സെന്റ് മേരീസ് സ്‌കൂളില്‍ ഇന്ന് വായന മണിക്കൂര്‍

സെന്റ് മേരീസ് സ്‌കൂളില്‍ ഇന്ന് വായന മണിക്കൂര്‍

Thursday June 29, 2017,

1 min Read

വായന പക്ഷാചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് സ്‌കൂളില്‍ വായന മണിക്കൂര്‍ സംഘടിപ്പിക്കുന്നു. കുട്ടികളിലെ വായന ശീലം തിരിച്ചു പിടിക്കുന്നതിനായാണ് ജൂണ്‍ 30 നു വായനമണിക്കൂര്‍ സംഘടിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാദര്‍ സി സി ജോണ്‍ പറഞ്ഞു. പത്തു ദിവസമായി നടന്നു വന്ന വായന പരിപാടികളുടെ സമാപനം കുറിച്ചാണ് 30 നു വായന മണിക്കൂര്‍ നടക്കുന്നത്. 

image


സ്‌കൂളിലെ പതിമൂവായിരത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് ഒരേ സമയം പതിമൂവായിരത്തിലധികം പുസ്തകങ്ങള്‍ ഒരേ സമയം വയ്ക്കുന്നതാണ് വായന മണിക്കൂര്‍. ഇന്ന് രണ്ടു മാണി മുതല്‍ മൂന്ന് വരെ ആണ് വായന സമയം . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുതല്‍ എല്ലാ അദ്ധ്യാപകരേയും അനധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വായനയില്‍ പങ്കു ചേരും. പൊതു വായന പരിപാടി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പുസ്തകം വായിച്ചു ഉത്കടണം ചെയ്യും. വായന കണ്ണിയില്‍ ആദ്യം സ്പീക്കറും അവസാനം ജോര്‍ജ് ഓണക്കൂറും പങ്കു ചേരും പങ്കുചേരും തുടര്‍ന്നുള്ള കാണികളില്‍ പ്രിന്‍സിപ്പല്‍, എഴുത്തുകാര്‍ തുടങ്ങിയര്‍ പങ്കു ചേരും ബിഷപ്പ് മാര്‍ ഐറേനിയോസ് , ജോര്‍ജ് ഓണക്കൂര്‍ , ഡിക്രൂസ്, പള്ളിയറ ശ്രീധരന്‍ എം ആര്‍ ജയഗീത, പ്രൊഫ്. കാര്‍ത്തികേയന്‍ നായര്‍, തുടങ്ങിയവര്‍ വായന കണ്ണിയില്‍ പങ്കുചേരും.

സ്‌കൂള്‍ ലൈബ്രററിയിലേക്കു ആനി ദിവസം പതിമൂവായിരം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്ന് സ്വീകരിക്കും. രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് ഒരുലക്ഷം പുസ്തകങ്ങള്‍ ഉള്ള മികച്ച സ്‌കൂള്‍ ലൈബ്രറി ആക്കുക എന്നതാണ് സ്‌കൂള്‍ ലക്ഷ്യമിടുന്നതെന്നും പ്രിന്‍സിപ്പല്‍ ഫാദര്‍ സി സി ജോണ്‍ പറഞ്ഞു.

പുസ്തകവണ്ടി

വായനയെ പോഷിപ്പിക്കുന്നതിനായി പുസ്തക വണ്ടി സ്‌കൂളില്‍ എത്തിയിട്ടുണ്ട്. കേരള ബുക്ക് മാര്‍ക്കിന്റെ പുസ്തക വണ്ടിയില്‍ 30 ശതമാനം വിലക്കുറവില്‍ പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതായീ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാദര്‍ നെല്‍സണ്‍ വലിയവീട്ടില്‍ പറഞ്ഞു.

ക്ലാസ് ലൈബ്രറി

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി ഓരോ ക്ലാസിലും ഒരുക്കുന്ന ലൈബ്രറി വായനയെയെയും പുസ്തകത്തെയും അടുത്തറിയാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും. ക്ലാസ് ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം പത്തൊന്‍പതിനു അതിരൂപത സഹായ മെത്രാന്‍ ഉദ്ഘാടനം ചെയ്തു.