ആനുകാലിക സംഭവങ്ങളുടെ നേര്‍കാഴ്ചയുമായി 'ഞാനും ഞാനുമെന്റാപ്പും പിന്നെ 40 കാര്‍ഡും'  

0

ആനുകാലിക സംഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി രംഗത്തെത്തിയ നര്‍മ്മകൈരളിയുടെ 'ഞാനും ഞാനുമെന്റാപ്പും പിന്നെ 40 കാര്‍ഡും' കൈയ്യടി നേടി. 

നോട്ട് പ്രതിസന്ധിയില്‍പ്പെട്ടലയുന്ന ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങളേയും അവസാനം മൊബൈല്‍ ആപ്പിലേക്കും പേ.ടി.എമ്മിലേക്കും മാറുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളേയും നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുകയായിരുന്നു ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഈ നാടകത്തിലൂടെ.

ഡോ. തോമസ് മാത്യു, എ.എസ്. ജോബി, ചവറ മണിക്കുട്ടന്‍, ദിലീപ് കുമാര്‍ ദേവ്, ഡോ. സജീഷ്, ഈശ്വരന്‍ പോറ്റി, ദീപു അരുണ്‍, കൃഷ്ണദത്ത്, ദേവദത്ത്, ശ്രീധരി, ഗായത്രി ഈശ്വര്‍, എന്നിവര്‍ രംഗത്തെത്തി. ചമയം സുരേഷ് കരമന, ശബ്ദ മിശ്രണം വിനു ജെ. നായര്‍, കലാ സംവിധാനം പ്രദീപ്കുമാര്‍.