ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡ് പുതുക്കല്‍/വിതരണം  

0

സ്മാര്‍ട്ട് കാര്‍ഡുകളുടെ കാലാവധി 2017 മാര്‍ച്ച് 31ന് അവസാനിച്ചതിനാല്‍ കാര്‍ഡ് പുതുക്കി 2017 -18ലും ചികിത്സാ ആനുകൂല്യം ഉറപ്പുവരുത്താന്‍ ഇപ്പോള്‍ അവസരമുണ്ട്. കാര്‍ഡില്‍ ഉള്‍പ്പെട്ട ഏതെങ്കിലും വ്യക്തിക്ക് പഞ്ചായത്ത്തല പുതുക്കല്‍ കേന്ദ്രങ്ങളില്‍ എത്തി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാം. അക്ഷയ കേന്ദ്രത്തില്‍ 2016 -17 ല്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കുന്ന തീയതി അറിയാന്‍ കുടംബശ്രീ പ്രവര്‍ത്തകരുമായോ പഞ്ചായത്ത് ഓഫീസുമായോ ബന്ധപ്പെടണം.

 ഇവര്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി (പരമാവധി അഞ്ച്) കാര്‍ഡുവിതരണ കേന്ദ്രത്തില്‍ എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതാദ്യമായി നിലവിലുളള 30,000 രൂപയ്ക്ക് പുറമേ 60 വയസ്സിനു മുകളില്‍ പ്രായമായ ഓരോ മുതിര്‍ന്ന പൗരന്മാര്‍ക്കും 30,000 രൂപ വീതം അധിക സൗജന്യ ചികിത്സ ഏപ്രില്‍ ഒന്നു മുതല്‍ ലഭ്യമാണ്. ഏപ്രില്‍ ഒന്നിന് 60 വയസിനു മുകളില്‍ പ്രായമുളളവര്‍ യഥാര്‍ത്ഥ വയസ് തെളിയിക്കുന്ന രേഖകള്‍ സഹിതം എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ഹാജരാകണം. കാര്‍ഡ് കൈപ്പറ്റുന്ന സമയത്ത് റേഷന്‍ കാര്‍ഡ്, 2016 -17ല്‍ സാധ്യതയുളള സ്മാര്‍ട്ട് കാര്‍ഡ് അല്ലെങ്കില്‍ അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച രജിസ്‌ട്രേഷന്‍ സ്ലിപ്, മുതിര്‍ന്ന പൗരന്മാര്‍ വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ നിര്‍ബന്ധമായും കൊണ്ടു വരണം. എന്റോള്‍മെന്റ്‌കേന്ദ്രത്തില്‍ നല്‍കേണ്ട ഫീസ് 30 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായോ, ടോള്‍ ഫ്രീ നമ്പര്‍ 1800 2002530 ആയോ ബന്ധപ്പെടണം.