ഒരു ലക്ഷത്തില്‍ നിന്ന് 100 കോടിയിലേക്കുള്ള ഒരു സ്റ്റാര്‍ട്ട് അപ്പ് യാത്ര; അനുഭവങ്ങള്‍ പങ്കുവെച്ച് അനൂപ് നായര്‍

0

സ്വന്തമായി ഒരു വ്യവസായം ആരംഭിക്കുക എന്നത് പലര്‍ക്കും ഒരു വിഷമം നിറഞ്ഞ കാര്യമായി തോന്നാം. എന്നാല്‍ ശരിയായ രീതിയില്‍ ശക്തമായ നിലപാടോടെ മുന്നോട്ടു നീങ്ങിയാല്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കും. വളരെ പതുക്കെ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളു എന്നത് ശരിയാണ്. പ്രയാസ ഘട്ടങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 20 ശതമാനം വളര്‍ച്ചയാണ് മാസം തോറും ഞങ്ങള്‍ക്ക് ലഭിച്ചു വന്നത്. ഇത് യാഥാര്‍ത്ഥ്യവും വിശ്വാസ്യതയും നിറഞ്ഞതാണ്.

ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്ന 1 ലക്ഷം രൂപയുടെ സമ്പാദ്യം ഉപയോഗിച്ചാണ് 2011 കമ്പനി തുടങ്ങിയത്. ആഭരണ മേഖലയാണ് തുടക്കത്തില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത്. ഈ മേഖലയിലേക്ക് ഞങ്ങള്‍ ആഴത്തില്‍ കടന്നു ചെന്നു. ഈ ഒരു മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് വളര്‍ച്ച നേടിയതിനു ശേഷം സാരി, സല്‍വാര്‍ തുടങ്ങിയവയിലേക്ക് ഞങ്ങള്‍ ചുവടുമാറി. ഇതില് നിന്നു ലഭിക്കുന്ന വരുമാനം അടുത്ത മാസത്തേക്കുള്ള മാര്‍ക്കറ്റിങ്ങില്‍ ചിലവിടുന്നു. മാര്‍ക്കറ്റിങ്ങ് വഴി ലഭിക്കുന്ന അനുകൂല സാഹചര്യങ്ങള്‍ ഞങ്ങളുടെ ഈ നാലു വര്‍ഷത്തെ വളര്‍ച്ചയെ സഹായിച്ചു. ഈ സാമ്പത്തിക വര്‍ഷം ഞങ്ങളുടെ ആകെ വരുമാനം 100 കോടി രൂപ കടക്കും.

ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ എത്രത്തോളം ശരിയും തെര്‌രുമ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ ഞങ്ങള്‍ ചെയ്തതൊക്കെ ഞങ്ങള്‍ക്കനുകൂലമായി വന്നിട്ടുണ്ട്.

ചിലവുചുരുക്കല്‍

ഇതാണ് ഏറ്റവും പ്രയാസകരമായ കാര്യം. തുടക്കത്തില്‍ ഒരുപാടു കാര്യങ്ങള്‍ സ്വന്തമായി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ ഡെവലപ്പര്‍മാര്‍ ആയതിനാല്‍ അതിനു വേണ്ടി മറ്റാരെയും ഒരു വര്‍ഷത്തേക്ക് നിയമിക്കേണ്ടി വന്നില്ല. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിച്ചു.

എന്നാല്‍ ഒരു ഘട്ടത്തില്‍ സേവനങ്ങള്‍ വില കൊടുത്ത് നേടുക തന്നെ വേണം. ഞങ്ങള്‍ക്ക് കുറച്ച് ഉപഭോക്താക്കളെ ലഭിച്ചപ്പോള്‍ അവര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം നല്‍കാനായി ഇതു ചെയ്യേണ്ടി വന്നു.

ബ്രാന്‍ഡിങ്ങ് ഇല്ലാതെ ആര്‍.ഒ.ഐയില്‍ ഊന്നിയ മാര്‍ക്കറ്റിങ്ങ്

നിങ്ങള്‍ വളരുന്നതിനൊപ്പം ഒരുപാട് പെയിഡ് മാര്‍ക്കറ്റിങ്ങ് സംവിധാനങ്ങളും ഉയര്‍ന്നു വരും. പ്രിന്റ് ആഡ്, ടി.വി/റേഡിയോ ആഡ്, സ്‌പോണ്‍സര്‍ഷിപ്പ്, പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ പങ്കാളികള്‍ ആകേണ്ടി വരുന്നു. നിങ്ങളെ മറ്റൊരു ആമസോണ്‍ ആക്കി മാറ്റാം എന്ന മോഹന വാഗ്ദാനവുമായി ചിലര്‍ എത്താം. ബ്രാന്‍ഡിങ്ങിന് അതിന്റേതായ മൂല്ല്യമുണ്ട്, എന്നാല്‍ ഞങ്ങള്‍ക്ക് അത് അളക്കാന്‍ എപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ അതില്‍ നിന്നും അകന്നു നില്‍ക്കുന്നു. ഞങ്ങളുടെ മാര്‍ക്കറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ എപ്പോഴും അളന്നു നോക്കാറുണ്ട്. തുടക്കത്തില്‍ തന്നെ ബ്രാന്‍ഡിങ്ങ് അതുമായി യോജിക്കില്ല എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ മുടക്കിയ തുകയുടെ ഇരട്ടിയും അതില്‍ അധികവും ഞങ്ങള്‍ക്ക് ലഭിച്ചു. പണം പാഴാക്കി കളയാന്‍ കൈയ്യില്‍ ഇല്ല എന്ന ചിന്ത ശക്തമായ തീരുമാനം എടുക്കാന്‍ സഹായിക്കുന്നു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ അനുയോജ്യമായത് എന്ന് തോന്നുന്നത് മാത്രമേ നടപ്പില്‍ വരുത്താറുള്ളു.

ഉത്പ്പന്നമേഖല

അടുത്ത മാസത്തേക്ക് അധികം വേണ്ട തുക കൈയ്യില്‍ ഇല്ലെങ്കില്‍ ഉത്പ്പന്നത്തിന്റെ ഗുണം മെച്ചപ്പെടുത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ല. ഉപഭോക്താക്കളുടെ ഇഷ്ടം മനസ്സിലാക്കി പുതിയ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുക. ഇത് നിങ്ങളുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്നു.

ഉപഭോക്താക്കളുടെ മനസ്സില്‍ ഒരു സ്ഥാനം ലഭിക്കുക എന്നത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ സൈറ്റില്‍ 1000 സന്ദര്‍ശകര്‍ ഉണ്ടെന്ന് വിചാരിക്കുക അതില്‍ നിന്ന് നിങ്ങള്‍ക്ക് 5 ഉപഭോക്താക്കളെ ലഭിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് വളരാന്‍ രണ്ട് വഴികളുണ്ട്. 2000 സന്ദര്‍ശകരെ ലഭിക്കാനായി നിങ്ങളുടെ മാര്‍ക്കറ്റിങ്ങ് ശക്തമാക്കി അതില്‍ നിന്ന് 10 ഉപഭോക്താക്കളെ എങ്കിലും നിലനിര്‍ത്താന്‍ ശ്രമിക്കുക. അല്ലെങ്കില്‍ 1000 സന്ദര്‍ശകരെ നിലനിര്‍ത്തി അവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി ഉത്പ്പന്നത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക. ഇതുവഴി 10 ഉപഭോക്താക്കളെ എങ്കിലും സ്വന്തമാക്കാന്‍ ശ്രമിക്കുക. രണ്ടാമത്തെ വഴി കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ഫലപ്രദമാണ്.

ഒരേ മനസ്സുള്ള സഹപ്രവര്‍ത്തകര്‍

മാര്‍ക്കറ്റിങ്ങ് ക്യാമ്പെയിനുകള്‍ക്കായി ഞങ്ങള്‍ പല മാര്‍ക്കറ്റിങ്ങ് ഏജന്‍സികളെയും സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ ടീമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെ കണ്ടെത്താന്‍ സാധിച്ചില്ല.

എന്നാല്‍ പിന്നീട് ഞങ്ങള്‍ക്ക് നല്ലൊരു ടീമിനെ ലഭിച്ചു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമായിരുന്നു. ഞങ്ങള്‍ക്ക് ലാഭകരമായ വളര്‍ച്ച നേടാന്‍ സാധിച്ചു. എല്ലാ കാര്യങ്ങളും ലളിതമായ രീതിയിലാണ് അവര്‍ ചെയ്തത്. ഞങ്ങള്‍ക്ക് ഫണ്ടിങ്ങില്ലൂടെ വളര്‍ച്ച നേടാന്‍ താത്പ്പര്യമില്ല എന്ന് ഇതിന് അര്‍ത്ഥമുണ്ടോ? ഒരിക്കലുമില്ല. ഒരു വ്യവസായത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് ഇത് വളരെ അത്യാവശ്യമാണ്. ഫണ്ടിങ്ങില്ലാതെ ഒരു ബില്ല്യന്‍ ഡോളര്‍ ബിസിനസ് പടുത്തുയര്‍ത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫണ്ടിങ്ങിനു വേണ്ടി നടക്കുന്നതിന് മുമ്പ് എന്തിനാണ് അത് വേണ്ടതെന്ന് ആലോചിക്കുക. എന്തിനൊക്കെയാണ് പണം ചിലവഴിക്കേണ്ടത്, അതു തിരിച്ചു ലഭിക്കാനുള്ള വഴികള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

ആദ്യം ഒരു വ്യവസായം തുടങ്ങുക, കുറച്ചു ഉപഭോക്താക്കളെ സൃഷ്ടിക്കുക, മാസം തോറും 2030 ശതമാനം വളര്‍ച്ച ലഭിക്കുകയാണെങ്കില്‍ ഇത് തുടരുക. സ്വന്തമായി നടത്തുന്ന വ്യവസായത്തിലൂടെ യഥാര്‍ഥ മൂല്ല്യം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.

പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്:

1. ഫണ്ടിങ്ങില്ലാതെ സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ സാധിക്കില്ല എന്ന തെറ്റിധാരണ.

2. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ നവസംരംഭകരെ പ്രോത്സാഹിപ്പിക്കുക.