മാറ്റം ആവശ്യപ്പെടുന്ന ഇന്ത്യ: അഷുതോഷ്

മാറ്റം ആവശ്യപ്പെടുന്ന ഇന്ത്യ: അഷുതോഷ്

Wednesday January 27, 2016,

4 min Read

എല്ലാ രംഗത്തും മാറ്റം എന്നത് അനുദിനം സംഭവിക്കുന്ന ഒന്നാണ്. പലതും പുറമേ ദൃശ്യമായില്ലെങ്കിലും ഉള്ളില്‍ മാറ്റം ആവശ്യപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേതും. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യന്‍ സമ്പത്ഘടനയും ഈ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ വക്താവ് അഷുതോഷ് ഈ വിഷയത്തില്‍ തന്റെ കാഴ്ചപ്പാട് യുവര്‍സ്‌റ്റോറിയുമായി പങ്കുവെക്കുന്നു.

image


പ്രശസ്ത സാമ്പത്തിക വിദഗ്ധനായ അനറ്റൊലേ കലേറ്റ്‌സ്‌കി പുതിയൊരു സമ്പദ്ഘടന രൂപം കൊള്ളുകയാണെന്ന് 2010 ല്‍ പ്രവചിച്ചു. 2008 ലുണ്ടായ സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ ലോകം മുഴുവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. സാമ്പത്തിക വളര്‍ച്ചയുടെ മൂന്നു ഘട്ടങ്ങള്‍ കഴിഞ്ഞുപോയെന്നും നാലാം ഘട്ടം തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പ്രവചിച്ചു. 1900 കളുടെ തുടക്കം മുതല്‍ 1930 വരെ വിപണി സ്വന്ത്രമായിരുന്നു. സര്‍ക്കാരിനെ ബിസിനസുകളില്‍ കൈകടത്താന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായതോടെ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിറ്റ് ചിന്താഗതികള്‍ പാശ്ചാത്യ രാജ്യങ്ങളുടെ മനസ്സിനെ മാറ്റി. വിപണിയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിനു ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം വേണമെന്നുള്ള പുതിയൊരാശയം ഉണ്ടായി. എങ്കില്‍ മാത്രമേ രാജ്യ പുരോഗതി ഉണ്ടാകൂ എന്ന് കലേറ്റ്‌സ്‌കി എഴുതി.

ന്യൂ ഡീല്‍ തിയറി ഇതായിരുന്നു. സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ റൂസ്വെല്‍റ്റ് ഉപയോഗിച്ചത് ഇതായിരുന്നു. സര്‍ക്കാര്‍ പെട്ടെന്ന് ഒരു മൂത്ത ജ്യോഷ്ഠനായി മാറി, എല്ലാവരും അറിയപ്പെടുന്ന ഒരു ജ്യേഷ്ഠന്‍. എന്നാല്‍ 70 കളില്‍ ഉണ്ടായ എണ്ണവിലയുടെ തകര്‍ച്ച തന്ത്വ ചിന്തകരെയും നയ രൂപീകരെയും വിപണിയുടെ ന്യായവാദത്തെ വീണ്ടും പുനരാവിഷ്‌കരിക്കാന്‍ പ്രേരിപ്പിച്ചു. റൊണാള്‍ഡ് റെയ്ഗനും മാര്‍ഗരറ്റ് താച്ചറും പുതിയ സാമ്പത്തിക മേഖലയുടെ രക്ഷകരായി എത്തി. വിപണിയിന്മേലുണ്ടായിരുന്ന സര്‍ക്കാരിന്റെ ആധിപത്യം നഷ്ടപ്പെട്ട സമയത്ത് പഴയ കാലത്ത് വിപണി അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം പുതിയ രൂപത്തില്‍ പ്രത്യക്ഷമായി. സാമ്പത്തിക വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തിലുണ്ടായതുപോലെയുള്ള അനിഷ്ടങ്ങള്‍ അല്ലായിരുന്നു ഇത്. സര്‍ക്കാര്‍ പൈശാചികരായി, നിയമങ്ങള്‍ അധിക്ഷേപിക്കപ്പെട്ടു, വിപണി ശിഥിലതയുടെ വക്കിലെത്തി. സര്‍ക്കാരും വിപണിയും തമ്മിലുള്ള വിഭജനം സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് അഭിപ്രായമുണ്ടായി. എന്നാല്‍ 2008 ലെ സാമ്പത്തിക മാന്ദ്യം ഇവയെല്ലാം വീണ്ടും തകിടം മറിച്ചു. തത്വ ചിന്തകരെയും നയ രൂപീകരെയും പുതിയൊരു വഴി കണ്ടെത്താന്‍ പ്രേരിപ്പിച്ചു.

നിലവിലെ സാഹചര്യം കൂടുതല്‍ ബലമുള്ളതും കൂടുതല്‍ ഭീഷണിയുള്ളതുമായതിനാല്‍ പുതിയൊരാശയത്തിന് ഒരു രൂപവും ഉണ്ടായില്ല. ഇതു ആഗോള ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കാരെയും ഭയപ്പെടുത്തി. നിരവധി ഓഹരി ഉടമകള്‍ നമ്മെ ആശ്രയിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാട് സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായിരുന്നില്ല. ഇതായിരുന്നു ഭയപ്പെടുത്തുന്ന മറ്റൊരു ഭാഗം. വലിയ ജനപിന്തുണയോടെയാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. മന്‍മോഹന്‍സിങ്ങിന്റെ കാലത്ത് അലസതയില്‍ ആഴ്ന്നു കിടന്ന വിപണിക്ക് മോദിയുടെ വരവോടെ പുതുജീവന്‍ ഉണ്ടാകുമെന്നു കരുതി. പക്ഷേ ദൗര്‍ഭാഗ്യമെന്നു പറയെട്ട അതു സംഭവിച്ചില്ല.

സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യഘടകമായ സെന്‍സെക്‌സ് വളരെ വേഗം വീഴ്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മോദി അധികാരത്തിലെത്തിയ സമയത്ത് ഇത് 27000 ആയിരുന്നു. എന്നാല്‍ ഇന്നിത് 24000 ത്തിനു താഴെയാണ്. ധനകാര്യ മന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതു പരാജയമാണ്. രൂപയുടെ മൂല്യം 70 ഡോളര്‍ എത്താന്‍ ആയില്ല. ഓരോ ദിവസം കഴിയുന്തോറും രൂപയുടെ മൂല്യം കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നവംബറില്‍ വിപണിയിലെ എട്ടു കോടി മേഖലകള്‍ നഷ്ടത്തിന്റെ വക്കിലാണെന്ന് ദ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. അവയുടെ ഉത്പാദനം 1.3 ശതമാനമായി ചുരുങ്ങി. ഒരു ദശാബ്ദ കാലത്തെ ഏറ്റവും വലിയ ശോചനീയ അവസ്ഥയായിരുന്നു അത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരടിപോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവലസ്ഥയിലെത്തിയതായും ദ് ഹിന്ദു പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 9.8 ശതമായിരുന്ന വ്യാവസായിക ഉത്പാദനം നവംബറില്‍ 3.2 ശതമാനമായി കുറഞ്ഞു. 2011ലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇതെന്നും ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഈ വര്‍ഷം 7 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് ഇക്കണോമിക് ടൈംസ് പത്രം പറയുന്നത്. അതേസമയം, കോര്‍പറേറ്റ് രംഗത്ത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകും, ബാങ്കിങ് മേഖയ്ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും,

മണ്‍സൂണിന്റെ വ്യതിയാനം പ്രാദേശിക മേഖലയ്ക്കും നഷ്ടമുണ്ടാക്കുമെന്നും ഇക്കണോമിക്‌സ് ടൈംസ് പറയുന്നു. ആഗോള വിപണിയില്‍ എണ്ണ വിലയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. മോദി അധികാരത്തിലേറിയപ്പോള്‍ ബാരലിന് 133 ഡോളറായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ബാരലിന് 30 ഡോളറാണ്. വിലക്കയറ്റത്തെ നേരിടാന്‍ ഇതു സഹായിക്കും. എന്നാല്‍ ചൈനയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പുതിയൊരു ഭയപ്പാടുണ്ടാക്കുന്നു. ജനുവരി ആദ്യ മൂന്നാഴ്ചയ്ക്കുള്ളില്‍ ആഗോള ഓഹരിയുടെ മൂല്യം 7.8 ട്രില്യന്‍ ഡോളറായി ഉന്മൂലനം ചെയ്തതായി ബാങ്ക് ഓഫ് അമേരിക്കയുടെ മെറില്‍ ലിഞ്ച് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിപണി സാമ്പത്തിക മാന്ദ്യത്തിലേക്കു കടക്കാനുള്ള സാധ്യത വരും വര്‍ഷം 15 ല്‍ നിന്നും 20 ശതമാനമായി വര്‍ധിച്ചതായി അമേരിക്കയിലെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചു കഴിഞ്ഞു. ആഗോള പിപണിക്ക് ഇതൊരു അപായ സൂചനയാണ്.

ഈ അപകട നിലയെ തരണം ചെയ്വാന്‍ കഴിയുമെന്ന് ഇന്ത്യന്‍ സര്‍ക്കാരിന് അത്ര ആത്മവിശ്വാസം ഉണ്ടെന്നു തോന്നുന്നില്ല. 1985 നു ശേഷം ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് ആദ്യ മാസങ്ങളില്‍ പരിഷ്‌കരണ നടപടികളില്‍ അത്ര ശ്രദ്ധ നല്‍കിയില്ല.

ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ബില്ലുകളെല്ലാം പാസാക്കാന്‍ കഴിയുമെന്നുള്ള അബദ്ധ ധാരണയില്‍ സര്‍ക്കാര്‍ മുങ്ങി. എന്നാല്‍ ജിഎസ്ടി ബില്‍ സര്‍ക്കാരിന് ഇതുവരെ പാസാക്കാനായില്ല. സര്‍ക്കാരിന്റെ ധാരണകളെല്ലാം ഇതു തെറ്റിച്ചു. ഡല്‍ഹിയിലും ബിഹാറിലും തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. പ്രതിപക്ഷമാകട്ടെ ഒരു നിമിഷം പോലും പ്രധാനമന്ത്രിയെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കുന്നില്ല.

വിപണിക്ക് ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണം. ഇതു വിപണിക്ക് കൂടുതല്‍ ഈര്‍ജമേകും. വിപണിയില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അതിന് സ്ഥാപനങ്ങളുടെ പിന്തുണയും നിയമത്തിന്റെ പിന്‍ബലവും വേണം. എന്നാല്‍ പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു സര്‍ക്കാരിന് ഈ സത്യം ഇതുവരെ മനസ്സിലായിട്ടില്ല. സര്‍ക്കാരും വിപണിയും തമ്മിലുള്ള ഒരു പാര്‍ട്‌നര്‍ഷിപ് പുതിയൊരു സാമ്പത്തിക മോഡലിന് അത്യാവശ്യമാണ്.

ദിവസങ്ങള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ രണ്ടും രണ്ടു ദിശയില്‍ നീങ്ങിയാല്‍ നിലനില്‍പ് ഉണ്ടാകില്ല. ഇന്ത്യ ഒരു കാര്യം കൂടി മനസ്സിലാക്കാണം. നമ്മള്‍ ഒരു തികഞ്ഞ ജനാധിപത്യ രാജ്യമല്ല. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പൂര്‍ണ വികസനമില്ലാത്ത ഒരു വിപണിയാണ് നമ്മുടേത്. അതിനാല്‍ തന്നെ നമുക്ക് മുന്നിലുള്ള കര്‍ത്തവ്യം കൂടുതല്‍ പ്രയാസമേറിയതാണ്. വിപണിയുടെ കാലഗതിക്കനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ കൂടുതല്‍ വിനയാന്വിതരാവണം, ഇതു സമൂഹത്തിലെ എല്ലാവരുമായും കൂടുതല്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കും. സാമ്പത്തിക നവോത്ഥാനത്തില്‍ ഇതൊരു പ്രധാനപ്പെട്ട ഘടകമാണെന്ന് പ്രതിപക്ഷത്ത പറഞ്ഞു ബോധ്യപ്പെടുത്തണം. എന്നാല്‍ ഈ ഉദ്യമത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിലെ നയ നിര്‍മാതാക്കള്‍ക്കായി കലേറ്റ്‌സ്‌കിയുടെ ചില വാക്കുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരും വിപണിയും തെറ്റുകള്‍ ചെയ്തതായി മുതലാളിത്ത വ്യവസ്ഥയിലെ 4.0 മനസ്സിലാക്കി കഴിഞ്ഞു. അത് രാഷ്ട്രീയക്കാര്‍ അഴിമതിക്കാരായതുകൊണ്ടോ, ബാങ്കുകള്‍ അത്യാഗ്രഹികളായതുകൊണ്ടോ, ബിസിനസ് ചെയ്വുന്ന ഒരാള്‍ അയോഗ്യനായതു കൊണ്ടോ, വോട്ടു ചെയ്വുന്നവര്‍ മന്ദബുദ്ധികളായതുകൊണ്ടോ അല്ല, മറിച്ച് ലോകം വളരെ സങ്കീര്‍ണമാണ്, ശരിയെന്നു തോന്നി എടുക്കുന്ന തീരുമാനങ്ങളെല്ലാം പ്രവചിക്കാന്‍ കഴിയാത്തതാണ്. പൊതുനയങ്ങളില്‍ പ്രായോഗികതാവാദം തീര്‍ച്ചയായും അടയാഴ വാക്കാകണം. അതിനാല്‍ നരേന്ദ്ര മോദി ഇക്കാര്യത്തില്‍ കൂടുതല്‍ പ്രായോഗിക ബുദ്ധി കാണിക്കണം. പഴയ തത്വങ്ങളൊന്നും പുതിയ ലോകത്തില്‍ പ്രവര്‍ത്തിക്കില്ലെന്നു താങ്കള്‍ മനസ്സിലാക്കണം.