ഇന്റര്‍നെറ്റ് കമ്പനികള്‍ വരുമാനം ഉണ്ടാക്കുന്ന വഴികള്‍

0


നിത്യ ജീവിതത്തില്‍ ഓരോ നിമിഷവും നിരവധി ഇന്റെര്‍നെറ്റ് കമ്പനികളാണ് നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഗൂഗിള്‍ ട്വിറ്റര്‍ തുടങ്ങി നിരവധി കമ്പനികള്‍. ഇത്തരം കമ്പനികളുടെ ഉപയോഗത്തിലൂടെ ലക്ഷകണക്കിന് വിവരങ്ങളാണ് നാം സമാഹരിക്കുന്നത്. ഈ വിവരങ്ങള്‍ ലഭിക്കുന്നത് കൂടാതെ സൗജന്യമായി വേഡ്പ്രസ് ഉപയോഗിച്ച് വെബ്‌സൈറ്റ് നിര്‍മ്മിക്കാനും നമുക്കാവുന്നു.കൂടാതെ സൗജന്യമായി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം, സൗജന്യമായി യൂടൂബില്‍ നിന്നും വീഡിയോ കാണാം.. ക്യുക്കര്‍ പോലുള്ള സൈറ്റുകളില്‍ സൗജന്യമായി ക്ലാസിഫൈഡ്‌സ് പരസ്യങ്ങള്‍ നല്‍കാം. ഇത്തരം കമ്പികളുടെ സേവനങ്ങള്‍ സൗജന്യമാണ് എന്നിരിക്കെതന്നെ ഇവര്‍ വലിയ ലാഭവും കൊയ്യുന്നുണ്ട്. പരസ്യങ്ങളിലൂടെയാണ് ഇവര്‍ പണം കൊയ്യുന്നത്. പരസ്യങ്ങള്‍ കൂടാതെ മറ്റുമാര്‍ഗങ്ങളിലൂടെയും ഇത്തരം കമ്പനികളിലേക്ക് പണമെത്തുന്നുണ്ട്.

1. പരസ്യം

ഇന്റര്‍നെറ്റ് കമ്പനികളിലേക്ക് പണമെത്തുന്ന പ്രധാന സ്രോതസാണ് പരസ്യങ്ങള്‍. പരസ്യങ്ങളില്‍ തന്നെ വളരെ വ്യത്യസ്തമായ വിഭാഗങ്ങളുണ്ട്. അവയെന്തൊക്കെയാണെന്നു നോക്കാം

ഡിസ്‌പെ ആഡ്( യാഹു)

സേര്‍ച്ച് ആഡ്( ഗൂഗിള്‍)

ടെക്സ്റ്റ് ആഡ്(ഗൂഗിള്‍ ഫെയ്‌സ്ബുക്ക്)

വീഡിയോ ആഡ്( യൂട്യൂബ്)

ഓഡിയോ ആഡ്(സാവ്ന്‍)

പ്രമോട്ടട് കണ്ടന്റ് ( ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്)

പെയ്ഡ് കണ്ടന്റ് പ്രമോഷന്‍

റിക്രൂട്ട്‌മെന്റ് ആഡ്‌സ്( സൊമാറ്റോ,കോമണ്‍ഫ്‌ലോര്‍

ഇമെയില്‍ ആഡ്‌സ്( യാഹൂ,ഗൂഗിള്‍)

ലൊകേഷന്‍ ബെയ്‌സ്ഡ് ഓഫര്‍( ഫോര്‍സ്‌ക്വയര്‍

2,ഫ്രീമിയം മോഡല്‍

വെബ്‌സൈറ്റുകള്‍ സാധാരണ ഉപയോഗിക്കുന്ന മോഡലാണിത്. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം സൗജന്യമായി കൊടുത്താണ്. സാസ്, പോലെയുള്ള കമ്പനികള്‍ ഇ മാര്‍ഗമാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഡ്രോപ്‌ബോക്‌സ് 2ജി.ബി ഫ്രീയായിട്ട് ഉപഭോക്താവിനു നല്‍കുന്നു. കൂടുതല്‍ ആവശ്യമുള്ളവര്‍ പണം നല്‍കി അവ സ്വന്തമാക്കണം, അഡോബ് ഫ്‌ളാഷ്,ഗൂഗിള്‍ ഡോസ്, സ്‌കൈപ്പ്, വേഡ്പ്രസ്,ആഗ്രിബേഡ്‌സ് തുടങ്ങിയ ഇതിനുദാഹരണമാണ്.

3. ഈ-കൊമേഴ്‌സ്

മാളുകളുടെയും, തെരുവുകച്ചവടങ്ങളും അടക്കമുള്ള വിപണിയുടെ സാധ്യതകള്‍ ഇല്ലാതായത് ആമസോണിന്റെ ആവിര്‍ഭാവത്തോടെയാണ്.ഇന്റര്‍നെറ്റ് വഴി ഉത്പന്നങ്ങള്‍ വാങ്ങുന്നതാണ് ഇപ്പോള്‍ ട്രന്റ്

റീടെയ്‌ലിങ്ങ്. ഈ കൊമേഴ്‌സിലെ വിവിധ വിഭാഗങ്ങള്‍

4.റീടെയ്‌ലിങ്ങ്

 മിന്ത്ര മാര്‍ക്കെറ്റ് പ്ലെയ്‌സ്(എയര്‍.ബിഎന്‍ബി)

അഗ്രെഗേറ്റര്‍ (ടാക്‌സി ഫോര്‍ ഷുവര്‍)

ഗ്രൂപ്പ് ബൈയ്യിങ്ങ്( ഗ്രൂപ്പണ്‍)

ഡിജിറ്റല്‍ ഗുഡ്‌സ് (ഐ ട്യൂണ്‍സ്)

വിര്‍ച്വല്‍ ഗുഡ്‌സ്,(സിങ്ക)

ട്രെയിനിങ്ങ്( കോഴ്‌സ് എറ,സിപ്ലിലേണ്‍)

പേവാട്ട് യു വാണ്ട് (ഇന്‍സ്റ്റാമോജോ)

ആക്ഷന്‍ കൊമേഴ്‌സ്( ഈ-ബേ)

ക്രൗഡ് സോഴ്‌സിഡ് സര്‍വ്വീസ്(എലന്‍സ്,ഒ ഡെസ്‌ക്ക്)

5.അഫ്‌ലിയേറ്റ് മാര്‍ക്കെറ്റിങ്ങ്

നല്ല ട്രാഫിക്കുള്ള ബ്ലോഗുകളില്‍ ഉപയോഗിക്കുന്ന രീതിയാണ് ഇത്. ബ്ലോഗുവായിക്കാനെത്തുന്നവര്‍ക്ക് പരസ്യം കാണാം. ബ്ലോഗര്‍ക്കും വരുമാനം ലഭിക്കുന്ന രീതിയാണ് ഇത്.

6.സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍

പത്രങ്ങളും, മാഗസിനുകളുമൊക്കെ പൊതുവേ ഉപയോഗിക്കുന്ന രീതിയാണ് ഇത്. പരിധിയില്ലാത്ത ഉപയോഗം വാഗ്ദനം ചെയ്യുന്നുണ്ടെങ്കിലും ഉപയോഗത്തിനു നാം പണം നല്‍കണം.

സോഫ്‌റ്റ്വെയര്‍ ആസ് എ സര്‍വ്വീസ്,( ഫ്രഷ് ടെസ്‌ക്ക്)

സര്‍വ്വീസ് ആസ് എ സര്‍വ്വീസ്

കണ്ടെന്റ് ആസ് എ സര്‍വ്വീസ്

ഇന്‍ഫ്രസ്റ്റച്ചര്‍ ആസ് എ സര്‍വ്വീസ്

മെംബര്‍ഷിപ്പ് സര്‍വ്വീസ്

സപ്പോര്‍ട്ട് ആന്റ് മെയിന്റനന്‍സ്

പ്രേവാള്‍

6.ലൈസെന്‍സിങ്ങ്

ലൈസെന്‍സിങ്ങ് സോഫ്‌റ്റ്വെയര്‍ കമ്പികള്‍ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ്.ഉപയോഗത്തിനാണ് സാധാരണഗതിയില്‍ ലൈസെന്‍സിങ്ങ് നല്‍കുന്നത്. ഇന്റലെക്ച്ചല്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് ലൈസന്‍സിങ് നല്‍കുന്നത്, കോപ്പിറൈറ്റ്, ട്രെയ്ഡ്മാര്‍ക്ക് തുടങ്ങിയ കാര്യങ്ങളും ലൈസെന്‍സിങ്ങില്‍ ബാധകമാണ്.

7.സെല്ലിങ്ങ് ഡേറ്റ

ഡിജിറ്റല്‍ ലോകത്ത് ഡേറ്റയ്ക്കുള്ള പ്രധാന്യം വളരെ വലുതാണ് ഹൈ കോളിറ്റിയുള്ള ഡേറ്റയ്ക്ക് ഡിമാന്റേറെയാണ്.ട്വിറ്ററും ഫെയ്‌സ്ബുക്കും ഒക്കെയാണ് ഈ സങ്കേതത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നത്. ഈ സന്ദര്‍ത്തില്‍ നിങ്ങള്‍ ഉപഭോക്താവാകില്ല, പകരം ഉപയോക്താവാകും.

യൂസര്‍ഡേറ്റ

സേര്‍ച്ച് ഡേറ്റ

ബെഞ്ച്മാര്‍ക്കിങ്ങ് സര്‍വ്വീസ്

മാര്‍ക്കെറ്റ് റിസേര്‍ച്ച്

8.സ്‌പോണ്‍സേഡ് ഡൊമൈന്‍

പല സേവനങ്ങളും ഗവണ്‍മെന്റാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.ഖാന്‍ അക്കാദമി പോലുള്ളവ ഇതിനുദാഹരണമാണ്. വിക്കീപീഡിയ പോലുള്ള സംരഭങ്ങള്‍ ഇതിനുദാഹരണമാണ്. പൊതുവായ ആവശ്യത്തിനുവേണ്ടി ഉപഭോക്താവിനു തന്നെ ഇത്തരം സംരഭങ്ങള്‍ സ്‌പോണ്‍സര്‍ചെയ്യാം

9.ബില്‍ഡ് ടു സെല്‍( ഗൂഗിള്‍.ഫെയ്‌സ്ബുക്ക്)

ഇതൊരു നല്ല റെവന്യൂമോഡലായി കണക്കാക്കാനാകില്ല കാരണം,ഇതില്‍ നിന്നും വരുമാനം ഒന്നും ലഭിക്കുന്നില്ല എന്നതുതന്നെ, പക്ഷേ നിരവധി കമ്പനികള്‍ ഈ മോഡല്‍ പിന്തുടരുന്നുണ്ട്.,

ഇന്‍സ്റ്റഗ്രാം,പ്രിന്ററെസ്റ്റ്

10. മൊബൈലിലേക്ക് വരുമാനമെത്തുന്ന വഴികള്‍

പെയ്ഡ് ആപ്പ് ഡൗണ്‍ലോഡ്: വാട്‌സാപ്പ്

ഇന്‍ ആപ്പ് പര്‍ച്ചെയ്‌സ് ക്യാന്റിക്രഷ് സാഗ

ഇന്‍ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍

അഡ്വെര്‍റ്റൈസിങ്ങ്

ട്രാന്‍സാക്ഷന്‍-എയര്‍ടെല്‍ മണി

ഫ്രീമിയം-സിങ്ക

സബ്‌സ്‌ക്രിപ്ഷന്‍ വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്

പ്രീമിയം- ബോക്‌സ് ഗെയിംസ്,

ഡൗണ്‍ലോഡ് കണ്ടന്റ് കാള്‍ ഓഫ് ഡ്യൂട്ടി.

ആഡ് സപ്പോര്‍ട്ടര്‍