ജലശുദ്ധീകരണം; ശ്രദ്ധേയമായി ദീപികയുടെ കണ്ടുപിടിത്തം

0

മനുഷ്യന്റെ നിലനില്‍പ്പിന് അനിവാര്യമാണ് ശുദ്ധജലം. 17-ാം വയസില്‍ ജലം ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗ്ഗം കണ്ടുപിടിച്ചാണ് കുട്ടി ശാസ്ത്രജ്ഞയായ ദീപികാ കുറുപ്പ് ശ്രദ്ധേയയാകുത്. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമായജലശുദ്ധീകരണ മാര്‍ഗങ്ങളില്‍ വെച്ച് മികച്ചതാണ് ദീപിക ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തിയത്. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കു ഇതിന് ചെലവും താരതമ്യേന കുറവാണ്. തന്റെ വീട്ടിലെ ഗ്യാരേജ് ഒരു പരീക്ഷണശാലയാക്കിയാണ് ഈ കുട്ടി ശാസ്ത്രജ്ഞ പ്രവര്‍ത്തിച്ചത്. പാവപ്പെട്ടവര്‍ നേരിടുന്ന കുടിവെള്ള ക്ഷാമമായിരുന്നു ഇതിന് ദീപികയെ പ്രധാനമായും പ്രേരിപ്പിച്ചത്.

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നടത്തിയ ഒരു സമ്മര്‍ ട്രിപ്പില്‍ കുട്ടികള്‍ അഴുക്കുവെള്ളം കുടിക്കുന്നത് കാണാനിടയായതാണ് അവളുടെ മനസിനെ സ്പര്‍ശിച്ചത്. തൊടാന്‍ പോലും അറക്കു വെള്ളമാണ് അവിടുത്തെ ആളുകള്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല ഓരോ വര്‍ഷവും മലിനമായ ജലം കുടിച്ച നിരവധിപ്പേര്‍ മരിക്കുകയും നിരവധിപ്പേര്‍ രോഗബാധിതരായിത്തീരുകയും ചെയ്യുന്നതും അവളുടെ ചിന്തകളെ ഉണര്‍ത്തി.

കോളിഫോം ബാക്ടീരിയ അടക്കമുള്ളവ ശുദ്ധീകരിക്കാന്‍ കഴിവുള്ള ഉപകരണമായിരുന്നു ദീപികയുടേത്. അരിച്ചെടുക്കുന്ന വെള്ളം ഒരു ഫോട്ടോകാറ്റലിറ്റിക് കമ്പോസിറ്റ് ഡിസ്‌ക്കുമായി ചേര്‍ത്ത് സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിച്ചാല്‍ 15 മിനിട്ടിനുള്ളില്‍ എല്ലാ കോളിെേഫാ ബാക്ടീരിയയും നശിക്കും. ഈ കണ്ടു പിടുത്തം 2012ലെ ഡിസ്‌കവറി എജ്യൂക്കേഷന്‍ 3എം യംഗ് സയന്റിസ്റ്റ് അവാര്‍ഡിന് ദിപികയെ അര്‍ഹയാക്കി. 2014ല്‍ യു എസ് ടോക്ക്‌ഹോം ജൂനിയര്‍ വാട്ടര്‍ പ്രൈസും നേടി. 2015ലെ ഗൂഗിള്‍ സയന്‍സ് ഫെയറില്‍ നാഷണല്‍ ജ്യോഗ്രഫിക് വിജയിയും കൂടിയാണ് ദീപിക.