മനുഷ്യര്‍ക്ക് വേണ്ടി ചൊവ്വയിലേക്ക് വണ്‍വേ ട്രിപ്പ് നടത്താനൊരുങ്ങി തരണ്‍ജീത്

മനുഷ്യര്‍ക്ക് വേണ്ടി ചൊവ്വയിലേക്ക് വണ്‍വേ ട്രിപ്പ് നടത്താനൊരുങ്ങി തരണ്‍ജീത്

Saturday December 05, 2015,

1 min Read

സ്വയം ബലി അര്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ മഹത്വം എന്ന് പറയാറുണ്ട്. ഇതാ അതുപോലൊരു വ്യതി. 30 കാരനായ തരണ്‍ജീത് സിങ് ഭാട്ടിയ. അദ്ദേഹം ഇപ്പോള്‍ സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റിനായി പഠിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്ന പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് തരണ്‍ജീത്. 2024ല്‍ ചൊവ്വയിലേക്ക് 4 പേരെ അയയ്ക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹം അംഗമായത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട 3 ഇന്ത്യാക്കാരില്‍ ഒരാളാണ് ഇദ്ദേഹം. ഇതൊരു വണ്‍വേ ട്രിപ്പാണ്. തുടക്ത്തില്‍ 202586 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അതില്‍ 100 പേര്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് ഇന്ത്യാക്കാരില്‍ ഒരാള്‍ ദുബായില്‍ നിന്നുള്ള 29 കരിയായ റിതിക സിങും കേരളത്തില്‍ നിന്നുള്ള 19 കാരിയായ ശ്രദ്ധ പ്രസാദുമാണ്.

image


ഇന്ത്യ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, തന്റെ മതമായ സിക്കിസത്തിന്റെ ഏറ്റവും വലിയ ആശയമാണ് മാനുഷിക മൂല്ല്യങ്ങളുടെ ഉന്നമനം. ഇതൊരു ആത്മഹത്യ പദ്ധതിയല്ല. ഭൂമിയില്‍ നിന്ന് എന്നെന്നേക്കുമായി വിട്ടുപോകുമായിരിക്കാം എന്നാല്‍ ബഹിരാകാശത്ത് എത്തിക്കവിഞ്ഞ് മരിക്കും എന്ന് പറയാനാകില്ല. മനുഷ്യര്‍ക്ക് ചൊവ്വയില്‍ ഒരു സ്ഥാനം ലഭിച്ചുകഴിഞ്ഞാല്‍ തലമുറകളോളം അവിടെ അതിജീവിക്കാന്‍ കഴിയും. ഇതിന് വേണ്ടിയാണ് അദ്ദേഹം പോകുന്നത്. അവസാനത്തെ നാലുപേരില്‍ സ്ഥാനം ലഭിക്കുമെന്ന് തരണ്‍ജീതിന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.