ഉത്തമ അധ്യാപികയായി അദിതി മിശ്ര

ഉത്തമ അധ്യാപികയായി അദിതി മിശ്ര

Tuesday November 24, 2015,

4 min Read

അദിതി മിശ്ര മൂന്ന് ദശാബ്ദകാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്തുണ്ട്. രൂപത്തിലും സംസാരത്തിലും എല്ലാം അതുപോലെ തന്നെ. അവര്‍ക്ക് പ്രായമേറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ അടയാളങ്ങള്‍ ഇനിയും കാണേണ്ടതുണ്ട്. അവരുടെ ആവേശവും ഉത്സാഹവും വാശിയും കുട്ടികളോടുള്ള സ്‌നേഹവും കണ്ടുപിടിത്തങ്ങളുമെല്ലാം ഇപ്പോഴും ഒട്ടും കുറയാതെ തന്നെ നില്‍ക്കുന്നു.

ഒന്നും തന്നെ മാറിയിട്ടില്ല എന്തെങ്കിലും മാറിയിട്ടുണ്ടെങ്കില്‍ അത് കുട്ടികളോടും സാങ്കേതിക ശക്തി ഇടകലര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള അവരുടെ സഹകരണം തന്നെപ്പോലുള്ള ഒരുപാട് വിദ്യാര്‍ഥികളുടെ ജീവതത്തില്‍ മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. അവരുടെ കീഴില്‍ പഠിക്കാനായത് എല്ലാവരും ഭാഗ്യമായി കാണുന്നു.

image


അദിതി വളരെ അത്ഭുതപ്പെടുത്തുന്ന ഒരു വഴികാട്ടിയും ഉപദേഷ്ടാവുമാണ്. അവര്‍ പഠിപ്പിച്ചിരുന്ന വിഷയത്തോടുള്ള അവരുടെ സ്‌നേഹം വളരെ വലുതായിരുന്നു. അവരുടെ ചരിത്ര പഠന ക്ലാസുകള്‍ എല്ലാവരും ഏറെ ഇഷ്ടപ്പെട്ടിരുന്നു. സിനിമകളും മ്യൂസിയം സന്ദര്‍ശനവുമെല്ലാം ചേര്‍ന്ന് ക്ലാസ് പഠനം പല പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതായിരുന്നു. ക്ലാസിനകത്തും പുറത്തുമെല്ലാം തമാശ നിറഞ്ഞ വ്യക്തിയായിരുന്നു അദിതി. എന്നാല്‍ ഒരിക്കലും അവര്‍ അച്ചടക്കമില്ലാത്തവരായി മാറ്റിയിരുന്നില്ല.

image


വിദ്യാര്‍ഥികളെ സ്‌നേഹിക്കുന്നതിനൊപ്പം അവര്‍ക്ക് അച്ചടക്കമെന്തെന്ന് പഠിപ്പിക്കുക കൂടിയാണ് അവര്‍ ചെയ്യുന്നത്. തെറ്റുകള്‍ കൃത്യമായി ചൂണ്ടിക്കാട്ടാറുണ്ട്. നിങ്ങള്‍ തെറ്റ് ചെയ്യുന്നുണ്ടെങ്കില്‍ താന്‍ അത് തിരിത്തും. അത് നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടെങ്കില്‍ എന്റെ സ്‌നേഹം എപ്പോഴും നിങ്ങള്‍ക്ക് ലഭിക്കും അവര്‍ പറഞ്ഞിരുന്നു.

ജനിച്ചത് ലക്‌നൗവില്‍ ആണെങ്കിലും അച്ഛന്‍ പട്ടാളത്തില്‍ ആയിരുന്നതിനാല്‍ അവരുടെ അടിസ്ഥാന വിദ്യാഭ്യാസം ആറ് സ്‌കൂളുകളിലായാണ് പൂര്‍ത്തിയാക്കിയത്. അവസാന ഏഴ് വര്‍ഷങ്ങളിലെ പഠനം ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്‌കൂളിലായിരുന്നു. അവിടെ 11, 12 ക്ലാസുകളിലെ ആദ്യ ബാച്ചായിരുന്നു അത്. 1982ല്‍ എല്‍ എസ് ആര്‍ കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദവും അതില്‍തന്നെ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്ദ ബിരുദവും ലഭിച്ചു. ഒരു അധ്യാപികയാകണമെന്ന അടങ്ങാത്ത മോഹമായിരുന്നു മനസില്‍.

എന്നാല്‍ അവരുടെ കുടുംബത്തില്‍ തന്നെ ആരും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരല്ലാത്തതിനാല്‍ ജോലി തിരഞ്ഞെടുത്തതിനെതിരെ നിരവധി ചോദ്യങ്ങളും നിര്‍ദേശങ്ങളുമൊക്കെ പലരില്‍നിന്നും ഉണ്ടായി. എന്നാല്‍ അദിതി തീരുമാനത്തില്‍ ഉറച്ചുനിന്നു. അന്ന് തന്നോട് എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ മിക്കവരും ജോലി ഇല്ലാത്തവരും ചെയ്യുന്ന ജോലിയില്‍ മടുപ്പ് തോന്നിയിട്ടുള്ളവരുമായിരുന്നെന്ന് അദിതി ഓര്‍മിക്കുന്നു.

image


ബിരുദത്തിന് ശേഷം അവര്‍ ആര്‍ കെ പുരത്തെ ഡി പി എസില്‍ ചേര്‍ന്നു. അങ്ങനെ അവരുടെ ജീവിതം 1985ല്‍ അല്‍മാ മാറ്ററില്‍ ആരംഭിച്ചു. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ അവരുടെ ക്ലാസ് ടീച്ചറായിരുന്ന ഷൈമ ചോനയില്‍ അവര്‍ ഒരു മഹത്തായ വഴികാട്ടിയെ കണ്ടു.

വസന്ത് കുഞ്ചില്‍ ഒരു പുതിയ ഡി പി എസ് ശാഖ തുറന്നപ്പോള്‍ അവര്‍ അദിതിയോട് ആര്‍ കെ പുരത്തുനിന്ന് വസന്ത് കുഞ്ചിലേക്ക് പോകാന്‍ പറഞ്ഞു. കാരണം അദിതിയുടെ ജീവിതം വളരുന്നതിനും ചിറക് വിടര്‍ത്തുന്നചിനും പറ്റിയ ഒരവസരമായിട്ടായിരുന്നു ഷൈമ ചോന അതിനെ കണ്ടത്. കുറച്ച് വിഷമമുണ്ടായിരുന്നെങ്കിലും അദിത അധ്യാപകയുടെ മര്‍ഗനിര്‍ദേശം കേള്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1994ല്‍ ആര്‍ കെ പുരം വിടുകയും വസന്ത് കുഞ്ചിലെ ഡി പി എസിലെ സ്ഥാപക ടീമില്‍ ചേരുകയും ചെയ്തു.

അതിനെ കര്‍മഭൂമി എന്നാണ് അദിതി വിശേഷിപ്പിക്കുന്നത്. കാരണം അവിടെനിന്ന് ഒരുപാട് പഠിച്ചു. ഒരു പുതിയ വിദ്യാലയം രൂപപ്പെടുത്തുമ്പോള്‍ അത് തികച്ചും വ്യത്യസ്ഥമായ ഒരു അനുഭവമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാക്കുന്നതിനും അതുവഴി വിദ്യാര്‍ഥികളുടെ ജീവിത മൂല്യം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പഠിക്കാന്‍ പ്രിന്‍സിപ്പല്‍ തങ്ങളെ അനുവദിച്ചിരുന്നു.

2001ല്‍ അദിതിയുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങി. ഗുര്‍ഗാവോണില്‍ ഒരു പുതിയ ശാഖ തുറന്നു. 2001 ഒക്ടോബറില്‍ അവര്‍ വസന്ത് കുഞ്ചില്‍നിന്ന് ഗുര്‍ഗാവോണില്‍ പുതിയ സംരംഭം തുടങ്ങുന്നതിനായി പോയി. താന്‍ ഇവിടെ എത്തിയപ്പോള്‍ താനായിരുന്നു വിദ്യാലയത്തിന്റെ ചെറുപ്പക്കാരിയായ മേധാവി. ഒരു പുതിയ പ്രിന്‍സിപ്പല്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും എല്ലാവരും കൂടി തന്നെ നിര്‍ബന്ധിപ്പിച്ച് പ്രിന്‍സിപ്പലാക്കുകയായിരുന്നു. താന്‍ ഒരിക്കലും ആരോടും, അവസരങ്ങളോടും പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. എല്ലാ അവസരങ്ങളിലും എന്തെങ്കിലും നല്ല കാര്യങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ പകുതിയിലേറെ ദശാബ്ദക്കാലമായി അദിതിമിശ്രക്ക് കുറെ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ശിക്ഷാകേന്ദ്രത്തിലെ കുട്ടികളുടെയും സ്‌കൂളിലെയും കുട്ടികളുടെ എണ്ണം ഇതിനോടകം വര്‍ധിച്ചിരുന്നു.

image


ശിക്ഷാകേന്ദ്രത്തെക്കുറിച്ച് അദിതിക്ക് പറയാനുള്ളത് ഇങ്ങനെ സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ തനിക്ക് മനസിലായത് ഉച്ചയാകുന്നതോടുകൂടി സ്‌കൂള്‍ പഠനം അവസാനിക്കുമെന്നാണ്. അങ്ങനെ താനും കുറേ അധ്യാപകരും ഒരുമിച്ച് ചേര്‍ന്ന് സമീപപ്രദേശത്തും ഗ്രാമത്തിലുമുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷിലും മറ്റ് വിഷയങ്ങളിലും അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസിലാക്കിപ്പിക്കുന്ന ഒരു പദ്ധതിക്ക് രൂപം നല്‍കി. ഇതാണ് ശിക്ഷാകേന്ദ്രം. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. അടുത്തുള്ള ഗ്രാമത്തിലെ 100ഉം 150ഉം കുട്ടികളെവച്ച് ഉച്ചക്ക് തുടങ്ങിയ ക്ലാസ് അഞ്ച് വര്‍ഷംകൊണ്ട് വളര്‍ന്ന് 800 വിദ്യാര്‍ഥികളായി മാറി. പത്ത് വര്‍ഷംകൊണ്ട് കുട്ടികളുടെ എണ്ണം 1200 ആയി. ഈ 1200 കുട്ടികള്‍ക്കും സ്‌കൂളിലുള്ള മറ്റ് കുട്ടികളില്‍നിന്ന് സ്‌നേഹവും പരിപാലനവും കിട്ടിയിരുന്നു. അവരുടെ ക്രിസ്മസ് വിഷ് ചെയ്യുന്നതിനും അവര്‍ക്ക് വേണ്ടി വിനോദയാത്ര ഒരുക്കുന്നതിനുമൊക്കെയായി മോണിംഗ് ഷിഫ്റ്റിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും എപ്പോഴും രംഗത്തുണ്ടായിരുന്നു. ചിലപ്പോള്‍ അവര്‍ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്തും തണുപ്പ്കാലത്ത് തുകല്‍ വസ്ത്രങ്ങള്‍ നല്‍കിയും സാമ്പത്തിക സഹായങ്ങള്‍ നല#കിയുമെല്ലാം ഇവര്‍ സഹായിച്ചു. എല്ലാം സ്‌നേഹത്തിലൂടെ നല്‍കുകയെന്നതാണ് ശിക്ഷാ കേന്ദ്രത്തിലെ രീതി. കുട്ടികള്‍ വിലകുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുകയാണെന്നോ പഴയ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നെന്നോ ഒന്നും അവര്‍ക്ക് തോന്നില്ല. സാധനങ്ങള്‍ ഉപയോഗിച്ചശേഷം വലിച്ചെറിയാന്‍ സ്‌കൂളിലെ കുട്ടികളും ഇഷ്ടപ്പെട്ടിരുന്നില്ല. സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതിനെപ്പറ്റിയും മറ്റെന്തെങ്കിലും ആക്കി മാറ്റുന്നതിനെപ്പറ്റിയും ചിന്തിച്ചിരുന്നു.

എല്ലാ വര്‍ഷവും തങ്ങള്‍ ഒരു മേള നടത്തുകയും അതില്‍നിന്നുള്ള വരുമാനം ശിക്ഷാകേന്ദ്രത്തിന് നല്‍കുകയും ചെയ്തിരുന്നു. കുറേ വര്‍ഷങ്ങളായി രക്ഷിതാക്കളും പലതരം ആഘോഷങ്ങളില്‍ പങ്കെടുക്കുകയും പണം നല്‍കി രസീത് വാങ്ങുകയും ചെയ്യുന്നുണ്ട്. വളരെ പ്രകമ്പനംകൊള്ളിക്കുന്നതും ഊര്‍ജ്ജം നല്‍കുന്നതും പോലെ സ്‌കൂളിന്റെ ഒരു ഭാഗമായി തന്നെ ശിക്ഷാകേന്ദ്ര മാറി. ശിക്ഷാകേന്ദ്രയുടെ വളര്‍ച്ചയെക്കുറിച്ച് അദിതിക്ക് പറയാനുള്ളത് ഇങ്ങനെയാണ് തനിക്ക് പടിക്കുന്നതിനുള്ള ഒരു അവസരമായിരുന്നു ഇത്. തന്നെ കൂടുതല്‍ ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നമ്മള്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവിടെ പ്രശ്‌നങ്ങളല്ല മറിച്ച് അവസരങ്ങളാണ് തുറക്കുന്നതെന്ന് താന്‍ മനസിലാക്കി.

തങ്ങള്‍ വളരെ ഇഷ്ടപ്പെടുന്ന ഒരു പദ്ധതിയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍. എന്തെങ്കിലും ഒരു കഴിവ് പഠിക്കാന്‍ പറ്റാത്തവര്‍ക്ക് അവിടെ എന്തെങ്കിലും കോഴ്‌സുകള്‍ പഠിക്കാന്‍ സാധിച്ചു.

ഇന്റര്‍നെറ്റ് എന്ന വിഷയം തങ്ങളുടെ ജീവിതം തന്നെ മാറ്റുകയും അതിന്റെ ഫലം അധ്യാപക സമൂഹത്തിലും മാറ്റങ്ങളുണ്ടാക്കി. നമ്മള്‍ ഒരിക്കലും അറിവിന്റെ കലവറകളല്ല. ഓണ്‍ലൈനിലെ ഉള്ളടക്കം അതിനെ മാറ്റിയിരിക്കുന്നു. ഒരു അധ്യാപകനെന്നതില്‍നിന്ന് മറിച്ച് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടുന്ന വാഹകര്‍ കൂടിയാണ് തങ്ങള്‍. തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളേക്കാള്‍ അറിയപ്പെടുന്നവരാണെന്ന് ഓരോരുത്തരും മനസിലാക്കുകയാണെങ്കില്‍ വിദ്യാഭ്യാസം കൂടുതല്‍ മഹത്തരമാകും. വളരെ ഉയര്‍ന്ന ചിന്താശേഷിയുള്ള കുട്ടികളുടെ അറിവുകളും അവതരണ ശൈലിയും പുതുമയുള്ള സൃഷ്ടികളും തങ്ങളെ കൂടുതല്‍ മനസിലാക്കുന്നതിന് സഹായിക്കും. അദിതിയുടെ അഭിപ്രായത്തില്‍ എല്ലാ കുട്ടികളും മനസിലാക്കേണ്ട കാര്യം ഓരോരുത്തര്‍ക്ക് എന്ത് അറിയാം എന്നല്ല മറിച്ച് എന്ത് ചെയ്യുന്നു എന്നചാണ്. ഓരോരുത്തര്‍ക്കും മുന്നേറണമെങ്കില്‍ ബുദ്ധിയല്ല ടീം പ്ലേയറാകാനാണ് ശ്രമിക്കേണ്ടത്.

എല്ലാ സാഹതര്യവും താല്‍കാലികമാണെന്ന കാര്യമാണ് അദിതിയെ മുന്നോട്ട് നയിക്കുന്നത്. വിദ്യാഭ്യാസത്തിനും അധ്യാപനത്തിനുമായി മുഴുവന്‍ സ്‌നേഹവും നല്‍കിയ അദിതി ഒരിക്കല്‍പോലും പരാജയപ്പെടുമെന്ന് ആര്‍ക്കും തോന്നില്ല.

അദിതിക്ക് തന്റെ സഹ അധ്യാപകരില്‍നിന്നും കുടുംബത്തില്‍നിന്നും വളരെ വലിയ പ്രതികരണമാണ് കിട്ടിയത്. ഭര്‍ത്താവില്‍നിന്നും ഏറെ പ്രോത്സാഹനം കിട്ടിയതായി അദിതി പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവിന്റെ മികച്ച പിന്തുണയുണ്ട്. യാത്രകള്‍ക്കും അദ്ദേഹം തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ജീവിതത്തില്‍ കൂടുതല്‍ വര്‍ഷവും വിദ്യാഭ്യാസ രംഗത്ത് ചിലവഴിച്ചതുകൊണ്ട് അദിതിക്ക് ചില മാറ്റങ്ങള്‍ ഈ മേഖലയില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും നാളായിട്ടും ഓപ്പണ്‍ സ്‌കൂള്‍ കരിക്കുലം മാറിയിട്ടിലല്ല. ഉദാഹരണത്തിന് പാര്‍ട് ടൈം ഗാര്‍ഡ് ആയും ചായ വില്‍ക്കുന്നവരായും ജോലി ചെയ്യുന്ന കുട്ടികളെ പഠിപ്പിച്ചാല്‍ ഇറ്റലിയില്‍ നടന്ന പോലെ ഒരിക്കലും നടപ്പാകില്ല. അവര്‍ക്ക് ആവശ്യമായവ പഠിപ്പിക്കണം എന്നതാണ് വിദ്യാഭ്യാസം.

മുതിര്‍ന്ന സ്‌കൂള്‍ കുട്ടികളിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും അദിതി പറയുന്നു കുട്ടികള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ്. അതെല്ലാം മാറേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. എന്നാല്‍ കോളജുകളുടെ എണ്ണമോ സീറ്റോ വര്‍ധിച്ചിട്ടില്ല. അതിനാല്‍ കൂടുതല്‍ പര്‍ക്കും പുറത്ത് പോയി പഠിക്കേണ്ടി വരുന്നു. ഒരിക്കല്‍ പുറത്ത് പോകുന്നവര്‍ പിന്നീട് മടങ്ങി വരുന്നില്ല.

അധ്യാപക സമൂഹത്തിന് വളരെ പ്രാധാന്യമുള്ള സന്ദേശവും ഭാവിയിലേക്കുള്ള പ്രതീക്ഷയുമാണ് അദിതി. കുട്ടികള്‍ മാറ്റത്തിന്റെ ഓര്‍മകളാണ്. അവര്‍ തന്റെ ഗുരുക്കന്മാരാണ്. താന്‍ അവരെകണ്ട് പഠിക്കുകയാണ് അദിതി പറയുന്നു.