2025 ഓടെ സംസ്ഥാനത്തിന്റെ ഡയറക്ട് സെല്ലിംഗ് മേഖല 20 ബില്ല്യണിലെത്തുമെന്ന് ഫിക്കി കെ പി എം ജി റിപ്പോര്‍ട്ട്

0


സംസ്ഥാനത്തിന്റെ ഡയറക്ട് സെല്ലിംഗ് മേഖലയെ കുറിച്ചുള്ള ഫിക്കികെ പി എം ജി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഡയറക്ട് സെല്ലിംഗ് മേഖല 41 ബില്ല്യണ്‍ രൂപയില്‍ നിന്ന് 75 ബില്ല്യണിലേക്ക് വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 29 ശതമാനവുമായി ഉത്തരേന്ത്യയാണ് ഇക്കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. തെക്ക്, കിഴക്ക്, വടക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഭാവന യഥാക്രമം 25%, 18%, 16% 12% എന്നിങ്ങനെയാണ്. തെക്കന്‍ മേഖലയില്‍ കേരളം 201314 കാലയളവില്‍ 700750 മില്ല്യണ്‍ രൂപയുടെ മൂല്യവുമായി നിര്‍ണായക വിപണിയായിരിക്കുകയാണ്. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആളോഹരി വരുമാനം, നഗരവത്കരണം എന്നിവയാണ് ഈ വിപണിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമാകുന്നതെന്ന് ഇന്ന് പുറത്തിറക്കിയ ഫിക്കികെപിജിഎം 'ഡയറക്ട് സെല്ലിംഗ്: കേരളാ' റിപ്പോര്‍ട്ടില്‍ പറയുന്നു. 

എഫ് ഐ സി സി ഐ (ഫിക്കി) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെബി ഐ പി) സി ഇ ഒ. വി. രാജഗോപാലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ദക്ഷിണേന്ത്യ നിരവധി ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ക്ക് നിര്‍ണായകമായ വിപണിയാണ്. ഇതില്‍ മിയ്ക്കവാറും കമ്പനികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചത് ഇവിടെ നിന്നുമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖയില്‍ ശ്രദ്ധേയമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളം ശക്തമായ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. എന്നാലും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വളര്‍ച്ചയില്‍ സ്ഥിരമായ ഇടിവ് സംഭവിക്കുന്നുണ്ട്. ഈ വ്യവസായ മേഖലയുടെ റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് നിര്‍വ്വചിക്കുന്ന നയം സംസ്ഥാനത്തിന് രൂപപ്പെടുത്താന്‍ കഴിയാഞ്ഞതാണ് ഇതിന് പ്രധാന കാരണം. നിയമപരമായ ഡയറക്ട് സെല്ലിംഗും തട്ടിപ്പ് പദ്ധതികളും തമ്മില്‍ വേര്‍തിരിക്കുന്നതിന് വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഇല്ലാത്തത് ഈ മേഖയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് ആംവെ, മോഡികെയര്‍ തുടങ്ങിയ വ്യവസായ പ്രമുഖന്‍മാരെ പൂര്‍ണമായോ ഭാഗികമായോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കുന്നതിന് നിര്‍ബന്ധിതരാക്കുന്നു. 

2013 ല്‍ കൊണ്ടുവന്ന കേരളാ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് (കണ്‍ട്രോള്‍ ആന്റ് റെഗുലേഷന്‍) ബില്‍ കേരളത്തിലെ വ്യവസായത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. പി സി എം സി എസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കാതെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് ഡയറക്ട് സെല്ലിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദമായി ഇതില്‍ പറയുന്നു. ഡയറക്ട് സെല്ലിംഗിന് വ്യക്തമായ നിര്‍വ്വചനത്തിന്റെ ആവശ്യം, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയുടെ അനിവാര്യത, ഉപഭോക്താക്കള്‍ളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ, വിതരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന വെല്‍ഫെയര്‍ ഫണ്ട് രൂപീകരണം എന്നിവയാണ് കമ്മിറ്റി നടത്തിയ നിര്‍ണായകമായ നിരീക്ഷണങ്ങള്‍. സംസ്ഥാനത്തിന്റെ ഗുണകരമായ പ്രമേയവും പിന്തുണയും ഈ വ്യവസായത്തെ 2025 ഓടെ 3335 ശതമാനം സി എ ജിആര്‍ വളര്‍ച്ചാ നിരക്കില്‍ 1820 ബില്ല്യണിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്, തിരുവനന്തപരപുരം, കൊച്ചി, കൊഴിക്കോട് തുടങ്ങിയ നഗര വിപണികളിലെ വളര്‍ന്നു വരുന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിമാന്‍ഡ് എന്നിവ ഇതിന് സഹായകമാകും. കൂടാതെ വിപണിയുടെ ശേഷി കണക്കിലെടുക്കുമ്പോള്‍ 2025 ഓടെ പരോക്ഷ നികുതിയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ വരുമാനം 1,900 2,000 മില്ല്യണ്‍ രൂപയിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാലയളവില്‍ 18 മുതല്‍ 19 ശതമാനം സിഎജിആര്‍ വളര്‍ച്ചാ നിരക്കില്‍ 5,40,000 5,60,000 ആളുകള്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും.

2014 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖല 80,000 മുതല്‍ 90,000 വരെ തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിച്ചത്. ഇതില്‍ 58 ശതമാനവും സ്ത്രീകളാണ്. സാമ്പത്തികമായി കൂടുതല്‍ സ്വാതന്ത്ര്യം കൈവരിച്ചും കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അവസരവും നല്‍കിയും അവകാശങ്ങളെ കുറിച്ച് ബോധവതികളാക്കിയും, തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരം നല്‍കിയും ഈ മേഖല സ്ത്രീകളെ ശാക്തീകരിച്ചു. റിപ്പോര്‍ട്ടിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിച്ച വി. രാജഗോപാല്‍ കേരളത്തിലെ ഡയറക്ട് സെല്ലിംഗ് വ്യവസായത്തിന്റെ മൊത്തത്തിലുള്ള സാധ്യതകള്‍ പ്രത്യേകിച്ച് എംഎസ്എംഇ യുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി. കേരളത്തില്‍ ഡയറക്ട് സെല്ലിംഗിന്റെ വളര്‍ച്ചയ്ക്ക് മികച്ച സാധ്യതയാണുള്ളതെന്നും ഇതിന്റെ പ്രയോജനം എംഎസ്എംഇ യ്ക്കും ലഭിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെപിഎംജി അസോസിയേറ്റ് ഡയറക്ടര്‍ സുശീല്‍ പാത്ര തന്റെ പ്രസേന്റേഷനിലൂടെ ഇന്ത്യയിലെ ഡയറക്ട് സെല്ലിംഗ് മേഖലയുടെ ചിത്രം വരച്ചുകാട്ടി. ഒപ്പം കേരളത്തിലെ ഈ മേഖലയുടെ സാധ്യതയും അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു. തങ്ങളുടെ ബിസിനസ്സ് ശേഷി വികസിപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും കേരളത്തിലെ ഡയറക്ട് സെല്ലംഗ് മേഖലയ്ക്ക് സുവര്‍ണാവസരമാണെന്ന് ഫിക്ക് കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ കോചെയര്‍ മിസ്റ്റര്‍ ദീപക് എല്‍ അസ്വാനി പറഞ്ഞു.

'ഡയറക്ട് സെല്ലിംഗിന് 2011 ലും 2015 ലും മാര്‍ക്ഷ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നതിന് കേരള സര്‍ക്കാരിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. അതില്‍ ചിലയിടങ്ങളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം തുടര്‍ന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു', ഫിക്കി ഡയറക്ട് സെല്ലിംഗ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍ രജത് ബാനര്‍ജി അഭിപ്രായപ്പെട്ടു. 'ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചും സംസ്ഥാനത്തെ ഡയറക്ട് സെല്ലിംഗിനെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ശക്തമായ റെഗുലേറ്ററി സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ ഉറപ്പു വരുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതുമായിരിക്കണം', കണ്‍സ്യൂമര്‍ ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ മിസ്റ്റര്‍ ബിജോണ്‍ മിശ്ര പറഞ്ഞു.

നിലവില്‍ ഉപഭോക്താക്കളേയും മറ്റ് ഓഹരി ഉടമകളേയും സജീവമാക്കേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. ഒപ്പം നിലവിലെ നിയമങ്ങള്‍ പുനപ്പരിശോധിക്കണമെന്നും നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തണമെന്നും വിശ്വാസ യോഗ്യമായ ഒരു അന്തരീക്ഷംസൃഷ്ടിക്കമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. കെപിഎംജി ഇന്ത്യ കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്‌സ് പാര്‍ട്ട്ണര്‍ ആന്റ് ഹെഡ് മിസ്റ്റര്‍ രജത് വാഹി അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്റെ പ്രകാശന ചടങ്ങില്‍ ഫിക്കി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ ഹെഡ് സേവിയോ മാത്യു നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് പി. ഗണേഷ്, കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സൗത്തേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് ഷിബു പ്രഭാകരന്‍, കണ്‍സ്യൂമര്‍ ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പോളിസീസ് ഫൗണ്ടര്‍ ആന്റ് എക്‌സ്‌പേര്‍ട്ട് ബിജോണ്‍ മിശ്ര, ഡെഹ്‌സണ്‍ ട്രേഡിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സുനില്‍ കുമാര്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് സീനിയര്‍ അഡ്വക്കേറ്റ്, എക്‌സ്‌പേര്‍ട്ട് ആന്റ് ട്രെയിനര്‍ ആന്റണി സെബാസ്റ്റ്യന്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സ് രജിസ്ട്രാര്‍ ഡോ. തോമസ് ജോസഫ്, ട്രേഡ് യൂണിയന്‍ നേതാവ് (ഐഎന്‍ടിയുസി) പി. എ തോമസ് എന്നിവര്‍ പങ്കെടുത്തു. ഫിക്കി ഡിഎസ് ടാസ്‌ക് ഫോഴ്‌സ് ചെയര്‍പേഴ്‌സണ്‍ രജത് ബാനര്‍ജി ചര്‍ച്ച നിയന്ത്രിച്ചു.

1927 ല്‍ സ്ഥാപിതമായ എഫ് ഐ സി സി ഐ (ഫിക്കി) ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും പ്രായമുള്ളതുമായ അപെക്‌സ് ബിസിനസ്സ് ഓര്‍ഗനൈസേഷനാണ്. ഇതിന്റെ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായും വ്യവസായ വത്കരണവുമായും ലോകത്തിലെ വേഗത്തില്‍ വളരുന്ന സമ്പദ് ഘടനയെന്ന നിലയിലേക്കുള്ള കുതിച്ചുചാട്ടം എന്നിവയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ മേഖലയുടെ കാഴ്ചപ്പാടുകളേയും സ്വാധീന ശേഷിയുള്ള നയങ്ങളേയും കൂട്ടിച്ചേര്‍ക്കല്‍ എന്നിവയിലൂടെ ഫിക്കി ഇതിന് വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിതര, നോണ്‍ പ്രോഫിറ്റ് സംഘടനയായ ഫിക്കി ഇന്ത്യന്‍ ബിസിനസ്സിന്റെയും വ്യവസായത്തിന്റെയും ശബ്ദമാണ്. സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്, മള്‍ട്ടി നാഷണല്‍ കമ്പനികള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്വകാര്യ കോര്‍പ്പറേറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ക്കാണ് ഫിക്കി അംഗത്വം നല്‍കുന്നത്. വിവിധ റീജിയണല്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സില്‍ നിന്നുള്ള 2,50,000 കമ്പനികള്‍ നേരിട്ടല്ലാതെ ഇതില്‍ അംഗങ്ങളാണ്.