ഗോകുലം എഫ്‌സി കേസരി സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് തുടക്കമായി  

0

കാല്പന്തുകളില്‍ മാധ്യമപ്രവര്‍ത്തകരുടെ പോരാട്ടം തുടങ്ങി. തലസ്ഥാലത്തെ മാധ്യരംഗത്തെ ഫുട്‌ബോള്‍ ചാമ്പ്യന്‍മാരെ നിര്‍ണയിക്കുന്ന ഗോകുലം എഫ്‌സി കേസരി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ 6.30 ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ ജഹ് ഹിന്ദ് ടിവിയും കൈരളി ടിവിയുമായിരുന്നു ഏറ്റുമുട്ടിയത്. 

തുടര്‍ന്നു മാധ്യമം ന്യൂസ് 18 യുമായും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കേരളാ കൗമുദി ദീപികയുമായും മത്സരത്തിനിറങ്ങും. ഉ്ദ്ഘാടന ദിവസമായ നാളെയുള്ള മറ്രു മത്സരങ്ങള്‍ ജനം ടിവി കലാകൗമുദി, മനോരമ ഏഷ്യാനെറ്റ് മാധ്യമം, റിപ്പോര്‍ട്ടര്‍, കേരളാ കൗമുദി,അമൃത ടിവി, ദേശാഭിമാനി ജനം, കൈരളി ടിവി മനോരമ, ജയ്ഹിന്ദ് ടിവിഏഷ്യാനെറ്റ് ന്യൂസ് എന്നിങ്ങനെയാണ്.

മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ചകഴിഞ്ഞ് ക്വാര്‍ട്ടര്‍ ഫൈനലും അവസാനദിനമായ ചൊവ്വാഴ്ച്ച് രാവിലെ സെമിയും വൈകുന്നേരം ഫൈനലും നടക്കും. ഫൈനലിനു മുന്നോടിയായി കേരളാ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീം കോവളം എഫ്‌സിയുമായി പ്രദര്‍ശന മത്സരവും നടത്തും. കേസരി സൂപ്പര്‍ ലീഗില്‍ ഇക്കുറി ഒന്നു മുതല്‍ നാലുവരെ സ്ഥാനക്കാര്‍ക്ക് സമ്മാനം നല്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും ട്രോഫിയും റണ്ണേഴ്‌സ അപ്പിന് 10000 രൂപയും നല്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും നാലാമതെത്തുന്ന ടീമിനു 2000 രൂപയും സമ്മാനമായി നല്കും. മികച്ച കളിക്കാരന്‍, മികച്ച ഗോള്‍കീപ്പര്‍, ടോപ് സ്‌കോറര്‍, ഫെയര്‍ പ്ലേ ടീം എന്നിവര്‍ക്ക് 1000 രൂപ വീതം സമ്മാനം നല്കും.