എന്തുകൊണ്ട് സ്റ്റാര്‍ട്ട് അപ്പിലേക്ക് കടക്കരുത് എന്ന് പറയുന്നു

 എന്തുകൊണ്ട് സ്റ്റാര്‍ട്ട് അപ്പിലേക്ക് കടക്കരുത് എന്ന് പറയുന്നു

Monday February 15, 2016,

2 min Read


10,000 ജീവനക്കാരുള്ള ഒരു വലിയ കമ്പനിയിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. കോഡിങ്ങ്, ഡീബഗ്ഗിങ്ങ്, കോഡ് റിവ്യൂകള്‍, സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍, ഉപയോഗശൂന്യമായ ചര്‍ച്ചകള്‍ എന്നിവയുടെ ലോകത്തായിരുന്നു ഞാന്‍. മാസാവസാനം ശമ്പളത്തിന്റെ ചെക്ക് കയ്യില്‍ കിട്ടുമ്പോള്‍ മാത്രമാണ് കുറച്ചെങ്കിലും സമാധാനം തോന്നാറുള്ളത്.

image


ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് സ്റ്റാര്‍ട്ട് അപ്പുകളുടെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സാങ്കേതികപരമായി വാട്‌സ് അപ്പ് അല്ലെങ്കില്‍ ഒരു ഇറിടെയ്ല്‍ സ്റ്റോര്‍ തുടങ്ങുക എന്നത് അത്ര പ്രയാസകരമല്ല എന്ന് എനിക്ക് തോന്നി.

അങ്ങനെ ഒരു ദിവസം സ്വന്തമായി ഒരു വ്യവസായം തുടങ്ങുക എന്ന ആശയം എന്റെ മനസ്സില്‍ ഉദിച്ചു. ഞങ്ങള്‍ കമ്പനി തുടങ്ങി, കമ്പനി അക്കൗണ്ടിലേക്ക് ഞങ്ങളുടെ സമ്പാദ്യം എല്ലാം നിക്ഷേപിച്ചു. ഡെവലപ്പര്‍മാരെ വച്ച് ഉത്പ്പന്നം വികസിപ്പിക്കാന്‍ തുടങ്ങി. ഉത്പ്പാദനം പൂര്‍ത്തിയാക്കി അത് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ഇതിന് നല്ല പ്രതികരണമാകും ലഭിക്കുക എന്ന ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

എന്നാല്‍ അവസാനം എല്ലാം മാറിമറിഞ്ഞു. ഞങ്ങളുടെ പദ്ധതികള്‍ എല്ലാം തകര്‍ന്നു. ഞങ്ങള്‍ക്ക് ഒരുപാട് തെറ്റുകള്‍ സംഭവിച്ചു. ഇതുവരെ എത്തിപ്പെടാത്ത മേഖലയിലൂടെ നടക്കുമ്പോള്‍ തെറ്റുകള്‍ സാധാരണമാണ്. നിങ്ങള്‍ സ്റ്റാര്‍ട്ട് അപ്പിലേക്ക് കടക്കരുത് എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ എന്റെ ചെറിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ പങ്കുവയ്ക്കുന്നു.

പണം

ഫ്‌ലിപ്പ്ക്കാര്‍ട്ട് പോലെ മില്ല്യന്‍ ഡോളര്‍ നിക്ഷേപമുള്ള ഒരു കമ്പനിയോ, വാട്‌സപ്പ് പോലുള്ള ബില്ല്യന്‍ ഡോളര്‍ കമ്പനികളോ ഫെയ്‌സ്ബുക്ക് പോലെ 100 ബില്ല്യന്‍ ഡോളര്‍ കമ്പനിയോ ആണ് നിങ്ങളഅ# തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ല ആശയമാണെന്ന് ഞാന്‍ പറയും!!! എന്നാല്‍ നിങ്ങള്‍ പണത്തിനു പിന്നാലെ പോകരുത്. ഉപയോഗപ്രദമായ ഉത്പ്പന്നം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധിക്കുക. പണം നിങ്ങളെ തേടി എത്തും. ഒരുപാട് പണം സമ്പാദിക്കാനായി മാത്രം ഒരു കമ്പനി തുടങ്ങരുത്. നല്ല മൂല്ല്യമുള്ള ഉത്പ്പന്നങ്ങള്‍ പുറത്തിറക്കാനായി ശ്രമിക്കുക. ആള്‍ക്കാര്‍ക്ക് അത് നന്നായി ഇഷ്ടപ്പെടണം.

അധികാരം

കമ്പനി തുടങ്ങിയ ശേഷം ഉടന്‍ തന്നെ സി.ഇ.ഒ എന്ന സ്ഥാനം നിങ്ങള്‍ സ്വന്തമാക്കുക. എന്നാല്‍ 'സ്‌പൈഡര്‍മാന്‍' എന്ന സിനിമയില്‍ പീറ്റര്‍ പാര്‍ക്കര്‍ പറഞ്ഞ വാക്കുകള്‍ എപ്പോഴും ഓര്‍ക്കുക: 'ശക്തി കൂടുന്നതിനൊപ്പം ഉത്തരവാദിത്തങ്ങളും കൂടുന്നു.' സ്റ്റാര്‍ട്ട് അപ്പുകളില്‍ ഏറ്റവും കഠിനമായ ജോലിയാണ് സി.ഇ.ഒയ്ക്ക് ഉള്ളത്. ചീഫ് എവരിതിങ്ങ് ഓഫീസര്‍ എന്നു വേണമെങ്കില്‍ നമുക്ക് അവരെ വിശേഷിപ്പിക്കാം. അക്കൗണ്ടിങ്ങ്, മാര്‍ക്കറ്റിങ്ങ്, സെയില്‍സ് എല്ലാം നിങ്ങള്‍ക്ക് തനിയെ ചെയ്യേണ്ടി വരും. എല്ലാവരുടേയും പരാതികള്‍ നിങ്ങള്‍ക്ക് കേള്‍ക്കേണ്ടി വരും. എന്നാല്‍ നിങ്ങളുടെ പരാതി കേള്‍ക്കാന്‍ ആരും കാണില്ല. നിങ്ങളുടെ ഉപഭോക്താക്കളും നിക്ഷേപകരുമാണ് നിങ്ങളുടെ അധികാരികള്‍. നിങ്ങളുടെ ജീവനക്കാരില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.

സ്വാതന്ത്ര്യം

നിങ്ങള്‍ക്ക് എവിടെ ഇരുന്നു വേണമെങ്കിലും ജോലി ചെയ്യാം. നിങ്ങളുടെ ജോലി എപ്പോള്‍ വേണമെങ്കിലും തുടങ്ഹാം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാം. ആരും നിങ്ങളെ ചോദ്യം ചെയ്യാന്‍ വരില്ല. ഒരാഴ്ച്ചയില്‍ 40 മണിക്കൂറില്‍ കൂടുലല്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സ്റ്റാര്‍ട്ട് അപ്പിലേക്ക് കടക്കരുത്. ഇതുവരെ ജോലി ചെയ്തതിലും കൂടുലല്‍ പരിശ്രമിക്കേണ്ടി വരും. കാരണം ഉപ്പോള്‍ നിങ്ങള്‍ മറ്റാര്‍ക്കും വേണ്ടിയല്ല ജോലി ചെയ്യുന്നത്. നിങ്ങള്‍ ഒരാഴ്ച്ച 80 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്താലും പിന്നെയും ജോലികള്‍ ബാക്കിയുണ്ടാകും. ഇനി ഞായറാഴ്ച്ചകള്‍ അവധി ദിനങ്ങളല്ല, തിങ്കളാഴിച്ചകളെ പേടിക്കുകയും വേണ്ട.

സെലിബ്രിറ്റി

സെലിബ്രിറ്റി ആകാന്‍ വേണ്ടി മാത്രം സ്റ്റാര്‍ട്ട് അപ്പിലേക്ക് എത്തിയ ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരു കാര്യം പറയട്ടെ വിജയിച്ച സ്റ്റാര്‍ട്ട് അപ്പുകളുടെ കഥ മാത്രമേ നിങ്ങള്‍ ഇതുവരെ കേട്ടിട്ടുള്ളു. ആദ്യത്തെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 90 ശതമാനം സ്റ്റാര്‍ട്ട് അപ്പുകളും പരാജയപ്പെടുന്നു. ബാക്കിയുള്ള 10% പേര്‍ സെലിബ്രിറ്റി ആകുന്നതിന്റെ സാധ്യത വളരെക്കുറവാണ്. ഇടിമിന്നലില്‍ മിന്നല്‍ ഏല്‍ക്കാനുള്ള സാധ്യതയെക്കാള്‍ കുറവാണ് ഒരു ബില്ല്യന്‍ ഡോളര്‍ സ്റ്റാര്‍ട്ട് അപ്പ് ഉണ്ടാക്കാനുള്ള സാധ്യത. എന്റെ ആദ്യത്തെ സ്റ്റാര്‍ട്ട് അപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍ത്തേണ്ടി വന്നു. പേരും പ്രശസ്തിക്കും വേണ്ടിയാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ ഉതിലും നല്ല വഴികള്‍ വേറെയുണ്ട്. തെറ്റായ ധാരണകള്‍ മനസ്സില്‍ വച്ച് സ്റ്റാര്‍ട്ട് അപ്പിലേക്ക് കടക്കരുത്. നിങ്ങളുടെ താത്പ്പര്യമാണ് ഏറ്റവും പ്രധാനം. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനുള്ള ശരിയായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.