ഹരിതകേരള മിഷന് ഉജ്വല തുടക്കം 

0

കാർഷിക സർവകലാശാലയുടെ ഗവേഷണ ഫലങ്ങൾ ഫയലിൽ കിടക്കുന്ന മുൻ രീതികൾ ഇനി പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഹരിത കേരളാ മിഷന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലയിൽ പഞ്ചായത്തിലെ കള്ത്തറക്കൽ ഏലായിൽ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഉദ്‌ഘാടനത്തിന് ശേഷം പാടശേഖരത്തിൽ ഞാറുനടുകയും ചെയ്തു.

ഹരിത കേരളം ബ്രാൻഡ് അംബാസിഡർ കെ ജെ യേശുദാസ് കവി പ്രഭാ വർമ്മയുടെ ഉണരുണരൂ ഇത് ഹരിത കേരളം എന്ന കവിത ആലപിച്ചത് ചടങ്ങിന് ആവേശം പകർന്നു. നഷ്ടപെട്ട കാർഷിക സംസ്കാരം തിരികെ പിടിക്കാൻ അവബോധമുണ്ടാകണമെന്ന് മുഖ്യാതിഥി നടി മഞ്ചുവാര്യർ ആഹ്വനം ചെയ്തു.

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നവകേരള ആക്ഷന്റെ ഭാഗമായ ഹരിത കേരളം പദ്ധതിയിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കുചേർന്ന് പരിപാടി വൻ വിജയമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.കൈമോശം വന്ന കാർഷിക രീതികൾ തിരികെ പിടിക്കണം,വിഷരഹിത കാർഷിക വിലകളിലൂടെയും മാലിന്യ നിർമ്മാർജ്ജനത്തിലൂടെയും പുതിയൊരു സംസ്കാരം ഉണ്ടാകണം സംസ്ഥാനം വരൾച്ചാ ഭീഷണി നേരിടുകയാണെന്നും മഴവെള്ളം നഷ്ടപെടാതെയും അടഞ്ഞ നീരുറവകൾ വീണ്ടെടുക്കാനും നടിപടികൾ സ്വികരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടമായി നദികളുടെയും കായലുകളുടെയും സംരക്ഷണം, വീടുകളിൽ മഴകൂടികൾ നിർമ്മാണം, മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്നിവയും ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സികെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കളത്തറക്കലിലെ 14 ഹെക്ടർ പടമാണ് ഇപ്പോൾ സജ്ജമാക്കിയത്. ഉടനെ തന്നെ 100 ഹെക്ടറിൽ വിവിധയിനം കൃഷികൾ ലക്ഷ്യമിടുന്നതായി അദ്ധേഹം അറിയിച്ചു. എംഎൽഎമാരായ കെ ആൻസലൻ,ഐബി സതീഷ്,നവകേരളാ മിഷൻ ഉപാധ്യക്ഷ ടിഎൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു,കൃഷി ഡയറക്ടർ ബിജുപ്രഭാകര്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,കർദിനാൾ ക്ലിമ്മീസ് കത്തോലിക്കാ ബാവ,ഡോ:ഗീത രാജശേഖരൻ,വിഎസ് ബിനു,തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

യുഡിഎഫിൽ നിന്നുള്ള ശശി തരുർ എംപി,എം വിസെന്റ് എംഎൽഎ, തുടങ്ങി യുഡിഎഫ് പ്രതിനിധികളാരും ചടങ്ങിൽ പങ്കെടുത്തില്ല. കാർഷികവകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. വ്യത്യസ്തമായ വേദിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.സ്വാഗതം പറഞ്ഞപ്പോൾ മൺകലശത്തിൽ വിരിയിച്ചെടുത്ത ഫലവൃക്ഷ തൈകൾ നൽകിയാണ് അതിഥികളെ സ്വികരിച്ചത്.