പരസ്യരംഗത്തെ പ്രതിഭകളെ ആദരിച്ച്‌ ഇന്‍ഡിവുഡ്

0

ഇന്‍ഡിവുഡ് അഡ്വെര്‍ടൈസിങ് എക്‌സെലന്‍സ് അവാര്‍ഡ് 2017 കേരള ചാപ്റ്റര്‍ സംസ്ഥാനത്തെ മുന്‍നിര പരസ്യ ഏജന്‍സികളെയും പ്രതിഭകളെയും അവരുടെ സര്‍ഗസൃഷ്ടികള്‍ക്കും നൂതനമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ സംയോജിപ്പിച്ച് ആവിഷ്‌കരിച്ചതിനും ആദരിച്ചു. 10 ബില്യണ്‍ യുഎസ് ഡോളര്‍ പ്രോജെക്ടയ ഇന്‍ഡിവുഡാണ് കൊച്ചിയിലെ ഐഎംസി ഹാളില്‍ ചൊവ്വാഴ്ച നടന്ന അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പരസ്യ വ്യവസായത്തിലെ അതുല്യപ്രതിഭകളെകളേയും പ്രമുഖ പരസ്യ ഏജന്‍സികളെയും ഇന്‍ഡിവുഡ്‌ ആദരിച്ചു. മികച്ച സംവിധായകനുള്ള ആജീവനാന്ത പുരസ്‌കാരം ഛായാഗ്രാഹകനും സംവിധായകനുമായ ജബ്ബാര്‍ കല്ലറയ്ക്കലിനും പരസ്യരംഗത്തെ മികച്ച വ്യവസായിക്കുള്ള ആജീവനാന്ത പുരസ്‌കാരം ടൈം ആഡ്‌സ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ആന്റണി പാറമ്മേലിനും സമ്മാനിച്ചുഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഗോളതലത്തിലേക്ക് എത്തിക്കുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം. 2000 ഇന്ത്യന്‍ കമ്പനികളും ശതകോടീശ്വരന്മാരുമാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തില്‍ ഉള്ളത്.

പ്രതിഭകളെ ആദരിക്കുക

ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന പരസ്യ വിപണിയാണെന്നും കടുത്ത മത്സരം അതിജീവിക്കാനും വിപണിയില്‍ മുന്നേറാനും മൊബൈലും ഡിജിറ്റല്‍ മേഖലകള്‍ വഴിയുള്ള പരസ്യവും അത്യന്താപേക്ഷിതമാണെന്ന്  ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു. 'പരസ്യ വിപണി അതിവേഗത്തില്‍ വളര്‍ച്ച കൈവരിക്കുകയാണെങ്കിലും, പല ജനപ്രിയ പരസ്യങ്ങളുടെ സ്രഷ്ടാക്കളെ പലപ്പോഴും ശ്രദ്ധിക്കാതെ പോകൂകയോ അവഗണിക്കപ്പെടുകയോ ചെയുന്നു. ഈ പ്രവണത മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മികച്ച ആശയങ്ങള്‍യുടെയും സര്‍ഗ്ഗസൃഷ്ടികളുടെയും ബുദ്ധികേന്ദ്രങ്ങളെ ആദരിക്കേണ്ടത് അത്യാവശ്യമാണ്,'  സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

'പരസ്യത്തില്‍ ഏത് രീതീയിലാണ് ബ്രാന്‍ഡിനെ അവതരിപ്പിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ പരസ്യത്തിനു നിര്‍ണ്ണായക സ്ഥാനമാണ് ഉള്ളത്. ഇന്നത്തെ കാലത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പരസ്യം കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും അനിവാര്യമായിരിക്കുന്നു. സാമൂഹിക മാധ്യമങ്ങള്‍ ഫലപ്രദവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും മികച്ച ഫലവും ഉറപ്പാക്കുന്ന മാര്‍ഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന പാലമാണ് പരസ്യം. അതുകൊണ്ടു മികച്ച രീതിയില്‍ വേണം അത് പണിയാന്‍,' അദ്ദേഹം പറഞ്ഞു

ചലച്ചിത്ര സംവിധായകന്‍ വികെ പ്രകാശ്, ഇന്‍സൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇന്‍ഡിവുഡ് ടാലെന്റ്‌റ് ഹണ്ട് മാസത്തിന്റെ കലാകാരനായി തിരഞ്ഞെടുത്ത പ്രശസ്ത ശില്പി അനില്‍കുമാറിനെ ചടങ്ങില്‍ ആദരിച്ചു. പരസ്യം, സിനിമ, ടിവി, ആധുനിക മാധ്യമങ്ങളും കോര്‍ത്തിണക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയും ഉണ്ടായിരുന്നു. അവതാരകനും സംവിധായകനുമായ ഗോവിന്ദന്‍ കുട്ടിയായിരുന്നു മോഡറേറ്റര്‍.

അവാര്‍ഡ് ജേതാക്കളും ബന്ധപ്പെട്ട വിഭാഗവും:

അനൂപ് (ട്വന്റി ഫോര്‍ ന്യൂസ്) ഒരു ചായക്കെന്താ വില എന്ന പരസ്യത്തിന് (മികച്ച ഓണ്‍ലൈന്‍ പ്രചാരണം), സ്മാര്‍ട്പിക്‌സ് മീഡിയ (മികച്ച ഓണ്‍ലൈന്‍ പ്രചാരകര്‍) നിഖില്‍ ജോയ് റെഡ് എഫ് എമ്മില്‍ സംപ്രേക്ഷണം ചെയ്ത കൈരളി ടിഎംടിയുടെ പരസ്യത്തിന് (മികച്ച റേഡിയോ പരസ്യം), മൈത്രി അഡ്വെര്‍ടൈസിങ് ഗൃഹലക്ഷ്മി വനിതാ ദിന പ്രചാരണം (മികച്ച റേഡിയോ പ്രചാരണം), ഡാലു ഫാഷന്‍ ഫാക്ടറി (മികച്ച മോഡലിംഗ്/കാസ്റ്റിംഗ് ഏജന്‍സി), അക്യൂറേറ്റ മീഡിയ (മികച്ച പിആര്‍ ഏജന്‍സി), ഗ്രീന്‍ മീഡിയ (മികച്ച ടെക്‌നോളോജി ദാതാക്കള്‍), റോയല്‍ വിഷന്‍ ഫ്‌ലോര്‍ (മികച്ച സ്റ്റുഡിയോ ഫ്‌ലോര്‍), റോമി മാത്യൂ, കേരള ക്യാന്‍, മനോരമ ന്യൂസ് (മികച്ച സാമൂഹിക പ്രസക്തിയുള്ള പ്രചാരണം), കോളിന്‍സ് ലിയോഫില്‍ (മികച്ച സിനിമ പോസ്റ്റര്‍ ഡിസൈന്‍), ജിത് ജോഷി, പുലിമുരുകന്‍ (മികച്ച തീയേറ്റര്‍ ട്രെയ്‌ലര്‍), മൈത്രി അഡ്വെര്‍ടൈസിങ്, മാതൃഭൂമി യാത്ര മാസികയ്ക്ക് വേണ്ടി തയ്യാറക്കിയ യാത്രയ്ക്ക് പകരമാവില്ല മറ്റൊന്നും (മികച്ച വാതില്‍പ്പുറ ഡിസൈന്‍), വളപ്പില കമ്മ്യൂണിക്കേഷന്‍ ലോക പരിസ്ഥിതി ദിനം (മികച്ച വാതില്‍പ്പുറ പ്രചാരണം), മാതൃഭൂമി സീഡിന് വേണ്ടി മൈത്രി അഡ്വെര്‍ടൈസിങ് തയ്യാറക്കിയ അച്ചടി പരസ്യ പ്രചാരണം (മികച്ച അച്ചടി പരസ്യ പ്രചാരണം), കേരള ടൂറിസം വകുപ്പിന് വേണ്ടി സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് ചെയ്ത ബിനാലെ ഡിസൈന്‍ (മികച്ച അച്ചടി ഡിസൈന്‍), രംഗനാഥ് റാവീ സാംസങ് ഇന്ത്യയ്ക്ക് വേണ്ടി തയ്യാറക്കിയ ശബ്ദം, മനു രമേശന്‍ ഓറലിയം, ക്യൂട്ടിക്കൂറ, ഡ്യൂറോഫ്‌ളെക്‌സ് തുടങ്ങിയവയ്ക്ക് വേണ്ടി തയ്യാറക്കിയ ജിംഗിള്‍സ് (മികച്ച പരസ്യ ജിംഗില്‍), അബിന്‍ ക്ലീറ്റസ് (മികച്ച വിഎഫ്എക്‌സ്/ ആനിമേഷന്‍), മാമാസ് കെ ചന്ദ്രന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഭൂമിക അവാര്‍ഡ്‌സിനു വേണ്ടി തയ്യാറക്കിയ പരസ്യ പ്രചാരണം (മികച്ച ടിവി പരസ്യ പ്രചാരണം), മഹേഷ് ആര്‍ നായര്‍ ചുങ്കത്ത് ജ്വല്ലറിക്ക് വേണ്ടി തയ്യാറാക്കിയ പരസ്യ പ്രചാരണം (മികച്ച ജനപ്രിയ പരസ്യം), സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് കേരളം ടൂറിസത്തിനു വേണ്ടി തയ്യാറക്കിയ പരസ്യം (മികച്ച ജനപ്രിയ ടിവി പരസ്യം), ടിവിസി ഫാക്ടറി (മികച്ച വാണിജ്യ നിര്‍മ്മാണ ഏജന്‍സി), രാജന്‍ ഔട്ട്‌ഡോര്‍ മീഡിയ (മികച്ച വാതില്‍പ്പുറ ഏജന്‍സി), മൈത്രി അഡ്വെര്‍ടൈസിങ് (മികച്ച പരസ്യ ഏജന്‍സി).