പ്ലാമൂട്-പി.എം.ജി റോഡ് മേയ് 23 ഓടെ തുറന്നുകൊടുക്കും

0

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലാമൂട്-പി.എം.ജി റോഡ് മേയ് 23 ഓടെ തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം പണികള്‍ ത്വരിതഗതിയിലാക്കിയാണ് നിലവിലുള്ള ട്രാഫിക് നിയന്ത്രണം ഒഴിവാക്കി റോഡ് തുറക്കുന്നത്. 

ഓടയുടെ പണികള്‍ ഇതിനകം പൂര്‍ത്തിയാക്കി അപകടകരമായ വളവുകളില്‍ സ്ലാബ് ഇട്ട് റോഡ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ടാറിംഗ് ജോലികള്‍ കാലവര്‍ഷം കൂടി പരിഗണിച്ച് പൂര്‍ത്തിയാക്കും. 550 മീറ്റര്‍ ആകെ നീളമുള്ള റോഡ് പ്രവൃത്തിക്ക് അടങ്കല്‍ തുക 1,16,00,000 രൂപയാണ്. ഇരുവശത്തും കവറിംഗ് സ്ലാബോടെ ഓട, സംരക്ഷണഭിത്തി, ബി.എം ആന്റ് ബി.സി ഉപയോഗിച്ച് ഉപരിതലം പുതുക്കല്‍ തുടങ്ങിയ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ ഒരു വശത്ത് ഓടയുടെ മുകള്‍ഭാഗം സ്‌ലാബിട്ട് ഫുട്പാത്തായും മറുവശത്ത് വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയുംവിധവുമാണ് നിര്‍മിക്കുന്നത്. നിര്‍മാണപ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ 26 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു