ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത്

0

നേത്ര ശുശ്രൂഷയില്‍ ആഗോള പ്രമുഖരായ ഡോ.അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍ തിരുവനന്തപുരത്ത് കണ്ണാശുപത്രി ആരംഭിച്ചു. വെള്ളയമ്പലം ജംഗ്ഷനില്‍ ഡയമണ്ട് ഹില്‍സിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആശുപത്രി തുറന്നിരിക്കുന്നത്.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.മുരളീധരന്‍ എം എല്‍ എ പങ്കെടുത്തു. തിരുവനന്തപുരം നഗരത്തില്‍ നേത്ര ശുശ്രൂഷ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പുതിയൊരു കൂട്ടിചേര്‍ക്കലാണ് ഡോ.അഗാര്‍വാള്‍സ് ആശുപത്രിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ സദാശിവം പറഞ്ഞു. ഡോ.അഗര്‍വാള്‍സ് ആശുപത്രി നേത്ര ചികില്‍സയില്‍ പുതിയൊരു അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

 ഇന്ത്യയിലെ നേത്ര കുഴപ്പങ്ങളില്‍ 80 ശതമാനവും ചികില്‍സിച്ച് ശരിയാക്കാവുന്നതാണെങ്കിലും അറിവില്ലായ്മകൊണ്ടും ചെലവേറിയതുകൊണ്ടും അവഗണിക്കുന്നുവെന്ന് ഡോ. അഗര്‍വാള്‍ ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ. അമര്‍ അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ആശുപത്രി ശൃംഖലയിലൂടെ നൂതനമായ ചികില്‍സ മിതമായ നിരക്കില്‍ ലഭ്യമാക്കുമെന്നും രാജ്യത്ത് അന്ധത അകറ്റുകയാണ് അന്തിമ ലക്ഷ്യമെന്നും അദേഹം കൂട്ടിചേര്‍ത്തു. ഡയമണ്ട് ഹില്ലിലെ ലീലാറാം ബില്‍ഡിങിലുള്ള ആശുപത്രിയില്‍ സമഗ്രമായ ലോകോത്തര നേത്ര ശുശ്രൂഷ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിമിര ശസ്ത്രക്രിയ മുതല്‍ റിഫ്രാക്റ്റീവ് കുഴപ്പങ്ങള്‍ക്കുവരെ ഇവിടെ ചികില്‍സ ലഭ്യമാണ്. ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപതി, മക്കുലര്‍ ഡീജെനറേഷന്‍, കോങ്കണ്ണ്, കോര്‍ണിയ കുഴപ്പങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണു ശുശ്രൂഷ കേന്ദ്രത്തില്‍ ചികില്‍സയുണ്ട്. ഏറ്റവും ആധുനിക ശസ്ത്രക്രിയ സൗകര്യങ്ങളാണ് ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. ലാബ്, ഫാര്‍മസി, ഉയര്‍ന്ന നിലവാരത്തിലുള്ള ലെന്‍സ് ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അഗര്‍വാള്‍ ഐ ഹോസ്പിറ്റല്‍ ഗ്രൂപ്പ് സിഇഒ ഡോ.ആതില്‍ അഗര്‍വാള്‍, ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയ് മാത്യു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഏതു തരം നേത്ര ചികില്‍സയ്ക്കും ഏക പരിഹാര കേന്ദ്രമാണ് 1957ല്‍ ആരംഭിച്ച ഡോ. അഗര്‍വാള്‍സ് ഐ ഹോസ്പിറ്റല്‍. സേവനത്തിന്റെ 57 വര്‍ഷം പിന്നിട്ട ആശുപത്രിക്ക് ഇപ്പോള്‍ ചെന്നൈയില്‍ 15 ബ്രാഞ്ചുകളുണ്ട്. തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഒഡീഷ, ആന്‍ഡമാന്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും സാന്നിദ്ധ്യമുണ്ട്. മോറീഷ്യസിലെ ടെറിറ്ററി കേന്ദ്രം കൂടാതെ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഈസ്റ്റ് ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലായി 13 വിദേശ ബ്രാഞ്ചുകളുമുണ്ട്. വിവിധ കണ്ടുപിടിത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ആശുപത്രിക്ക് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.