പകർച്ചപനി; എല്ലാ വാർഡുകളിലും ദ്രുത കർമസേന: മന്ത്രി കടകംപള്ളി

പകർച്ചപനി; എല്ലാ വാർഡുകളിലും ദ്രുത കർമസേന: മന്ത്രി കടകംപള്ളി

Friday June 23, 2017,

2 min Read

പകർച്ചപനിയുടെ പശ്ചാത്തലത്തിൽ വാർഡുകൾ തോറും ദ്രുതകർമസേന രൂപീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനപ്രകാരം പകർച്ച പനിയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ കളക്ടറേറ്റിൽ നടത്തിയ ജില്ലാതലയോഗ ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

image


അങ്കണവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ്​ അസോസിയേഷനുകൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ആരോഗ്യരംഗത്തെ പ്രവർത്തകർ തുടങ്ങിയവരാണ് ദ്രുതകർമസേനയിലുണ്ടാവുക. ഇന്ന് (ജൂൺ 24) എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് സമിതി യോഗങ്ങൾ ചേർന്നാണ് ദ്രുതകർമസേന രൂപീകരിക്കുന്നത്. വരും ദിവസങ്ങളിൽ ഡെങ്കിപനി അടക്കമുള്ളവ കണ്ടെത്തുന്ന സ്​ഥലങ്ങൾ ഒരു ഹോട്ട് സ്​പോട്ട് ആയി കണ്ടുകൊണ്ടായിരിക്കും ദ്രുതകർമസേന പ്രവർത്തിക്കുക. അടിയന്തര കൊതുക് നശീകരണം, രോഗിക്ക് വേണ്ടുന്ന ചികിഝാ സൗകര്യം, പനി പടരാതിരിക്കാനുള്ള തുടർപ്രവർത്തനങ്ങൾ എന്നിവ ദ്രുതകർമസേന നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മാസം 27, 28, 29 ദിവസങ്ങളിലായി ജില്ലയിലൊട്ടാകെ വിപുലമായ ശുചീകരണ യം നടക്കും. ഗവൺമെൻ്റിെൻ്റ വിവിധ ഏജൻസികൾക്കുപുറമേ, സന്നധസംഘടനാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവർത്തകരും സമൂഹത്തിെൻ്റ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കാളികളാകും.

25 വീടുകൾക്ക് ഒരു സ്​ക്വാഡ് എന്ന നിലക്ക് ഡെങ്കിസ്​ക്വാഡുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉറവിടത്തിൽ തന്നെ കൊതുകിനെ നശിപ്പിക്കുക എന്നതാണ് സ്​ക്വാഡിെൻ്റ പ്രധാന പ്രവർത്തനം. മൂന്ന് ദിവസത്തിലൊരിക്കൽ ഒരു വട്ടം എന്ന നലയിൽ ഭവന സന്ദർശനവുമുണ്ടാകും. വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതും സ്​ക്വാഡ് പ്രവർത്തകരുടെ ജോലിയാണ്. ജില്ലയിലെ സ്​കൂളുകളിൽ ഈ മാസം 30 ന് ൈഡ്രഡേ ആചരിക്കും. അതിന് മുന്നോടിയായി പ്രത്യേക അസംബ്തി ചേരുകയും അവിടെ വച്ച് ആരോഗ്യ പ്രവർത്തകർ കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുകയും ചെയ്യും. സ്വന്തം വീടും പരസിരവും ശുചിയാക്കി വക്കുന്നതോടൊപ്പം അയൽവീടുകളിൽ കൂടി പ്രചാരണ പ്രവർത്തനങ്ങളും കൊതുക നിവാരണ പ്രവർത്തനങ്ങളും നടത്താൻ വേണ്ട മാർഗ നിർദേശങ്ങളാണ് വിദ്യാർഥികൾക്ക് നൽകുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സെൽ കളക്ടറേറ്റിൽ പ്രവർത്തനം ആരംഭിക്കും. മേയറുടെ നേതൃത്വത്തിൽ നഗരസഭാ പ്രവർത്തനങ്ങളും വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ജീവനക്കാർ മുന്നിട്ടിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ മന്ത്രി നിർദേശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചക്ക്ശേഷം കൂടി പുറമേ നിന്ന് ഒരു ഡേക്ടറുടെയും നഴ്സിെൻ്റയും സേവനം ലഭ്യമാക്കാൻ പഞ്ചയത്തുകളോട് മന്ത്രി നിർദേശിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെൻ ്ററുകളിൽ (സി.എച്ച്.സി) രണ്ട് ഡോക്ടർമാരുടെയും രണ്ട് നഴ്സുമാരുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

കളക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, ഡി.കെ. മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ മധു, മേയർ വി.കെ പ്രശാന്ത്, ജില്ലാ കളക്ടർ എസ്​. വെങ്കടേസപതി, ഡി.എം.ഒ ജോസ്​ ജി. ഡിക്രൂസ്​, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ്​ മാത്യു, വിവിധ തട്ടിലുള്ള ജനപ്രതിനിധികൾ, സിറ്റി പോലീസ്​ കമ്മിഷണർ സ്​പർജൻ കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്​ഥർ തുടങ്ങിയവർ സംബന്ധിച്ചു.