പരാജയവും അവസാനിപ്പിക്കലും തമ്മിലുള്ള വ്യത്യാസം

0

നിരവധി തവണ ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തിനാണ് സംരംഭം അടച്ചുപൂട്ടുന്നതെന്ന്. നിലനില്‍പ്പാണ് വിജയത്തിന്റെ താക്കോല്‍ എന്ന് അവര്‍ പറഞ്ഞു. ഫലം കിട്ടുന്നതിനായി ഞാന്‍ കാത്തുനില്‍ക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ഞാന്‍ ആദ്യ വര്‍ഷം തന്നെ എന്റെ സംരംഭം അടച്ചുപൂട്ടാനൊരുങ്ങിയപ്പോള്‍ തുടക്കത്തില്‍തന്നെ പരാജയപ്പെടാതെ കാത്തുനില്‍ക്കാന്‍ അവര്‍ ഉപദേശിച്ചു.

ഞാന്‍ ഒരിക്കലും നിര്‍ത്താന്‍ പോകുകയല്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു ചെറിയ ശ്രമം പരാജയപ്പെട്ടെന്നു കരുതി അതിന് നിര്‍ത്തുകയാണെന്ന് അര്‍ത്ഥമില്ല. ഞാന്‍ ഒരിക്കലും എന്റെ സംരംഭക യാത്ര അവസാനിപ്പിക്കാനും ഉദ്ദേശിച്ചിട്ടില്ല. ഉചിതമല്ലാത്ത സമയത്ത് അനുയോജ്യരല്ലാത്ത ചില ആള്‍ക്കാരുമായി തെറ്റായ ബിസിനസിലേക്ക് കടന്നു എന്ന് തിരിച്ചറിയുക മാത്രമാണ് ഞാന്‍ ചെയ്തത്. പരാജയപ്പട്ടതിന്റെ കാരണം മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ സ്റ്റാര്‍ട് അപ്പ് കരിയറില്‍ ഇതുവരം സംഭവിച്ച മികച്ച കാര്യങ്ങളില്‍ ഒന്നാണ് എന്റെ ആദ്യ സംരംഭം പരാജയപ്പെട്ടു എന്നത്.

ബിസിനസിനെക്കുറിച്ച് എന്നെ കൂടുതല്‍ ബോധവാനാക്കാനും കൂടുതല്‍ മനശക്തി നേടാനും ആദ്യ പരാജയം സഹായിച്ചു. ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട് സമ്പാദിച്ച പണം വെറും ഒരു വര്‍ഷം കൊണ്ട് നഷ്ടമായതിനെക്കുറിച്ചോര്‍ത്ത് ഏറെ ദുഖിച്ചു. മാത്രമല്ല ആറ് മാസം മാത്രം പ്രായമുള്ള എന്റെ കുട്ടിയുടെ ഭാവിയും എന്നെ അവതാളത്തിലാക്കി. കരകയറാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അവയെല്ലാം തന്നെ പരാജയമായിരുന്നു. എല്ലാ അന്ധകാരത്തിന് മുമ്പെയും ഒരു വെളിച്ചം കടന്നുപോകുന്നുണ്ടാകും. ഭാഗ്യവശാലാണ് സംരംഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ എനിക്ക് ഉപദേശം തന്ന കുറച്ച് ആളുകളെ ഞാന്‍ കണ്ടുമുട്ടിയത്. യുദ്ധത്തിലേല്‍ക്കുന്ന ചെറിയ മുറിവുകള്‍ മാത്രമാണ് ആദ്യമുണ്ടാകുന്ന പരാജയം. യതാര്‍ഥ പഠനം ഒരിക്കലും ഗുരുകലത്തിലല്ല നടക്കുന്നത്. മറിച്ച് നിങ്ങള്‍ യതാര്‍ഥ ശത്രുക്കളോട് ഏറ്റുമുട്ടുമ്പോള്‍ മാത്രമാണ്. അതാണ് ഒരു എം ബി എ കോഴ്‌സ് ചെയ്യുന്നതും ഒരു സംരംഭം തുടങ്ങുന്നതും തമ്മിലുള്ള വ്യത്യാസവും.

എന്റെ സ്റ്റാര്‍ട് അപ്പ് ഒരിക്കലും എന്റെ ജീവിതത്തിന്റെ പരാജയമായിരുന്നില്ല

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഹിന്ദി മീഡിയത്തില്‍നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറിയപ്പോഴാണ് എന്റെ ആദ്യ പരാജയം ഉണ്ടായത്. എനിക്ക് ശാസ്ത്രവും ഗണിതവും വളരെ എളുപ്പമുള്ളതായിരുന്നു. എന്നാല്‍ പെട്ടെന്ന് മീഡിയം മാറിയപ്പോള്‍ കാര്യങ്ങളെല്ലാം മനസിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടായി. ഇംഗ്ലീഷില്‍ എല്ലാം അവതരിപ്പിക്കുക എന്നത് എനിക്ക് വളരെ പ്രയാസമേറിയതായിരുന്നു. എന്നാല്‍ ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് ഞാന്‍ കഠിന ശ്രമം തുടങ്ങി. മാത്രമല്ല ഒരു എന്‍ജിനീയറാകുക എന്നതായിരുന്നു എന്റെ സ്വപ്‌നം. ഇതിന് ഇംഗ്ലീഷ് പരിജ്ഞാനം അത്യന്താപേക്ഷിതവുമായിരുന്നു.

പരീക്ഷകളില്‍ ഞാന്‍ പരാജയപ്പെടാന്‍ തുടങ്ങിയതോടെ സുഹൃത്തുക്കളെല്ലാം എന്റെ തീരുമാനത്തെ കളിയാക്കാന്‍ തുടങ്ങി. എന്നാല്‍ രണ്ട് വര്‍ഷംകൊണ്ട് പഠനത്തില്‍ തിരച്ചു വരാന്‍ എനിക്കായി. 90 ശതമാനത്തിലധികം മാര്‍ക്കോടെ ബോര്‍ഡ് പരീക്ഷയില്‍ ഞാന്‍ മികച്ച വിജയം കരസ്ഥമാക്കി.

എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഒരു സുഹൃത്തിനെപ്പോലെ പരാജയം ഒപ്പമുണ്ടായിട്ടുണ്ട്. ഞാന്‍ സ്‌കൂളില്‍ പരാജയപ്പെട്ടു. അതുപോലെ എന്‍ട്രന്‍സ് പരീക്ഷയില്‍, കോളജില്‍, പ്ലേസ്‌മെന്റില്‍, പ്രണയത്തില്‍ എല്ലാത്തിലും ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതിലൊന്നും ഒരിക്കലും ശ്രമങ്ങള്‍ അവസാനിപ്പിക്കാതെ പൂര്‍വ്വാധികം കരുത്തോടെ മടങ്ങിവരാന്‍ എനിക്കായി. ഞാന്‍ പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ നേടാന്‍ എനിക്കായി. മികച്ച യൂനിവേഴ്‌സിറ്റിയില്‍ തന്നെ എനിക്ക് പ്രവേശനം ലഭിച്ചു. മികച്ച ക്യാമ്പസ് ജോലി, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു ജീവിത പങ്കാളി ഇതെല്ലാം എനിക്ക് നേടാനായി.

പരാജയപ്പെടലും അവസാനിപ്പിക്കലും തമ്മിലുള്ള വ്യത്യാസം

ആദ്യമുണ്ടാകുന്ന പരാജയത്തെ വിജയത്തിന്റെ ചവിട്ടുപടിയായി കാണണം. പരാജയങ്ങള്‍ ജീവിതത്തിലുണ്ടാകും. എന്നാല്‍ അവയുടെ നിയന്ത്രണത്തിലായിരിക്കരുത് നിങ്ങള്‍. നിങ്ങള്‍ അവസാനിപ്പിച്ച് പോകുകയാണെങ്കില്‍ യാത്രയും അതിന്റെ മാധുര്യവും നിങ്ങള്‍ക്ക് നഷ്ടമാകും. ഒരു പരാജയവും കൂടാതെ സുരക്ഷിതമായി എത്താവുന്ന ഒരു മേഖല നിങ്ങളെ തേടിയെത്തും.

പരാജയപ്പെട്ടതിന് ശേഷം നിങ്ങള്‍ പരാജയകാരണം കണ്ടെത്തണം. നിങ്ങളുടെ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണം. നിങ്ങള്‍ വീണ്ടും പരാജയപ്പെടാന്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തണം. എന്നാല്‍ ഒരിക്കലും അവസാനിപ്പിക്കരുത്.ഉള്ളില്‍ ഭയമുള്ളവരാണ് അവസാനിപ്പിക്കണമെന്ന തീരുമാനമെടുക്കുന്നത്. ഒരു വഴി പരാജയപ്പെട്ടാല്‍ മറ്റേതെങ്കിലും വഴിയിലൂടെ നിശ്ചയിച്ചിടത്ത് എത്തി നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കണം.

എഴുത്തുകാരനെക്കുറിച്ച്

പ്രദീപ് ഗോയല്‍ ആണ് എഴുത്തുകാരന്‍