുന്നതില്‍ സമര്‍ഥനായിരുന്നു. രണ്ട് പേരും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാറ്റ്‌ഫോം തയ്യാറാക്കനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. ട്രെന്‍ഡ്, ബോഡിഷേപ്പ്, സ്‌കിന്‍കളര്‍, ലൈഫ് സ്‌റ്റൈല്‍ എന്നിവക്കമനുസരിച്ചുള്ള ഫാഷന്‍ തെരഞ്ഞെടുക്കാനുള്ള ്അവസരം ഒരുക്കി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും പുതുമ ഒരുക്കാന്‍ അവര്‍ പരിശ്രമിച്ചു.

ടീമിനെ സജ്ജമാക്കിയപ്പോള്‍ കുറച്ച് പ്രവൃത്തിപരിചയമുള്ള പുതിയ ആള്‍ക്കാര്‍ക്കാണ് അവസരം നല്‍കിയത്. അവരുടെ ആശയങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വളരെപെട്ടെന്ന് തന്നെ വൂണിക് മികച്ച രീതീയില്‍ സമ്പദിക്കാന്‍ തുടങ്ങി.

ഏറ്റവും മികച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്‍ജിനുകളും കുറഞ്ഞവിലയിലുള്ള ഉത്പന്നങ്ങളും നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മര്‍ക്കുമായുള്ള കളക്ഷനുകളും ധാരാളം ഉണ്ടായിരുന്നു. ഓട്ടം തുടങ്ങിയപ്പോള്‍ ഉപഭോക്താക്കളുടെ ഗതിക്കനുസരിച്ച് ഓടാന്‍ വൂണിക്കിന് ബുദ്ധിമുട്ടു നേരിട്ടു. സാമ്പത്തിക പ്രതിസന്ധികളും നേരിടേണ്ടിവന്നു. അമേരിക്കയിലോ ചൈനയിലോ ഒരു സ്ഥാപനമോ മറ്റ് പാരമ്പര്യമോ എല്ലെനന്തും പോരായ്മയായി.

കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ മേഖലയില്‍ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത സുജായത്തിനും നവനീതക്കും മനസിലാക്കാനായി. മിനിമം സമയത്തില്‍ മാകിസിമം ഇംപാക്ട് ഉണ്ടാക്കാനുള്ള ശ്രമത്തിലായി അവര്‍. ഇതിനായി ടി വി ക്യാമ്പയിനുകളും സംഘടിപ്പിച്ചു. ക്യമ്പയിനിന്റെ അവസാനം വൂണിക് ഇരട്ടി നേട്ടം കൈവരിച്ചു. ഫല്‍പ്പ് കാര്‍ട്ടിനും ആമസോണിനും തൊട്ടുപിന്നിലായെത്തി. രണ്ട് പേരുടെ കഠിനാധ്വാനമാണ് ഈ സംരംഭത്തിന്റെ മികച്ച വിജയത്തിന് പിന്നിലെന്നത് അവര്‍ക്കും ആത്മസംതൃപ്തി നല്‍കി.