സ്റ്റാര്‍ട്ട് അപ്പ് ആക്ഷന്‍ പ്ലാനിന് കീഴിലുള്ള സ്‌കീമുകള്‍ക്ക് നിങ്ങള്‍ യോഗ്യരാണോ?

സ്റ്റാര്‍ട്ട് അപ്പ് ആക്ഷന്‍ പ്ലാനിന് കീഴിലുള്ള സ്‌കീമുകള്‍ക്ക് നിങ്ങള്‍ യോഗ്യരാണോ?

Saturday January 30, 2016,

2 min Read

സ്റ്റാര്‍ട്ട് അപ്പ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകള്‍ സംരംഭകരില്‍ പുതിയ ആവേശം നിറച്ചിരിക്കുന്നു. അവര്‍ക്ക് അനുകൂലമായ നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇതില്‍ പല സംശയങ്ങളും തോന്നിയിട്ടുണ്ടാകും. എല്ലാ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുമോ?

image


യോഗ്യതകളേയും മാനദണ്ഡങ്ങളേയും കുറിച്ച് താഴെ വിവരിക്കുന്നു. (നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ ഇത് നിര്‍ബന്ധമായും പിന്തുടരണം)

1. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട രീതികള്‍:

• 2013ലെ കമ്പനീസ് ആക്ട് പ്രകാരമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി.

• 1932 ലെ ഇന്ത്യന്‍ പാട്‌നര്‍ഷിപ്പ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത പാടനര്‍ഷിപ്പ് സംരംഭം.

• 2008 ലെ ലിമിറ്റഡ് ലയബിലിറ്റി പാട്‌നര്‍ഷിപ്പ് ആക്ടിന് കീഴില്‍ ലിമിറ്റഡ് ലയബിലിറ്റി പാട്‌നര്‍ഷിപ്പ്.

2. രജിസ്‌ട്രേഷന്‍ ചെയ്ത് അഞ്ച് വര്‍ഷം കഴിയരുത്.

3. വാര്‍ഷിക ഇടപെടല്‍ (2013 ലെ കമ്പനീസ് ആക്ട് പ്രകാരം) തൊട്ട് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ 25 കോടി രൂപയില്‍ കൂടരുത്.

4. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുമയുള്ള ഉത്പ്പന്നങ്ങള്‍ വികസിപ്പിച്ച അവരുടെ വ്യവസായ സാധ്യതകള്‍ ഉറപ്പ് വരുത്തണം.

5. • ഒരു പുതിയ ഉത്പ്പന്നം/സേവനം; അല്ലെങ്കില്‍

• നിലവിലുള്ള ഉത്പ്പന്നത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുക വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക.

ഈ കാര്യങ്ങളാണ് സ്റ്റാര്‍ട്ട് അപ്പ് വികസനവും വ്യവസായവത്കരണവും ലക്ഷ്യമിടുന്നത്.

6. സ്റ്റാര്‍ട്ട് അപ്പുകള്‍ കൈ കടത്തരുത്:

• നിങ്ങള്‍ വികസിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍/സേവനങ്ങള്‍ക്ക് വ്യവസായ സാധ്യത ഇല്ലെങ്കില്‍

• ഉത്പ്പന്നങ്ങള്‍/ സേവനങ്ങല്‍ക്ക് വേര്‍പെടുത്താന്‍ കഴിയാത്ത സാഹചര്യങ്ങളില്‍

• ഉപഭോക്താക്കള്‍ വലിയ മൂല്ല്യം കല്‍പ്പിക്കാത്ത ഉത്പ്പന്നങ്ങള്‍/സേവനങ്ങള്‍

7. നിലവിലുള്ള ഒരു കമ്പനിയെ പുനരുദ്ധീകരിക്കുകയോ വേര്‍തിരിക്കുകയോ ചെയ്താല്‍ അത് സ്റ്റാര്‍ട്ട് അപ്പ് ആകില്ല.

8. ബിസിനസിലെ നൂതന ആശയങ്ങളുടെ മൂല്ല്യം വിലയിരുത്താനായി ഡി ഐ പി പി ഏര്‍പ്പെടുത്തിയ ഇന്റര്‍മിനിസ്‌ററീരിയല്‍ ബോര്‍ഡിന്റെ അംഗീകാരം സ്റ്റാര്‍ട്ട് അപ്പിന് ലഭിച്ചിരിക്കണം.

• ഡി ഐ പി പി നല്‍കുന്ന രീതി അനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജില്‍ സ്ഥാപിതമായ ഇന്‍കുബേറ്ററില്‍ നിന്ന് ശുപാര്‍ശ നേടുക.

അല്ലെങ്കില്‍

• ഇന്ത്യാ ഗവണ്‍മെന്റ് നൂതന ആശയങ്ങള്‍ക്കായി ചില പദ്ധതികള്‍ക്ക് കീവില്‍ ഇന്‍കുബേറ്ററുകള്‍ക്ക് ഫണ്ട് അനുവദിക്കാറുണ്ട്. ഇങ്ങനെ ഫണ്ട് ലഭിക്കുന്ന ഒരു ഇന്‍കുബേറ്ററിന്റെ സഹായം തേടുക.

അല്ലെങ്കില്‍

• ഡി ഐ പി പി നല്‍കുന്ന രീതിയില്‍ ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ഒരു ഇന്‍കുബേറ്ററില്‍ നിന്ന് ശുപാര്‍ശ നേടുക

അല്ലെങ്കില്‍

• വ്യവസായത്തിലെ നൂതന ആശയങ്ങള്‍ക്ക് ശക്തപകരാനായ എസ് ഇ ബി ഐ അംഗീകരിച്ചിട്ടുള്ള ഇന്‍കുബേഷന്‍ ഫണ്ട്/എയ്ഞ്ചല്‍ ഫണ്ട്/സ്വകാര്യ ഇക്വിറ്റി ഫണ്ട്/ആക്‌സലറേറ്റര്‍/എയ്ഞ്ചല്‍ ശൃംഖല എന്നിവയില്‍ ഏതിലെങ്കിലും നിന്ന് ഫണ്ട് സ്വീകരിക്കുക.

അല്ലെങ്കില്‍

• നൂതനആശയങ്ങല്‍ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള ഏതെങ്കിലും സ്‌കീമില്‍ നിന്ന് ഫണ്ട് സ്വീകരിക്കുക.

അല്ലെങ്കില്‍

• ഇന്ത്യന്‍ പേറ്റന്റ് ആന്‍ര് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്ന് പേറ്റന്റ് വാങ്ങുക.

* ഡി ഐ പി പി നെഗറ്റീവ് ഫണ്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ ഉല്‍പ്പെട്ടിട്ടുള്ളവര്‍ ഈ ഉദ്യമത്തിന് യോഗ്യരല്ല.

image


ഞങ്ങളുടെ വീക്ഷണം

യോഗ്യതയിലെ ഒരു മാനദണ്ഡം ഇതാമ്. 'ഉത്പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങളില്‍ പുതുമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ നിലവിലുള്ള ഉത്പ്പന്നങ്ങല്‍ അല്ലെങ്കില്‍ സേവനങ്ങളില്‍ ഗുണമേന്മ വര്‍ധിപ്പിക്കണം.' ഓണ്‍ലൈന്‍ വിപണിയില്‍ മത്സരിക്കുന്ന ഫിളിപ്കാര്‍ട്ടും ആമസോണും പോലുള്ളവ ഉദാഹരണമായി എടുക്കാം. നിലവിലുള്ളവരുടെ സേവനങ്ങളെക്കാള്‍ മികച്ചതല്ലെങ്കില്‍ ഒരു പുതിയ സ്റ്റാര്‍ട്ട് അപ്പ് ഈ മേഖലയില്‍ അയോഗ്യരാകും.

മറ്റൊരു മാനദണ്ഡമാണ് ഒരു അംഗീകൃ ഇന്‍കുബേറ്ററില്‍ നിന്ന് ശുപാര്‍ശ കത്ത് ലഭിക്കുക. അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിക്കുക. അല്ലെങ്കില്‍ അംഗീകൃത ഫണ്ടുകളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുക. ഇതൊക്കെ തന്നെ സ്റ്റാര്‍ട്ട് അപ്പുകളെ സംബന്ധിച്ച് കുറച്ച് കഠിനമായ കാര്യങ്ങളാണ്. ഞങ്ങളുടെ കണക്കനുസരിച്ച് ഈ മാദണ്ഡങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ നിലവിലുള്ള ഏകദേശം 60 ശഥമാനം സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്ലാനിന് അയോഗ്യരാണ്.

    Share on
    close