കശുവണ്ടി കര്‍ഷകര്‍ക്ക് കൈത്താങ്ങായി നാനോ പിക്‌സ്

കശുവണ്ടി കര്‍ഷകര്‍ക്ക് കൈത്താങ്ങായി നാനോ പിക്‌സ്

Tuesday November 03, 2015,

3 min Read

ഒരു പുതിയ സംരംഭം തുടങ്ങുക എന്നത് വെല്ലുവിളികളെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്. അതില്‍ ചില പാഠങ്ങള്‍ ബുദ്ധിമുട്ടേറിയതായിരിക്കുമെങ്കിലും അവ പിന്നീട് അംഗീകരിക്കപ്പെടും എന്നാണ് ശശി ശേഖറിന്റെ വിലയിരുത്തല്‍.

image


മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും പി.ജിയും മൈക്രോ ഇലക്ട്രണിക്‌സില്‍ സ്‌പെഷ്യലൈസേഷനുമുള്ള ഒരു എഞ്ചിനീയറായ ശശിക്ക് വി എല്‍ എസ് ഐ അല്‍ഗോരിതത്തിലുള്ള ഗവേഷണത്തിന് ബാംഗ്ലൂരിലെ ഐ.ഐ.എസിയില്‍ നിന്നും ഡോക്ട്രറേറ്റും ലഭിച്ചു. ബിരുദം ചെയ്യുന്ന സമയത്ത് ബസുകളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരു പുതിയ വഴി ശശി കണ്ടുപിടിച്ചു. തന്റെ ഈ ഐഡിയ ഉപയോഗിച്ച് ഒരു പുതിയ സംരംഭം തുടങ്ങണമെന്നായിരുന്നു അവന്റെ ആഗ്രഹം. എന്നാല്‍ അവന്റെ അച്ഛന്‍ അതിനോട് വിയോജിച്ചു. തുടര്‍ന്ന് ശശി പി.ജി പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ബിരുദാനന്തര പഠനത്തിനിടെ സംരംഭകനാകണമെന്ന ശശിയുടെ സ്വപ്നം നഷ്ടപ്പെട്ടു. പഠനശേഷം അവനും മറ്റുളളവരെ പോലെ കോര്‍പ്പറേറ്റ് ജോലികളുമായി മുന്നോട്ട് നീങ്ങി. അങ്ങനെ വിപ്രോയില്‍ ജോലിയും ലഭിച്ചു. എന്നാല്‍ അപ്പോഴേയ്ക്കും അവനിലെ പഴയ സംരംഭക സ്വപ്നം വീണ്ടും പൂവിടാന്‍ തുടങ്ങി. ജോലിക്കിടെ ശശി ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടി. ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ശേഷം അത് മതിയാക്കി തന്റെ സ്വപ്നവുമായി മുന്നോട്ട് പോകാന്‍ അവന്‍ തീരുമാനിച്ചു. ഇന്ന് കശുവണ്ടി പരിശോധിക്കുന്ന മെഷിനുകള്‍ തയ്യാറാക്ക് നല്‍കുന്ന നാനോ പിക്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇതു വരെയുള്ള തന്റെ യാത്ര വളരെ മികച്ച അനുഭവങ്ങളായിരുന്നെന്നാണ് ശശിയുടെ അഭിപ്രായം.

തന്റെ കൂടെ ജോലി ചെയ്യുന്ന വിപ്രോയിലെ മൂന്ന് സഹപ്രവര്‍ത്തകരോടാണ് ഈ സംരംഭത്തെപ്പറ്റി ശശി ആദ്യമായി ചര്‍ച്ച ചെയ്യുന്നത്. സംരംഭം ആരംഭിക്കാനുള്ള ആദ്യ മുതല്‍മുടക്കിനായി പണം ശേഖരിക്കാന്‍ ഒരു വര്‍ഷത്തേക്ക് നല്ല ശമ്പളം ലഭിക്കുന്ന ജോലി ചെയ്യാമെന്ന് അവര്‍ തീരുമാനിച്ചു. വിപ്രോയില്‍ നിന്നും ലഭിക്കുന്നതിന്റെ അഞ്ച് മടങ്ങായിരുന്നു തങ്ങള്‍ക്ക് ലഭിച്ച ശമ്പളം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിക്കാന്‍ മൂന്ന് സുഹൃത്തുക്കളും തയ്യാറായില്ല. അങ്ങനെ ശശി മാത്രം അവിടെ നിന്നും ഇറങ്ങി.

തന്റെ ഗവേഷണത്തിനും ജോലിക്കുമിടെ ഇമേജ് പ്രോസസിങിന്റെ വിവിധ ആപ്ലിക്കേഷനുകളില്‍ ശശി പ്രവര്‍ത്തിച്ചു. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ ഉപയോഗിക്കുന്ന പല ഇമേജ് പ്രോസസിങ് ആപ്ലിക്കേഷനുകളും ശശി പ്രാഗല്‍ഭ്യം നേടി. അത്തരത്തില്‍ തന്റെ ടാര്‍ഗറ്റ് കസ്റ്റമേഴ്‌സിനായി അയാള്‍ ഒരു ആപ്ലിക്കേഷന്‍ തയ്യാറാക്കി. അതിന് ശേഷം ഓട്ടോമോട്ടീവ് മേഖലയില്‍ ജോലി ചെയ്യുന്ന തന്റെ കുറച്ച് സുഹൃത്തുക്കളുള്ള ചെന്നൈയില്‍ അയാള്‍ എത്തി.

മെഷിന്‍ ഭാഗങ്ങളില്‍ ക്യാമറ ഘടിപ്പിച്ചുള്ള പരിശോധനയാണ് ആപ്ലിക്കേഷന്‍ നടത്തിയിരുന്നത്. സ്‌ക്രൂ കൃത്യമായി മുറുകിയിട്ടുണ്ടോ, ട്യൂബ് ശരിയായ രീതിയിലാണോ വച്ചിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിലൂടെ അറിയാനാകും. വിവിധ തരത്തിലുള്ള നട്ടുകളേയും ബോള്‍ട്ടുകളേയും തിരിച്ചറിയാനാകുന്ന തരത്തിലുള്ള ആപ്ലിക്കേഷനും ശശി കണ്ടുപിടിച്ചു.ജനങ്ങള്‍ തേടി നടക്കുന്ന ഉത്തരങ്ങളാണ് താന്‍ വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തോളം വണ്‍മാന്‍ ഷോ നടത്തിയ ശേഷം ശശി ഹൂബ്ലിയിലെ സങ്കല്‍പ് സെമികണ്ടക്ടേഴ്‌സുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. അവിടെ വച്ചാണ് ദേശ്പാണ്ഡേ ഫൗണ്ടേഷനെപ്പറ്റി ഇവര്‍ കൂടുതലായി അറിയുന്നത്. എങ്ങനെ സാങ്കേതികവിദ്യക്ക് സമൂഹത്തില്‍ പോസിറ്റീവായി പ്രഭാവം ചെലുത്താമെന്ന് അവിടെ വച്ചാണ് ശശി മനസിലാക്കിയത്.

ഒരിക്കല്‍ ഹൂബ്ലിയിലെ ഒരു സുഹൃത്തുമായി കാപ്പിയും കുടിച്ച് സംസാരിച്ചിരിക്കവെ നാനോപിക്‌സിനെപ്പറ്റി ശശി സംസാരിച്ചു. പല തരത്തിലും രൂപത്തിലുമുള്ള നട്ടുകളെ തരം തിരിക്കാനാകുമെന്ന് ശശി പറഞ്ഞപ്പോള്‍ സുഹൃത്ത് 'നട്ട്' എന്നത് കശുവണ്ടി (കാഷ്യൂനട്ട്) ആണെന്ന് തെറ്റിദ്ധരിച്ചു. അതേ ദിവസം ശശിയുടെ സുഹൃത്ത് ഒരു കശുവണ്ടി നിര്‍മാതാവിനെ ആ ദിവസം കണ്ടിരുന്നു. മികച്ച തൊഴിലാളികളുടെ അഭാവം നിമിത്തം കശുവണ്ടിയുടെ വിലയില്‍ ഇടിവുണ്ടാകുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞിരുന്നത് മനസില്‍ വച്ച് ശശിയെ സുഹൃത്ത് ആ വ്യക്തിക്ക് പരിചയപ്പെടുത്തിക്കെടുത്തു.

എന്നാല്‍ തുടര്‍ന്ന് നടത്തിയ സംസാരത്തിലാണ് അവര്‍ സംസാരിക്കുന്നത് കശുവണ്ടിയെക്കുറിച്ചാണെന്നും അല്ലാതെ നട്ടിനേയും ബോള്‍ട്ടിനേയും കുറിച്ചല്ലെന്നും ശശിക്ക് മനസിലായത്. എന്നാല്‍ പിന്നെ എന്തുകൊണ്ട് തനിക്ക് അതും ചെയ്തു എന്ന് ചിന്തിച്ച അദ്ദേഹം വളരെ പെട്ടെന്ന് അതിനുള്ള ഉപായവും നല്‍കി. ആ സോഫ്‌റ്റ്വെയര്‍ അവര്‍ക്ക് ഇഷ്ടമായെങ്കിലും ആരും കശുവണ്ടി മേഖലയില്‍ സോഫ്‌റ്റ്വെയര്‍ വാങ്ങാന്‍ തയ്യാറാകില്ലെന്ന് വ്യക്തമാക്കി. ജനങ്ങള്‍ക്ക് കൃത്യമായ ഉപായങ്ങളാണ് ആവശ്യമെന്ന് മനസിലാക്കിയ ശശി പിന്നീട് ഒരു ബിസിനസ് പ്രൊപ്പോസല്‍ തയ്യാറാക്കി അത് ദേശ്പാണ്ഡേ ഫൗണ്ടേഷന് സമര്‍പ്പിച്ചു. അവര്‍ നല്‍കിയ പണം ഉപയോഗിച് ഒരു പ്രോഡക്ടും അത് നടപ്പിലാക്കാന്‍ ഒരു ടീമിനേയും ശശി ഒരുക്കി. 18 മാസത്തിനുള്ളില്‍ തങ്ങള്‍ മെഷിന്‍ തയ്യാറാക്കിയെന്നും അതോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായെന്നും ശശി വ്യക്തമാക്കി.

കശുവണ്ടി മേഖലയില്‍ എത്തിപ്പെട്ടതോടെ അവയുടെ നിര്‍മാണത്തിന്റെ ഏറിയ പങ്ക് പ്രവര്‍ത്തനങ്ങളെപ്പറ്റിയും ശശി പഠിച്ചു. കശുവണ്ടി കര്‍ഷകര്‍ക്ക് അവയെ ഗ്രേഡ് ചെയ്യാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും അവര്‍ എല്ലാം തയ്യാറാക്കി നല്‍കുന്ന ജോലി മാത്രമാണ് ചെയ്യുന്നതെന്നും മനസിലാക്കി. ഇന്ന് ധാരാളം പണം ഉള്ളവര്‍ക്ക് മാത്രമാണ് ബിസിനസ്. കശുവണ്ടി ഉത്പാദിപ്പിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ മെഷിന്‍ തയ്യാറാക്കിയത്. കര്‍ഷകര്‍ കശുണ്ടി ഗ്രേഡ് ചെയ്ത ശേഷം വില്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നും ശശി വ്യക്തമാക്കി.

ധാരാളം യാത്ര ചെയ്ത് അദ്ദേശം കശുവണ്ടി കര്‍ഷകരുമായും അവ വില്‍ക്കുന്നവരുമായും സംസാരിച്ചു. എന്നാല്‍ അവരില്‍ എല്ലാവരും തന്നെ തന്റെ പ്രോഡക്ടിനെ വിശ്വസിക്കാന്‍ തയ്യാറായില്ല. ഈ പ്രോഡക്ട് വളരെ വിലയേറിയതാണെന്നും അത് തങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികമാണെന്നും അവര്‍ പറഞ്ഞു. അവസാനം ശശിയെ വിശ്വസിക്കാന്‍ ഒരു കര്‍ഷകന്‍ തയ്യാറായി. തനിക്കുണ്ടായിരുന്ന വലിയൊരു ഓര്‍ഡര്‍ ഈ മെഷിന്റെ സഹായത്തോടെ ആ കര്‍ഷകന്‍ വെറും നാല് ദിവസം കൊണ്ട് ചെയ്തു തീര്‍ത്തു. 60 ലക്ഷം രൂപയുടെ ലാഭം അദ്ദേഹത്തിന് ഈ മെഷിന്‍ മുഖാന്തരം ലഭിച്ച വിവരം അറിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ മെഷിന്‍ വാങ്ങാന്‍ തയ്യാറായി രംഗത്തെത്തി. 12 ലക്ഷം രൂപയുടെ മെഷിന്‍ 6 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്.8-10 മാസം കൊണ്ട് മുടക്കിയ പണം തിരിച്ചു പിടിക്കാനാകും.

ഇതു വരെ 15 മെഷിനുകളാണ് ശശി വിറ്റത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അത് 25 ആയി ഉയര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ന് 28 പേരുള്ള ശക്തരായൊരു ടീമാണ് നാനോ പിക്‌സിനുള്ളത്. ശശി ഇപ്പോള്‍ കുടുംബസമേതം ഹൂബ്ലിലാണ് താമസിക്കുന്നത്.