ഒരു നവ സംരംഭകന് നേരിടേണ്ടി വരുന്ന 7 വെല്ലുവിളികള്‍

0

ഇത് ഒരു മനോഹരമായ ജീവിതമാണ്. ഞാന്‍ രാവിലെ നെരത്തെ തന്നെ എഴുന്നേല്‍ക്കുന്നു. പിന്നീട് എന്റെ സ്റ്റാര്‍ട്ട് അപ്പിന്റെ ലോകത്ത് മുഴുകിയിരിക്കുന്നു. എനിക്കിപ്പോള്‍ വല്ലാത്ത ആത്മസംതൃപ്തിയാണ് തോന്നുന്നത്. എന്റെ കോര്‍പ്പറേറ്റ് ജീവിതത്തില്‍ നിന്ന് ഒരിക്കലും ഇത്തരം സന്തോഷകരമായ അനുഭവങ്ങള്‍ എനിക്ക് ലഭിച്ചിട്ടില്ല. ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുക എന്നത് അത്യന്തം ആനന്ദകരവും എന്നാല്‍ വെല്ലുവിളി നിറഞ്ഞതുമാണ്.

സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് നടത്തുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ട്. തുടക്കത്തില്‍ എല്ലാവരും അഭിമുഖീകരിക്കേണ്ടി വരുന്നത് ഒരേ തരത്തിലുള്ള വെല്ലുവിളികളാണ്. ഒരു വര്‍ഷത്തിന് കഴെയാണ് നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിന് പ്രായമെങ്കില്‍ നിങ്ങളും ഈ വെല്ലിവിളികള്‍ നേരിട്ടിട്ടുണ്ടാകും.

1. സഹസ്ഥാപകര്‍

നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ആശയങ്ങല്‍ പങ്കുവെയ്ക്കാന്‍ കഴിയുകയാണെങ്കില്‍ ഒരു സഹസ്ഥാപകനെ കണ്ടെത്താന്‍ ഒരിക്കലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. എന്നാല്‍ എല്ലാവര്‍ക്കും ഈ ഭാഗ്യം ലഭിക്കണമെന്നില്ല. ഈ അവസ്ഥയില്‍ ഒരാള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?

പുറത്തിറങ്ങി നിങ്ങള്‍ നിരവധി ആള്‍ക്കാരുമായി സംവദിക്കുക. എന്തെങ്കിലും പരിപാടികള്‍, സെഷ്യല്‍ മീഡിയ എന്നിവയിലൂടെ സഹസ്ഥാപകനെ കണ്ടെത്താം. മാത്രമല്ല ഇതിനായി ഇപ്പോള്‍ ഒരു സംവിധാനവും നിലവിലുണ്ട്. കോഫൗണ്ടര്‍ മാച്ചിങ്ങ് പ്ലാറ്റ്‌ഫോമുകള്‍. നിങ്ങല്‍ ചിന്തിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് പോലും ഒരാളെ നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട്.

2. കോര്‍ ടീം

ആദ്യത്തെ അഞ്ച് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് അടുത്ത 20 ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് പോലുള്ള പ്രയത്‌നം ആവശ്യമാണ്. തിരഞ്ഞെടുക്കുന്ന സമയത്ത് എന്തെങ്കിലും മോശമായി സംഭവിച്ചാല്‍ നിരാശരാകരുത്. നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്കല്ല, എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

കഴിവുള്ള അപേക്ഷകരോട് നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുക. നിങ്ങളുടെ മിഷനില്‍ ചേരാനയി അവര്‍ക്ക് പ്രചോദനം നല്‍കുക. നിങ്ങള്‍ക്ക് വലിയ ഓഫീസുകളോ സംവിധാനങ്ങളോ ഇല്ലായിരിക്കും. എങ്കിലും അവര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുക.

നിങ്ങളുടെ ജീവനക്കാര്‍ നല്ല കഴിവുള്ളവര്‍ ആയിരിക്കണം. എന്തെന്നാല്‍ അവരാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത്.

3. പ്രാരംഭ ഘട്ടത്തിലെ ഉഭോക്താക്കള്‍

നിങ്ങളുടെ വ്യവസായം ഏതുരീതിയില്‍ ഉള്ളതാണ് എന്നതിനെ ആശ്രയിച്ചാണ് ആദ്യഘട്ട്തതില്‍ ഉപഭോക്താക്കലെ ലഭിക്കുന്നത്. നിങ്ങള്‍ ഒരു സൗജന്യ മൊബൈല്‍ ആപ്പാണ് തുടങ്ങിയതെങ്കില്‍ ഒറ്റ രാത്രികൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കളെ ലഭിക്കും. ഓണ്‍ലൈന്‍ വിപണിയില്‍ ഇതിന് കുറച്ച് സമയം വേണ്ടിവരും. ഒരു ബി 2 ബി ബിസിനസിന് ഒരു ഉപഭോക്താവിനെ ലഭിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും.

നിങ്ങല്‍ എന്തുതന്നെ ചെയ്താലും തുടക്കത്തില്‍ ലഭിക്കുന്ന ഉപഭോക്താക്കളെ അനുസരിച്ചായിരിക്കും നിങ്ങളുടെ ഉത്പ്പന്നത്തിന്‍രെ വളര്‍ച്ച. തുടക്കത്തില്‍ തന്നെ പണത്തിന് പിന്നാലെ പോകാതെ ഒരു ക്ലയിന്റിനെ സ്വന്തമാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ഉത്പ്പന്നം ഏതുരീതിയിലുള്ളതാണെങ്കിലും നിങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരാളെ കണ്ടെത്തുക.

നിങ്ങളുടെ ഉത്പ്പന്നം സൗജന്യമായി നല്‍കണം എന്നല്ല ഇതിനര്‍ത്ഥം. കുറച്ച് പണം മാത്രം ഈടാക്കുക. പ്രാധാന്യം നല്‍കുന്നത് പണത്തിനാകരുത്.

4. വളര്‍ച്ചയുടെ മാധ്യമങ്ങള്‍ കണ്ടെത്തുക

പണ്ടൊക്കെ സ്ഥാപകര്‍ അവരുടെ ആശയങ്ങള്‍ നിക്ഷേപകരുമായി പങ്കുവെയ്ക്കുക സാധാരണമായിരുന്നു. എന്നാല്‍ ഇന്ന് അവര്‍ ആദ്യം ആലോചിക്കുന്നത് എങ്ങനെ വളര്‍ച്ച കൈവരിക്കാം എന്നാല്‍ ഇന്ന് അവര്‍ ആദ്യം ആലോചിക്കുന്നത് എങ്ങനെ വളര്‍ച്ച കൈവരിക്കാം എന്നതാണ്. തുടക്കത്തില്‍ കുറച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്നത് ഏതൊരു വ്യവസായത്തെ സംബന്ധിച്ചും എളുപ്പമാണ്. പ്രത്യേകിച്ച് നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ ബിസിനസാണ് തുടങ്ങുന്നതെങ്കില്‍ മിക്കവാറും സ്റ്റാര്‍ട്ട് അപ്പുകളും ശരിയായ വളര്‍ച്ചാ മാധ്യമങ്ങള്‍ കണ്ടെത്താന്‍ വിഷമിക്കുന്നു.

നിരവധി ആപ്പ് ഇന്‍സ്റ്റാളുകള്‍ നടക്കുന്നതല്ല വളര്‍ച്ച. സ്ഥിരമായി കുറച്ച് ഉപഭോക്താക്കള്‍ നിങ്ങളുടെ ഉത്പ്പന്നം ഉപയോഗിക്കുന്നെങ്കില്‍ അത് വളര്‍ച്ചയായി കണക്കാക്കാം. നിങ്ങുടെ ഉത്പ്പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തന്നെ അത് മറ്റുളഅളവരിലേക്കും എത്തിക്കും.

സ്ഥിരമായി ഉപഭോക്താക്കളെ ലഭിക്കാന്‍ നിങ്ങള്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗം സ്വാകരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് പെയ്ഡ് ഉപഭോക്താക്കളെ ലഭിക്കാന്‍ സഹായിക്കും.

5. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

എന്റെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പിന് മാര്‍ഗ്ഗനിര്‍ദേശം നല്‍കാന്‍ ആരുമില്ലായിരുന്നു. എന്നാല്‍ രണ്ടാമത്തേതിന് ഒരാളെ ലഭിച്ചു. അത് എന്റെ സ്റ്റാര്‍ട്ട് അപ്പിനും ജീവതത്തിനും വളരെയധികം മാറ്റങ്ങല്‍ സൃഷ്ടിച്ചു.

ഒരു മാര്‍ഗ്ഗ നിര്‍ദേശഖന്‍ നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്താന്‍ സഹായിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വേണ്ടി ആഴത്തില്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിനേക്കാള്‍ ഉപരി എന്താണ് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങല്‍ എന്ന് അവര്‍ നന്നായി മനസ്സിലാക്കുന്നു. നിങ്ങളിടേത് പോലുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാളെ മാര്‍ഗ്ഗനിര്‍ദേശകനായി സ്വീകരിക്കുക. ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ ചെയ്തിട്ടുള്ളവര്‍ ആയിരിക്കണം. കൂടാതെ നിങ്ങല്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസ ഘട്ടങ്ങളിലൂടെ നേരത്തെ കടന്നുപോയിട്ടുള്ള വ്യക്തിയും ആയിരിക്കണം. ഒരു കമ്പനി പോലും തുടങ്ങാതെ സ്റ്റാര്‍ട്ട് അപ്പിന്റെ അടിസ്ഥാനം എന്താണെന്ന് അറിയാതെ നടക്കുന്നവരെ ഒഴിവാക്കുക.

6. വ്യവസായിരംഗത്തുള്ള ബന്ധങ്ങള്‍

വര്‍ഷങ്ങളായി വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാവരുമായും നല്ല അടുപ്പം ഉണ്ടാകും. എന്നാല്‍ ഒരു പുതിയ സംരംഭകനെ സംബന്ധിച്ചിടത്തോളം എല്ലാവരും അപരിചിതരാണ്. സ്റ്റാര്‍ട്ട് അപ്പിന്റെ തുടക്കത്തില്‍ തന്നെ എല്ലാവരുമായി നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുക. നിങ്ങള്‍ക്ക് വ്യവസായ രംഗത്തെക്കുറിച്ച് മാത്രമല്ല നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിനെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചും ധാരണ ലഭിക്കും.

ആള്‍ക്കാരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഏറ്റവും നല്ലത് സോഷ്യല്‍ മീഡിയകളാണ്. പ്രചോദനമായി മാറിയിട്ടുള്ള വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കുക. അവരെ ട്വിറ്ററില്‍ ഫോളോ ചെയ്ത് അവരെ ട്വിറ്റര്‍ ലിസ്റ്റില്‍ ചേര്‍ക്കുക. കൂടാതെ മറ്റ് സോഷ്യല്‍ മീഡിയകളുടെ 'ലിങ്ക്ട് ഇന്‍, ഫേസ്ബുക്ക്' എന്നിവയിലൂടെ എപ്പോഴും ബന്ധപ്പെടുക.

സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഷെയര്‍ ചെയ്യുന്ന വിഷയങ്ങലെക്കുറിച്ച് ഒരു ഇമെയില്‍ അയച്ച് എന്തെങ്കിലും അവര്‍ക്ക് വാഗ്ദാനം ചെയ്യുക. (ഉപദേശം, ഡിസ്‌ക്കൗണ്ട് കൂപ്പണ്‍, ഒരു സോഫ്റ്റ്‌വെയര്‍ ഫ്രീ, രസകരമായ പുസ്തകങ്ങള്‍)

അങ്ങനെ ഒരു ഇമെയില്‍ ഉദാഹരണമായി താഴെ നല്‍കുന്നു:

'ഹായ് രോഹിത്ത്,

ട്വിറ്റര്‍/ ലിങ്ക്ട് ഇന്നിലൂടെ നിങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. താങ്കളുടെ മാര്‍ക്കറ്റിങ്ങിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. അത് വളരെ രസകരവും ഉപയോഗപ്രദവുമാണ്. ഇതു വഴി എനിക്ക് എന്റെ സ്റ്റാര്‍ട്ട് അപ്പില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിഞ്ഞു. കൂടാതെ കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണം 2% വര്‍ദ്ധിച്ചു.

ഞങ്ങളുടെ ഉല്‍പ്പന്നം < അദ്ദേഹത്തിന് അതിന്റെ ഗുണങ്ങള്‍ പരിചയപ്പെടുത്തുക >. 15 ദിവസത്തെ സൗജന്യ ട്രയലിനു ശേഷം ഒരു മാസം 3000 രൂപ എന്ന നിരക്കില്‍ ഇത് ഉപയോഗിക്കാവുന്നതാണ്. താങ്കള്‍ക്ക് 6 മാസത്തേക്ക് ഇത് സൗജന്യമായി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

താങ്കള്‍ ട്രയല്‍ പിരീഡിനായി സൈന്‍ അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ എന്നെ അറിയിക്കുക. താങ്കളുടെ അക്കൗണ്ടിലേക്ക് ഒരു ഡിസ്‌ക്കൗണ്ട് കോഡ് ഞങ്ങള്‍ അയച്ചു തരുന്നതാണ്. ഈ ഓഫര്‍ ഞങ്ങള്‍ മറ്റാര്‍ക്കും നല്‍കാറില്ല.' നിങ്ങള്‍ക്ക് ഇതുപോലെ ഇമെയിലുകള്‍ ആവശ്യമുണ്ടെങ്കില്‍ സമീപിക്കുക.

7. നിക്ഷേപം

ഒരു നല്ല ടീമും വിപണിയ്ക്ക് അനുസൃതമായ ഉത്പ്പന്നവും ഉണ്ടെങ്കില്‍ മാത്രം നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുക. സ്റ്റാര്‍ട്ട് അപ്പിന്റെ തുടക്കത്തില്‍ തന്നെ അതിനെക്കുറിച്ച് ചിന്തിക്കരുത്.

നിങ്ങളുടെ പക്കല്‍ മികച്ച ഒരു ടീമും, കഴിവുള്ള പ്രോഡക്ട് എക്‌സിക്ക്യൂട്ടര്‍മാരും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു നല്ല തുക നിക്ഷേപമായി ലഭിക്കും. നിങ്ങളുടെ സമയം മുഴുവന്‍ നിക്ഷപകര്‍ക്കു വേണ്ടി ചിലവഴിച്ചാല്‍ ഉത്പ്പന്നത്തിന്റെ കാര്യങ്ങള്‍ ആരാകും നോക്കുക?

ഒരു ആശയം മാത്രം മനസ്സില്‍ കണ്ടുകൊണ്ട് നിക്ഷേപത്തിനു ശ്രമിക്കരുത്. ചില കാര്യങ്ങള്‍ ഇതിന് വളരെ പ്രധാനമാണ്.

• നേരത്തെ ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പില്‍ വിജയം നേടിയവര്‍

• നിലവില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ മികച്ച പ്രകടനം

ഈ രണ്ടു ഗുണങ്ങളില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ നിങ്ങള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട യാതൊരു ആവശ്യവുമില്ല.

ഉപസംഹാരം

സൗജന്യ സോഫ്റ്റ്‌വെയറുകള്‍ വന്നതോടെ സ്റ്റാര്‍ട്ട് അപ്പുകളിലേക്കുള്ള പ്രവേശനം വളരെ എളുപ്പമായി മാറി. കൂടാതെ അണട, അ്വൗൃല എന്നിവരുടെ വരവോടെ സെര്‍വര്‍ നിരക്കുകള്‍ കുറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പ്രചാരം മാര്‍ക്കറ്റിങ്ങ് രംഗത്തെ ചിലവുകള്‍ കുറയ്ക്കുന്നു. എല്ലാത്തിനും ഉപരി ആശയങ്ങള്‍ സുലഭമാണ.് ഒരു സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയ്ക്ക് ഒരു മാസം മാര്‍ക്കറ്റ് റിസര്‍ച്ചിനും ഉപഭോക്താക്കളുമായി സംവദിക്കാനും സമയം കണ്ടെത്തുക. അടുത്ത 3 മാസം ഉത്പ്പന്നം വികസിപ്പിക്കാനായി പ്രയോജനപ്പെടുത്തുക. അടുത്ത 2 മാസം സെയില്‍സിനും മാര്‍ക്കറ്റിങ്ങിനുമായി ഉപയോഗിക്കുക. 6 മാസം കൊണ്ട് ഈ സ്റ്റാര്‍ട്ട് അപ്പ് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ സ്റ്റാര്‍ട്ട് അപ്പിനെക്കുറിച്ചുള്ള സംശയങ്ങള്‍ എന്നോട് പങ്കുവയ്ക്കാം.