അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ കല കൊണ്ട് ചെറുക്കണം: ദെബേഷ് ചാറ്റര്‍ജി

0

നിലവിലെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ കല കൊണ്ട് ചെറുക്കുകയെന്നത് കലാകാരന്റെ കടമയാണെന്ന് പ്രശസ്ത സിനിമ,നാടക സംവിധായകന്‍ ദെബേഷ് ചാറ്റര്‍ജി പറഞ്ഞു.

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ടാഗോര്‍ തീയേറ്ററില്‍ സംഘടിപ്പിച്ച 'മീറ്റ് ദി ഡയറക്ടര്‍' പരിപാടിയില്‍ ആസാമീസ് സംവിധായക മഞ്ജു ബോറയോടൊപ്പം സംസാരിക്കുകയായിരുു അദ്ദേഹം. തന്റെ പുതിയ നാടകമായ തുഗ്ലക്കിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം സംസാരിച്ചത്.

അഞ്ചു വര്‍ഷം നീണ്ട തന്റെ ആദ്യത്തെ സിനിമയുടെ തിരക്കഥാ രചനക്കു ശേഷം സിനിമാ ചിത്രീകരണത്തിന് വീണ്ടും അഞ്ചുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. താനിപ്പോഴുമൊരു നാടക വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞ അദ്ദേഹം തന്റെ ഡോക്യുമെന്ററി അനുഭവങ്ങളും പങ്കുവച്ചു.

പ്രശസ്ത ആസാമീസ് സംവിധായകയും ചെറുകഥാകൃത്തുമായ മഞ്ജു ബോറ പുരുഷ കേന്ദ്രീകൃതമായ ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി സംസാരിച്ചു. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന കിേട്ടണ്ടതുണ്ടെന്നു പറഞ്ഞ അവര്‍ പക്ഷേ തനിക്കു അത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞു.ദെബേഷ് ചാറ്റര്‍ജിയുടെ 'നടോകര്‍ മോേട്ടാ' യും, മഞ്ജു ബോറയുടെ സോങ് ഓഫ് ദി ഹോട് ഓളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.