ഹേമന്ത് ഗൗര്‍; ഉരുളക്കിഴങ്ങ് കൃഷിയിലെ രാജാവ്

0

കൃഷിയിടത്തില്‍ നിന്നും പ്ലേറ്റിലേക്കുള്ള ഉരുളക്കിഴങ്ങിന്റെ യാത്ര സുഗമമാക്കി ഹേമന്ത് ഗൗര്‍. രാജ്യത്ത് ഒരു ലക്ഷം ടണ്‍ ഉരുളക്കിഴങ്ങാണ് ദിവസവും ഉപയോഗിക്കുന്നത്. ചൈന കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ ഉരുളക്കിഴങ്ങ് ഉത്പാദകരാണ് ഇന്ത്യ. 4.75 കോടി ടണ്‍ ഉരുളക്കിഴങ്ങാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഗോതമ്പും അരിയും ചോളവും കഴിഞ്ഞാല്‍ പിന്നെ അധികം ഉപയോഗിക്കുന്നതും ഉരുളക്കിഴങ്ങ് തന്നെയാണ്. 17ാം നൂറ്റാണ്ടില്‍ യൂറോപ്യക്കാരാണ് ഇന്ത്യയിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടു വന്നത്.

ഉരുളക്കിഴങ്ങ് പോഷകസമൃദ്ധവും എളുപ്പം ദഹിക്കുന്നതും കാര്‍ബോഹൈഡ്രേറ്റ്‌സും പ്രോട്ടീന്‍സും മിനറല്‍സും വിറ്റാമിനുകളും നാരുകളും അടങ്ങിയ ഭക്ഷണമാണെന്നതാണ് പ്രത്യേകത. സെന്‍ട്രല്‍ പൊട്ടറ്റോ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍ അനുസരിച്ച് പച്ചക്കറികളേയും പയറു വര്‍ഗങ്ങളേക്കാളും പോഷകസമ്പൂര്‍ണമാണ് ഉരുളക്കിഴങ്ങ്.

മാത്രമല്ല കര്‍ഷകര്‍ക്ക് വേഗത്തില്‍ ലാഭമുണ്ടാക്കികൊടുക്കുന്ന ഒരു വിളകൂടിയാണിതെന്ന് പൂനെ ആസ്ഥാനമായ ഉരുളക്കിഴങ്ങ് സപ്ലൈ ചെയിന്‍ കമ്പനിയായ സിദ്ധി വിനായക് അഗ്രി പ്രോസസ്സിംഗ് (എസ് വി അഗ്രി)സ്ഥാപകനായ ഹേമന്ത് ഗൗര്‍ പറയുന്നു. 16 വര്‍ഷത്തോളം കോര്‍പ്പറേറ്റ് മേഖലകളായ മാരികോ, ഐ ടി സി, വാല്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഉരുളക്കിഴങ്ങ് സംരംഭം വളരെ മികച്ചതാണെന്ന് തിരിച്ചറിഞ്ഞു.

ഉരുളക്കിഴങ്ങ് കൃഷിയിടത്തില്‍ നിന്നും പ്ലേറ്റിലേക്കെത്തുന്നതിനുള്ള ചെയിന്‍ ഇടക്കിടക്ക് മുറിഞ്ഞതാണെന്ന് ഹേമന്ത് മനസിലാക്കി. തുടര്‍ന്ന് ഈ ചെയിനുകള്‍ കൂട്ടി യോജിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അത് വളരെ എളുപ്പമായിരുന്നില്ല. അദ്ദേഹം ഇതിനായി ബാംഗ്ലൂരില്‍ തങ്ങുകയും സൗത്ത് ഇന്ത്യയിലെ കര്‍ഷകര്‍ഡക്കിടയിലൂടെ യാത്ര നടത്തുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്റെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് സംരംഭത്തിലേക്ക് ഇറങ്ങിച്ചെന്നു.

ഡല്‍ഹിക്കടുത്തുള്ള പട്പര്‍ഗാഞ്ചിലെ ഒരു ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഹേമന്തിന്റെ കുടുംബത്തില്‍ ആരും ബിസിനസ്സ് രംഗത്തുണ്ടായിരുന്നില്ല. എന്നാല്‍ സംരംഭത്തില്‍ പരീക്ഷണം നടത്താന്‍ തന്നെ ഹേമന്ത് തീരുമാനിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം മുഴുവന്‍ ചില ഉരുളക്കിഴങ്ങ് കര്‍ഷകരിലായിരുന്നു. ഉത്തരാഖണ്ഡിലെ ജി ബി പന്ത് യൂനിവേഴ്‌സിറ്റിയില്‍ നിന്നും അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദവും ഐ ആര്‍ എം എ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവുമാണ് കൈമുതലായി ഉണ്ടായിരുന്നത്.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഹേമന്തിനെ ഏല്‍പ്പിക്കുന്നതില്‍ വിശ്വാസമായിരുന്നു. പകരം തന്റെ കമ്പനിയില്‍ കര്‍ഷകര്‍ക്ക് ഓഹരി നല്‍കാനും ഹേമന്ത് മടിച്ചില്ല. 2009ല്‍ ഒരാളെക്കൂടി പങ്കാളിയാക്കി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ഹേമന്ത് തീരുമാനിച്ചു. അങ്ങനെയാണ് ഗണേശ് പവാറിന്റെ രംഗപ്രവേശം. പിന്നീട് കമ്പനിക്ക് 25 കോടി രൂപയാണ് ഫണ്ടിംഗ് നടത്തിയത്. അസ്പദ എന്ന ഇന്‍വെസ്റ്ററാണ് നിലവില്‍ കമ്പനിക്ക് പണം നല്‍കുന്നത്. 10 കോടി രൂപ.ാണ് ഇപ്പോഴത്തെ നിക്ഷേപം. 2011ല്‍ സോംഗില്‍ നിന്നും അഞ്ച് കോടി രൂപ ഫണ്ടായി സ്വീകരിച്ചു.

ഉരുളക്കിഴങ്ങ് വിപണിയുടെ പൊട്ടിയ ചെയിന്‍ യോജിപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. ഇതില്‍ കര്‍ഷകരും വാങ്ങുന്നവരും ഇടനിലക്കാരും വില്‍ക്കുന്നവരും ഇതിനിടയില്‍ ഉരുളക്കിഴങ്ങ് ചിപ്‌സ് പോലുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നവരും ഉണ്ടായിരുന്നു. ഇടനിലക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. ചില സമയങ്ങളില്‍ ആവശ്യത്തിന് അളവ് ലഭ്യമായിരുന്നില്ല. ഇവയായിരുന്നു ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അവ പരിഹരിക്കാന്‍ ഹേമന്ത് ശ്രമിച്ചു.

മഞ്ഞുള്ള കാലാവസ്ഥയിലും ഉരുളക്കിഴങ്ങ് കൃഷി നടത്തുന്നതിനായി എസ് വി അഗ്രി എയിറോപോണിക്‌സ് ഉപയോഗിച്ചു. ഇത് കൂടുതല്‍ മികച്ച വിളവ് നല്‍കി. ഇതിന്റെ വിത്തുകള്‍ ലാബുകളില്‍ കൂടുതല്‍ വികസിപ്പിച്ചു. ഉരുളക്കിഴങ്ങ് ഒരു സിറോക്‌സ് മെഷീന്‍ പോലെയാണ് ഇതിന് ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ ഭാഗങ്ങളുണ്ട്. സോഫ്റ്റ് വേയര്‍ ഭാഗത്തിന് വിവിധതരം വിത്തുകളും ഹാര്‍ഡെ വെയര്‍ ഭാഗത്തിന് എയ്‌റോപോണിക് ലാബുകളുമായിരുന്നു ആവശ്യം. സി പി ആര്‍ ഐന്റെ വെറൈറ്റികളും ചില ഡച്ച് വെറൈറ്റികളും ചേര്‍ത്ത് പല പുതിയ വെറൈറ്റികളും പുതുതായി കണ്ടെത്തി മാര്‍ക്കറ്റുകളില്‍ അവതരിപ്പിച്ചു.

ഏറ്റവും മികച്ച വിത്തുകള്‍ ഉത്പാദിപ്പിച്ച് 3000 ത്തോളം കര്‍ഷകരെ രാജ്യത്തുടനീളം സൃഷ്ടിച്ചു. ഇവരില്‍ നിന്നും മികച്ച അളവില്‍ ഉത്പാദനവും ലഭിച്ചു. ഇന്ത്യയില്‍ 10 മുതല്‍ 12 വരെ വെറൈറ്റിയില്‍ ഉരുളക്കിഴങ്ങുകള്‍ ലഭിച്ചപ്പോള്‍ നെതര്‍ലാന്റിലത് 50 വെറൈറ്റികളാണ് ഉണ്ടായിരുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏത് വെറൈറ്റിയാണെന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവര്‍ എപ്പോഴും മികച്ച ഗുണമേന്മ മാത്രമാണ് നോക്കിയിരുന്നത്. ബീഹാറില്‍ വളരെ മികച്ച വെറൈറ്റികള്‍ കുറഞ്ഞ ചെലവില്‍ ലഭിച്ചിരുന്നു. നിരവധി മികച്ച വിത്തിനങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചിരുന്നു. പല തരത്തിലുള്ള മത്സരങ്ങളും ഹേമന്തിന് നേരിടേണ്ടി വന്നു.

കര്‍ഷകര്‍ നേരത്തെ ജോലി ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് ഹെമന്ത് സൃഷ്ടിച്ചിരുന്നത്. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും ശേഖരിച്ച് കഴിഞ്ഞാല്‍ 65 ഓളം വിവിധ വലുതും ചെറുതുമായ പ്രോസസ്സിംഗ് യൂനിറ്റുകളും മറ്റ് ഉത്പന്ന നിര്‍മാതാക്കളിലും എത്തിക്കും. മാക്കെയിന്‍, ആകാശ് നംകീന്‍, യെല്ലോ ഡയമണ്ട്, പെപ്‌സികോ, ഐ ടി സി തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇവരുമായി കമ്പനിക്ക് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇവര്‍ക്ക് പരിശീലനം നല്‍കുകയും മെഷിനറികള്‍ സപ്ലൈ ചെയ്യുകയും ചെയ്തിരുന്നു. പലപ്പോഴും ഉത്പാദകര്‍ക്ക് പല വിഷയങ്ങളിലും അവ്യക്തത ഉണ്ടാകാറുണ്ട്. ചില സമയങ്ങലില്‍ പീലിംഗ് പോലും അറിയാത്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുമൂലം 10 ശതമാനം ഉരുളക്കിഴങ്ങ് നഷ്ടമായിട്ടുണ്ട്. അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് മികച്ച ഉത്പന്നത്തിന് സഹായം നല്‍കിയിരുന്നു.

ഡച്ച് കമ്പനിയായ മൂയിച്ചുമായി എസ് വി അഗ്രി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഉരുളക്കിഴങ്ങിന് സ്റ്റോറേജ് റും തയ്യാറാക്കാനായിരുന്നു. ശേഖരിക്കുന്നതിന് ശരിയായ സംവിധാനം ഇല്ലെങ്കില്‍ ഇവ കേടാകുമായിരുന്നു. ഗുജറാത്ത്, ഇന്‍ഡോര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സ്റ്റോറേജ് സ്ഥലം തയ്യാറാക്കിയിരുന്നു.

കര്‍ഷകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നതാണ് മികച്ച വിജയം. ഫാമില്‍ നിന്നും ഉപഭോക്താക്കള്‍വരെയുള്ള ശൃംഖലയാണ് ഇവര്‍ ഒരുക്കിയിരുന്നത്.

ഐ ടി സി പെപ്‌സികോ, കാന്‍ഡില, മഹീന്ദ്ര അഗ്രി ബിസിനസ്സ് എന്നിവയാണ് എസ് വി അഗ്രിയുമായി ബിസിനസ്സ് നടത്തിയിരുന്ന കമ്പനികള്‍. പെപ്‌സികോക്ക് ഉരുളക്കിഴങ്ങും ഐ ടി സിക്ക് വിത്തുകളുമാണ് സപ്ലൈ ചെയ്തിരുന്നത്. മികച്ച ഗുണനിലവാരത്തിലുള്ള വിത്തുകള്‍ കണ്ടെത്താനാണ് വിഷമം. മികച്ച ഗുണനിലവാരമുള്ളത് മൂന്ന് ശതമാനം മാത്രമാണ്. ബാക്കി 97 ശതമാനവും കാണ്ഡം ഉപയോഗിച്ചാണ് വളര്‍ത്തിയെടുത്തിരുന്നത്. എസ് വി അഗ്രി ടീമിന് നിലവില്‍ 50 ജീവനക്കാരാണുള്ളത്. നിലവില്‍ ഈ ടീമില്‍ ഐ ഐ എമ്മില്‍ നിന്നും ഐ ഐ ടിയിലും നിന്നുമുള്ളവരും ഉള്‍പ്പെടുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലിലുണ്ടായിരുന്നതിനേക്കാള്‍ സന്തോഷം താനിന്ന് അനുഭവിക്കുന്നുണ്ടെന്ന് ഹേമന്ത് പറയുന്നു. തന്റെ മാത്രമല്ല നിരവധി ജീവനക്കാരുടേയും കര്‍ഷകരുടേയും ജീവിതം തന്നെ മാറ്റിമറിക്കാന്‍ തനിക്ക് സാധിച്ചതിവും ഹേമന്തിന് അതിയായ ആഹ്ലാദമുണ്ട്.