നേത്ര ചികിത്സയിലെ വിപ്ലവത്തിന് തുടക്കംകുറിച്ച് 'ഐ നേത്ര'

0

ആരോഗ്യരംഗത്ത് സംരംഭകര്‍ക്ക് വലിയ അവസരങ്ങളാണ് തുറന്ന് കിട്ടുന്നത്. പുത്തന്‍ ചികിത്സാ രീതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ്. ഇത് ഒരു വികസ്വര രാജ്യത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. ആഗോള തലത്തില്‍ ഒരു മാറ്റത്തിന്റെ കയ്യൊപ്പുമായിട്ടാണ് ഐ നേത്രയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഡേവിഡ് ഷഫ്രന്‍ മുന്നോട്ട് വന്നിട്ടുള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് ഇവിടെ നേത്ര പരിശോധന നടത്തുന്നത്. ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നീ രോഗങ്ങള്‍ ഇതുവഴി പരിശോധിച്ചറിയാന്‍ കഴിയും. അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

താങ്കളെയും ഐ നേത്രയേയും പിന്നെ നേത്ര സംരക്ഷണത്തടുള്ള താത്പര്യത്തെയും കുറിച്ച് ?

ഞാന്‍ ഇന്ത്യയിലും അമേരിക്കയിലുമുള്ള പല കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. മൊബൈലും ക്ലൗഡ് കംപ്യൂട്ടിംങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള മേഖലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നേത്ര എന്നത് എം ഐ ടി മീഡിയ ലാബിന്റെ ഒരു പദ്ധതി ആയിരുന്നു. ഇത് ചെയ്തത് എന്റെ കൂടെ ഐ നേത്രയില്‍ ഉള്ളവരും. എന്റെ എല്ലാ ഭാവനകളും കൂട്ടിച്ചേര്‍ത്ത ഒരു ഉപകരണമായിരുന്നു അത്. ശാസ്ത്രം, മൊബൈല്‍ സാങ്കേതിക വിദ്യ, ചിലവ് കുറഞ്ഞ പരിശോധനാ സംവിധാനമടങ്ങിയ വളരെ ലളിതമായ രൂപകല്‍പ്പന യായിരുന്നു അത്. ഇതുവഴി ലക്ഷക്കണക്കിന് ആളുകളെ ശാക്തീകരിക്കാന്‍ കഴിയും എന്നത് വസ്തുതയാണ്. 2010ല്‍ ആണ് ഞാന്‍ മീഡിയ ലാബില്‍ പ്രവേശിക്കുന്നത്. ഞങ്ങള്‍ 2011ല്‍ കമ്പനി തുടങ്ങി. പിന്നീടുള്ളത് ചരിത്രമാണ്. നേത്ര പരിശോധനക്കും കണ്ണടകളുടെ വിതരണത്തിനും പുതിയൊരു പ്രതിവിധിയാണ് ഞങ്ങള്‍ കണ്ടുപിടിച്ചത്. പതിനായിരങ്ങള്‍ വിലവരുന്ന മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് വളരെ ശരിയായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. കുറച്ചുകൂടി ഉത്പാദനം നടത്തിയ ശേഷമേ കൃത്യമായ വില പറയാന്‍ സാധിക്കൂ.

ലോകമെമ്പാടുമുള്ള 2.4 ബില്ല്യന്‍ ആള്‍ക്കാര്‍ക്കും അവര്‍ക്കാവശ്യമായ കണ്ണടകള്‍ ലഭിക്കുന്നില്ല. ഇന്ത്യയില്‍ താങ്കള്‍ ഇതിനെ അവതരിപ്പിക്കുന്നത് എങ്ങനെയാണ് ?

ഇന്ത്യയില്‍ ഏകദേശം 300 മില്ല്യന്‍ ആള്‍ക്കാര്‍ക്ക് കണ്ണട അത്യാവശ്യമാണ്. എന്നാല്‍ കൂടുതല്‍ പേരും ഇത് ഉപയോഗിക്കുന്നില്ല. വേണ്ട രീതിയില്‍ നേത്ര പരിശോധന നടത്താത്തതാണ് ഇതിന് കാരണം. ആഗോള തലത്തില്‍ ശ്രദ്ധ ചെലുത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയാണ് ഞങ്ങളുടെ ആദ്യ വിപണി. ഒരു മാറ്റം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പല മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് ആരോഗ്യകാര്യങ്ങളില്‍ അറിവ് നേടുന്നുണ്ട്. ഇതേ രീതിയാണ് നേത്ര പരിചരണ രംഗത്തുമുള്ളത്. ഓണ്‍ലൈന്‍ രീതിയാണ് ഏറ്റവും വലിയ പ്രത്യേകത. മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് വഴി കണ്ണടകള്‍ എല്ലാവരിലും എത്തിക്കാന്‍ കഴിയും. ഇനിയുള്ളത് പരിശോധനയാണ്. ഇത്രയും ആള്‍ക്കാരുടെ പരിശോധനയും പിന്നെ കണ്ണടകള്‍ പെട്ടെന്നും കൃത്യമായും എളുപ്പവഴിയില്‍ എത്തിക്കുക എന്നതുമാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നത്.

ഏത് രീതിയിലുള്ള ആള്‍ക്കാരെയാണ് നിങ്ങളുടെ ഐ നേത്ര സംഘത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കാറുണ്ട്. മനുഷ്യരുടെ ഇടയില്‍ നിന്ന് ആ മാറ്റത്തിന് സാക്ഷിയാകാന്‍ ആഗ്രഹിക്കുന്നവരെയാണ് ഞങ്ങള്‍ക്ക് ആവശ്യം. രണ്ടാമതായി ഞങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഡവലപ്പറെ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ഒരാളെയല്ല വേണ്ടത്. അയാള്‍ ശരിക്കും ഒരു മിടുക്കനായിരിക്കണം. വെല്ലുവിളി ഏറ്റെടുത്ത് വിസ്മയം തീര്‍ക്കുന്നവര്‍ ആയിരിക്കണം.

എങ്ങനെയാണ് വിപണിയലേക്ക് കടന്നുചെല്ലാന്‍ ഉദ്ദേശിക്കുന്നത്? ഏതെങ്കിലും പാര്‍ട്‌നര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടോ ?

ഇന്ത്യയില്‍ കടന്നുവരാന്‍ ഒരു പാട്‌നര്‍ഷിപ്പ് അത്യാവശ്യമാണ്. ഞങ്ങള്‍ എല്ലാവരോടും സംസാരിക്കുന്നുണ്ട്. ഇപ്പോള്‍ എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു പാര്‍ട്‌നര്‍ ആണ്. എല്ലാ ആശുപത്രികളില്‍ നിന്നും ലെന്‍സ് വിതരണക്കാര്‍, ഫ്രയിം വിതരണക്കാര്‍ പിന്നെ റീട്ടെയിലര്‍മാര്‍ എന്നിവരോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പുതിയ ഫണ്ടിംഗിനേക്കുറിച്ചും നിക്ഷേപകരെ കുറിച്ചും വ്യക്തമാക്കാമോ ?

ഖോസ്‌ലാ ഇംപാക്ടും ഖോസ്‌ലാ വെന്‍ട്വറീസും അടുത്തിടെ 1 മില്യണ്‍ ഡോളര്‍ ഫണ്ട് ചെയ്തിട്ടുണ്ട്. ഈ പണം ഞങ്ങളുടെ ഉപകരണം ഏറ്റവും കൃത്യമായ ഒന്നാണെന്ന് ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കും. മറ്റേത് ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങളുടേയും അതേ ഗുണമേന്മ തന്നെയാണ് ഇതിനും ഉള്ളത്. മറ്റ് ഉപകരണങ്ങളെക്കാള്‍ എത്രമാത്രം ചിലവ് കുറഞ്ഞണെന്ന് തെളിയിച്ചിട്ടുമുണ്ട്.

പണത്തിനും അപ്പുറം നിങ്ങളുടെ നിക്ഷേപകര്‍ എങ്ങനെയാണ് പ്രചോദനം നല്‍കുന്നത് ?

അവരെല്ലാ വളരെ വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഞങ്ങളുടെ നിക്ഷേപകരെല്ലാം മറ്റ് ചില കമ്പനികളില്‍ ഫണ്ട് ചെയ്യുന്നുണ്ട്. അവയെല്ലാം അപ്പോള്‍ നല്ല വിജയത്തിലാണ്. തുടക്കത്തില്‍ ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ ആശ്വാസമെന്ന് ഡേവിഡ് ഷഫ്രന്‍ പറയുന്നു.