കുട്ടികളെയോര്‍ത്ത് ജോലിസ്ഥലത്ത് വിഷമിക്കുന്ന അമ്മമാര്‍ക്കായി ചില കുറുക്കുവഴികള്‍

0

1970 കളില്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രി ആയിരുന്ന ഗോള്‍ഡാ മേയര്‍ പറഞ്ഞത് പരുടേയും കാര്യത്തില്‍ സത്യം തന്നെയാണ്. 'നിങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് വീട്ടില്‍ ഉപേക്ഷിച്ച് വന്ന കുട്ടികളെക്കുറിച്ച് ഓര്‍ക്കുന്നു. വീട്ടില്‍ ഇരിക്കുമ്പോള്‍ പൂര്‍ത്തിയാകാത്ത ജോലിയെക്കുറിച്ച് ഓര്‍ക്കുന്നു. ഇത് നിങ്ങളുടെ മനസ്സില്‍ തന്നെ സ്വതന്ത്രമായി ഇരിക്കുന്നു. നിങ്ങളുടെ മനസ്സ് വാടകക്ക് എടുത്ത പോലെയാണ്'. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ജോലി ചെയ്യുന്ന അമ്മമാരെ സംബന്ധിച്ച് ഈ വാക്കുകള്‍ വളരെ ശരിയാണ്. വീടും ജോലിയും ഒരുമിച്ച് കൊണ്ടുപോകുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ചിലര്‍ കാര്യത്തില്‍ മാത്രം ശ്രദ്ധ കൊടുക്കുകയും മറ്റേത് നന്നായി ചെയ്യാന്‍ കഴിയാത്തതില്‍ വിഷമിക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ വിഷമങ്ങള്‍ ഇല്ലാതാക്കാന്‍ ചില വഴികളുണ്ട്.

മക്കളെ എപ്പോഴും നിരീക്ഷിക്കുന്ന അമ്മമാര്‍

മക്കള്‍ എപ്പോഴും കണ്‍മുന്നില്‍ തന്നെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന അമ്മമാരാണ് ഇത്. ഇവര്‍ ജോലി ചെയ്യുമ്പോഴും മക്കളെക്കുറിച്ച് ചിന്തിക്കുന്നു. എന്റെ മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ അവളെ ഒരു ഡേ കെയറില്‍ ചേര്‍ത്തു. എനിക്ക് നല്ല പരിഭ്രമം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ 10 മിനിറ്റ് അവിടെ അടുത്തുതന്നെ മാറി നില്‍ക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. മകളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ വിളിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി. പിന്നീട് ഞാന്‍ പുറത്തേക്കിറങ്ങി. അവര്‍ ഗേറ്റ് പൂട്ടി. അവിടെ മതിലിന് പുറത്ത് ഞാന്‍ കുറേ നേരം നിന്നു. അകത്ത് നിന്ന് ഏതെ കുട്ടി പുറത്തേക്ക് വരുന്ന ശബ്ദം കേട്ടു. എന്നാല്‍ ആ കുട്ടി കരയുന്നില്ലായിരുന്നു. ഇന്നുവരെ അത് ആരാണെന്ന് എനിക്ക് അറിയില്ല. കാണാതായ തന്റെ അമ്മയെ നോക്കി ഇറങ്ങിയ തന്റെ മകളാണോ അതെന്നും അറിയില്ല. ആദ്യമായിട്ടാണ് അവള്‍ എന്നില്‍ നിന്നും അകന്ന് പോയത്. എന്റെ മകള്‍ക്ക് നല്ല സംരക്ഷണം ലഭിച്ചെങ്കിലും അതിനോട് പൊരുത്തപ്പെടാന്‍ എനിക്ക് കുറച്ച് സമയം വേണ്ടിവന്നു.

ഇങ്ങനെയുള്ളവര്‍ക്ക് മക്കള്‍ സുരക്ഷിതമാണെന്ന് ബോധ്യമായാല്‍ ജോലിയും കുടുംബവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കും. ഇന്ന് ലോകത്തിലെ മുന്‍നിരയിലുള്ള കോര്‍പ്പറേറ്റുകളില്‍ ഒരാളാണ് ഫേസ്ബുക്ക് സി ഒ ഒ ആയ ഷെറില്‍ സ്റ്റാന്റ്‌ബെര്‍ഗ്. വൈകുന്നേരങ്ങളില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനായി അവര്‍ എന്നും 5.30ന് ഓഫീസിലെ ജോലി തീര്‍ത്ത് ഇറങ്ങുന്നു. ഇത്രയും തിരക്കുകള്‍ക്കിടയിലും മക്കള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക, ജോലിയില്‍ ശോഭിക്കുക ഇതൊക്കെ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

മക്കളെ എപ്പോഴും കണ്‍മുന്നില്‍ കാണാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്കായി ചില ടിപ്പുകള്‍

• നിങ്ങളുടെ കുഞ്ഞ് ഓരോ ദിവസവും വളരുകയാണ്. അവര്‍ വളരും തോറും അവരെ വളരെക്കുറച്ച് ശ്രദ്ധിച്ചാല്‍ മതി.

• അവര്‍ക്ക് വേണ്ടി ഇതുചെയ്യണം അത് ചെയ്യണം എന്ന് എന്ന് വിചാരിക്കാതെ മക്കള്‍ക്ക് വേണ്ടി ഇത് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ചിന്തിക്കുക

• വീട്ടില്‍ ഇരുന്നുള്ള ജോലി അല്ലെങ്കില്‍ ഒഴിവ് സമയങ്ങളിലെ ജോലി അല്ലെങ്കില്‍ നല്ല പിന്തുണ ലഭിക്കുന്ന അന്തരീക്ഷത്തിലുള്ള ജോലി ആയിരിക്കും അവര്‍ക്ക് നല്ലത്.

• നിങ്ങളുടെ കുട്ടികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ അവരെ ഏര്‍പ്പിക്കുക.

• വീട്ടില്‍ തന്നെ ഒരാളെ നോക്കാനായി നിര്‍ത്തുകയാണെങ്കില്‍ അപ്രതീക്ഷിതമായി പോയി നിരീക്ഷിക്കുന്നത് നന്നായിരിക്കും

• ഓരെ ദിവസത്തേയും കാര്യങ്ങള്‍ കുട്ടികളില്‍ നിന്ന് ചോദിച്ചറിയുക. ഇതുവഴി അവര്‍ക്ക് ലഭിക്കുന്ന പരിചരണത്തെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കാം.

2025ലെ സി ഇ ഒ ആയ അമ്മ

ഒന്നോ രണ്ടോ കുട്ടികള്‍ ആയതിന് ശേഷം ഭാവിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തവരാണ് ഈ വിഭാഗക്കാര്‍. ഇവര്‍ക്ക് പലരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിന് അകത്തും പുറത്തും നിന്ന് പലരും അവരെ നിരാശരാക്കുന്നു. എന്നാല്‍ പത്മശ്രീ വാരിയര്‍, ചന്ദ കൊച്ചാര്‍ എന്നിവരെപ്പോലുള്ള അമ്മമാര്‍ കോര്‍പ്പറേറ്റുകളില്‍ മുന്‍നിരയിലാണെങ്കിലും മക്കളുടെ പി ടി എ യോഗവും, ഡോക്ടര്‍മാരെ കാണുന്നതും ഒരിക്കലും മറക്കുന്നില്ല. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഇവരുടെ ജീവിതം ഒരു പാഠമാണ്. 2012ല്‍ തന്റെ മകന് ജന്മം നല്‍കിയതിന് ശേഷം യാഹു സി ഇ ഒ ആയ മരിസ മേയര്‍ 2 ആഴ്ചയാണ് അവധി എടുത്തത്. ഇത് അന്ന് വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചിലര്‍ അമ്മയെന്ന നിലയിലുള്ള അവരുടെ കടമകളെ ചോദ്യം ചെയ്തപ്പോള്‍ ചിലര്‍ അവരുടെ ജോലി ക്ഷമതയെ ചോദ്യം ചെയ്തു. എന്നാല്‍ തന്റെ പുതിയ ജോലി കാണമാണ് 6 മാസത്തെ പ്രസവ അവധി നഷ്ടപ്പെട്ടതെന്ന് മരിസ പറയുന്നു. എന്നാല്‍ 3 വര്‍ഷത്തിന് ശേഷം ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് ശേഷവും അവര്‍ കുറച്ച് ദിവസം മാത്രമേ അവധി എടുത്തുള്ളൂ. യാഹു ശമ്പളത്തോടുകൂടി 16 ആഴ്ചത്തെ അവധി അനുവദിച്ചിട്ടും അവര്‍ ജോലി ചെയ്യാന്‍ തീരുമാനിച്ചു. വേണമെങ്കില്‍ അവര്‍ക്ക് അവരുടെ ഓഫീസിനടുത്ത് മകന് വേണ്ടി ഒരു നഴ്‌സറി തുടങ്ങാമായിരുന്നു. ഇത് മറ്റ് അമ്മമാര്‍ക്ക് സ്പ്‌നം കാണാന്‍ പോലും കഴിയില്ല. എന്നാല്‍ എനിക്ക് അവരില്‍ നിന്ന് പഠിക്കാന്‍ സാധിച്ചത് നമ്മള്‍ ഒരു കാര്യത്തിന് വേണ്ടി പൂര്‍ണ്ണായി മനസ്സ് അര്‍പ്പിക്കുകയാണെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും എന്നതാണ്.

2025 സി ഇ ഒ അമ്മമാര്‍ക്കുള്ള ടിപ്പുകള്‍

• ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി ചെലവഴിക്കാന്‍ ശ്രമിക്കുക. അവരെ ഹോം വര്‍ക്കില്‍ സഹായിക്കുക, ഗെയിം, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞ് കൊടുക്കുക. എന്നാല്‍ ഒരുമിച്ച് ടി വി കാണരുത്.

• നിങ്ങള്‍ അവര്‍ക്ക് വേണ്ടി മാറ്റി വച്ച സമയം വേറൊന്നിനും ചിലവാക്കരുത്. അവര്‍ അവരുടെ അന്നത്തെ ദിവസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരിക്കലും നിങ്ങള്‍ ഒരു മെയിലിന് മറുപടി നല്‍കരുത്.

• ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഫോണും ഇമെയിലും ഒഴിവാക്കുക.

• നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന വാക്കുകല്‍ പാലിക്കാന്‍ ശ്രമിക്കുക. ജോലി കഴിഞ്ഞ് നേരത്തെ വരാമെങ്കില്‍ മാത്രം അവരോട് നേരത്തെ വരാമെന്ന് പറയുക.

• നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ മാത്രം ജോലിയില്‍ നിന്ന് ഏറ്റെടുക്കുക.

• അവര്‍ക്ക് ഏറ്റവും പ്രധാനമായ ദിവസങ്ങള്‍ അതായത് ആനുവല്‍ഡേ, സ്‌പോര്‍ട്‌സ് ഡേ ഇതിലൊക്കെ അവരുടെ കൂടെ ഉണ്ടായിരിക്കണം.

• ഒരിക്കലും നിങ്ങളുടെ ജോലി വീട്ടിലേക്ക് കൊണ്ട് വരരുത്.

• എപ്പോഴും ഒരാളെ മാത്രം കുട്ടിയെ നോക്കാനായി നിറുത്തുക. നിങ്ങളുടെ കുട്ടികള്‍ കൂടുതല്‍ സമയവും അവരോടൊപ്പമാണ്. അതുകൊണ്ടുതന്നെ പൊട്ടെന്നൊരുമാറ്റം അവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല.

• നിങ്ങളുടെ കുട്ടി വളരും തോറും പണ്ടത്തെ അത്ര ശ്രദ്ധ നല്‍കേണ്ടതില്ല. എന്നാല്‍ അവരോടൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.

ജോലി ചെയ്യുന്ന അച്ഛന്‍മാരെ കുറിച്ചും അല്‍പം പറയാനുണ്ട്. അവര്‍ ശാന്തരായി ഇരുന്ന കുട്ടികളെ പരിചരിക്കുന്നു. അവര്‍ കുട്ടികുടെ നാപ്കിന്‍ മാറ്റുന്നു. ലഞ്ച് ബോക്‌സ് തയ്യാറാക്കുന്നു (ചില സമയങ്ങളില്‍ അവര്‍ക്ക് വേറെ വഴികളില്ല). നമുക്ക് അവരേയും അഭിനന്ദിക്കാം. എന്നാല്‍ അവരോട് ഒട്ടും സാമ്യത കാണിക്കരുത്.