ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ഔദ്യോഗിക വെബ്‌സൈറ്റ്  

0

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pard.kerala.gov.in നിലവില്‍ വന്നു. 

വകുപ്പുമായി ബന്ധപ്പെട്ട 1954 മുതല്‍ പുറപ്പെടുവിച്ചുളള പ്രധാന ഉത്തരവുകളും സര്‍ക്കുലറുകളും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളും, മറ്റ് റൂളുകളും, മാന്വലുകളും സൈറ്റില്‍ ലഭിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ സംബന്ധിച്ച സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊളളിച്ച വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉപകാരപ്രദമാകത്തക്ക വിധത്തിലാണ് രൂപകല്പന ചെയ്തിട്ടുളളത്. വെബ്‌സൈറ്റിനെ സംബന്ധിച്ച പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും feedback വഴി സമര്‍പ്പിക്കാം.