കേരള തീരത്ത് പുതിയ നീരാളിയെ കണ്ടെത്തി ഗവേഷകര്‍

കേരള തീരത്ത് പുതിയ നീരാളിയെ കണ്ടെത്തി ഗവേഷകര്‍

Sunday December 20, 2015,

2 min Read

ഇന്ത്യന്‍ തീരത്തെ ആഴം കുറഞ്ഞ സമുദ്രഭാഗങ്ങള്‍ നീരാളികളുടെ സാന്നിധ്യത്താല്‍ വൈവിധ്യമുള്ളതാണ്. ലോകത്തെ നട്ടെല്ലില്ലാത്ത കടല്‍ ജീവികളില്‍ ഏറ്റവും ബുദ്ധിയും സ്വാധീനശക്തിയും ഉള്ള നീരാളികളുടെ സാന്നിധ്യമാണ് ഇ്ന്ത്യന്‍ തീരത്തെ വ്യത്യസ്തമാക്കുന്നത്. വിദേശരാജ്യങ്ങളിലെ വര്‍ധിക്കുന്ന ആവശ്യകതയും വിപണിയും നീരാളികളുടെ കയറ്റുമതി ഇന്ത്യയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട് എന്നാലും ഇന്ത്യയിലെ വിവിധ ജനുസുകളില്‍പ്പെട്ട ഇവയുടെയുടെ വൈവിധ്യത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ല. ഇന്ത്യയിലെ നീരാളികളുടെ കൂട്ടത്തില്‍ താരതമ്യേന വലുപ്പം കൂടിയവയാണ് സഞ്ചി നീരാളി എന്നറിയപ്പെടുന്ന സിസ്‌റ്റോപ്പസ് എന്ന ജനുസ്സ്. ഇവയുടെ വായ്ക്കു ചുറ്റും ഉള്ള കൈകളുടെ അടിഭാഗത്തില്‍ കാണുന്ന എട്ട്‌ശ്ലേഷ്മ സഞ്ചികളാണ് ഇവയെ മറ്റു നീരാളികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

image


അടുത്ത കാലം വരെ ഒറ്റ ജൈവജാതിയില്‍പ്പെട്ട സിസ്‌റ്റോപ്പസ്(സിസ്‌റ്റോപ്പസ് ഇന്‍ഡിക്കസ്) എന്ന നീരാളി മാത്രമാണ് ലോക സമുദ്രങ്ങളില്‍ കാണപ്പെടുന്നത് എന്നായിരുന്നു ധാരണയെങ്കിലും തായ്‌വാനിലും ചൈനയിലും നിന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തിയതോടെ ഈ ധാരണ അപ്രസക്തമായി.

കേരള സര്‍വ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗത്തിലെ വകുപ്പ് മേധാവി ഡോ. ബിജു കുമാര്‍, ഡോ. ശ്രീജ എന്നിവരും ആസ്‌ട്രേലിയയിലെ വിക്ടോറിയ മ്യൂസിയത്തിലെ ഡോ. മാര്‍ക്ക് നോര്‍മാന്‍ എന്നിവര്‍ സിസ്‌റ്റോപ്പസ് ജനുസില്‍ പെട്ട പുതിയ നീരാളിയെ കേരള തീരത്ത് നിന്ന് കണ്ടെത്തുകയും വിശദ വിവരങ്ങള്‍ സൂടാക്‌സ എന്ന അന്ത്രാരാഷ്ട്ര ജേര്‍ലില്‍ ഈ മാസത്തെ ലക്കത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. കേരള സര്‍വ്വകലാശാലയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമയത്ത് ഈ പുതിയ സ്പീഷീസിനെ കണ്ടെത്തിയതിനാല്‍ അതിന്റെ ഓര്‍മ്മക്കായി ഇതിന് 'സിസ്‌റ്റോപ്പസ് പ്ലാറ്റിനോട്ടസ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

കൂടാതെ പുതിയ ഗവേഷണ പ്രബന്ധം സിസ്‌റ്റോപ്പസ് ജനുസില്‍ പെട്ട മൂന്ന് സ്പീഷീസുകള്‍ (സിസ്‌റ്റോപ്പസ് ഇന്‍ഡിക്കസ്, സിസ്‌റ്റോപ്പസ് തായവാനിക്കസ്, സിസ്‌റ്റോപ്പസ് പ്ലാറ്റിനോട്ടസ്) കേരള തീരത്ത് ഉള്ളതായും വ്യക്തമാക്കുന്നു. കേരള തീരത്ത് തന്നെ 25ല്‍ പരം നീരളികള്‍ ഉള്ളതായി കേരള സര്‍വ്വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് വിഭാഗം നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

image


കൂടാതെ കേരളതീരത്ത് നിന്നും മറ്റ് ആറ് പുതിയ നീരാളികളെയും കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ പ്രാധാന്യമുള്ള ഫിഷറീസ് വിഭവങ്ങളുടെ പരിപാലനം ഉറപ്പുവരുത്താനും സമുദ്ര ജൈവവൈവിധ്യ രേഖപ്പെടുത്തല്‍ കേരള തീരത്ത് കൂടുതല്‍ കൃത്യത ഉള്ളതാക്കാന്നും വര്‍ഗ്ഗീരകരണ ശാസ്ത്ര പ്രയോഗത്തില്‍ വരുത്തുന്ന വിദഗ്ധരുടെ സഹായം പ്രയോജനപ്പെടുത്തണമെന്നും ഡോ. ബിജു കുമാര്‍ അഭിപ്രായപ്പെട്ടൂ.