ബെഹ്റൈന്‍ കേരളാ ഫ്രണ്ട്ഷിപ്പ് സമ്മിറ്റ്-2016

1

ബെഹ്റൈന്‍ കേരളാ ഫ്രണ്ട്ഷിപ്പ് സമ്മിറ്റ്-2016 ഈ മാസം 29ന് തിരുവനന്തപുരത്ത് വച്ച് നടക്കും. ടാജ് വിവാന്തയില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന രാജ്യാന്തര സൗഹൃദ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം ചെയ്യും. 

ബഹ്റിനിലെ ക്രൗണ്‍പ്രിന്‍സിന്റെ കോര്‍ട്ട് പ്രസിഡണ്ടായ ഷെയ്ഖ് ഖലീഫാബിന്‍ ദൈജ് അല്‍ ഖലീഫ മുഖ്യാതിഥിയായിരിക്കും. സംഘടന ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹ്റിന്‍ -കേരളാ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ് മുഖ്യമന്ത്രി ഷെയ്ഖ് ഖലീഫയ്ക്ക് നല്‍കും. ബെഹ്റിന്‍ റിട്ടേണീസ് ആന്‍ഡ് റെസിഡന്റ്സ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു, ഡോ. ശശി തരൂര്‍ എം പി, കേരളാ പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ഇ ഇസ്മായില്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രമുഖ വ്യവസായികളായ ഡോ. വര്‍ഗ്ഗീസ് കുര്യന്‍, പത്മശ്രീ ഡോ. രവിപിള്ള, രാജശേഖരന്‍ പിള്ള, ബെഹ്റിന്‍ മാധ്യമപ്രവത്തകന്‍ സോമന്‍ ബേബി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനായുള്ള ധനസഹായം നല്‍കും. പൊതുയോഗത്തിന് ശേഷം തിരുവനന്തപുരം ഷാഡോ അവതരിപ്പിക്കുന്ന ദ്രുതതാളം എന്ന നൃത്തപരിപാടിയും അരങ്ങേറുമെന്ന്് ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, പ്രസിഡന്റ് എസ് കൃഷ്ണമൂര്‍ത്തി, മെമ്പറായ പിസി വിനോദ്, ശാന്തിഗിരി മീഡിയ റിലേഷന്‍ മഹേഷ് എം തുടങ്ങിയവര്‍ വ്യക്തമാക്കി.