കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' നാടകം വീണ്ടും അരങ്ങില്‍  

0

ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (എപ്രില്‍ 22) വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാടക കുലപതി കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകം അരങ്ങേറും. 

മനുഷ്യനെ ജാതിയുടേയും മതത്തിന്റെയും കള്ളികളിലിട്ട് വേര്‍തിരിക്കുകയും വിലപേശുകയും ചെയ്യുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നാടകത്തിന് വലിയ പ്രസക്തിയുണ്ട്. നാടകത്തിന്റെ പഴമ നിലനിര്‍ത്തികൊണ്ട് തല്‍സമയ പിന്നണി സംഗീതം നല്‍കിയാണ് നാടകം അവതരിപ്പിക്കുന്നത്. ഒന്‍പത് രംഗങ്ങളുള്ള ഈ നാടകത്തിന്റെ ഓരോ രംഗത്തിനും പ്രത്യേകപേരുകള്‍ നല്‍കി വേര്‍തിരിച്ചിരിക്കുന്നു. കെ. ടി മുഹമ്മദിന്റെ സ്വന്തം നാടകസംഘം തന്നെയാണ് വര്‍ഷങ്ങള്‍ക്കുശേഷം നാടകം അരങ്ങിലെത്തിക്കുമ്പോള്‍ അതൊരു ചരിത്രസംഭവമായി മാറ്റാനുള്ള ഒരുക്കത്തിലാണ് നാടകപ്രവര്‍ത്തകരും സംഘാടകരും.