പുതിയ പാഠ്യ പദ്ധതികളുമായി 'ബൈജൂസ് ക്ലാസസ്സ്'

0

ഇന്ത്യയിലെ ഏറ്റവും വലുതും പ്രശസ്തവുമായ എഡ്യൂ-ടെക്ക് കമ്പനി എങ്ങനെയാണ് സൃഷ്ടിക്കാന്‍ കഴിയുന്നത്? ബൈജൂസ് ക്ലാസസ്സിലെ ബൈജു രവീന്ദ്രനോട് ഈ ചോദ്യം ചോദിച്ചാല്‍ സ്വന്തമായി മത്സരിച്ചാല്‍ മാത്രമേ അതിന് സാധിക്കൂ. എന്ന് മറുപടി നിങ്ങള്‍ക്ക് ലഭിക്കും. 2015ലെ ടെക്ക് സ്പാര്‍ക്ക്‌സിലെ ബൈജുവിന്റെ വാക്കുകള്‍ വിദ്യാര്‍ഥികളെ പഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.

കമ്പനിയുടെ ആസ്ഥാനമായ ബാംഗ്ലൂരിലെ കോരമംഗലയില്‍ വച്ച് യുവര്‍ സ്റ്റോറി ബൈജുവുമായി സംസാരിച്ചു. വളരെ രസകരമായ പ്രവര്‍ത്തനങ്ങളാണ് അവിടെ നടന്നിരുന്നത്. അവിടത്തെ ജീവനക്കാരും വിദ്യാര്‍ഥികളും ആവേശഭരിതരായിരുന്നു. CAT, GRE, GMAT, JEE & Med, സിവില്‍ സര്‍വ്വീസ് എന്നിവക്കുള്ള ഓഫ്‌ലൈന്‍ ടെസ്റ്റ് പരിശാലകനായിട്ടാണ് ബൈജു കരിയര്‍ തുടങ്ങിയത്. പിന്നീട് 11, 12 ക്ലാസുകള്‍ക്കും അതുകഴിഞ്ഞ് 6-10 ക്ലാസ്സുകള്‍ക്കും കോച്ചിങ്ങ് നല്‍കിത്തുടങ്ങി. ഒരു മാത്സ് വിദഗ്ധനായിട്ടാണ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹം നല്ല ഒരു വ്യവസായി കൂടിയാണ്. മണിപ്പാല്‍ ഗ്രൂപ്പിലെ ടി വി മോഹന്‍ദാസ് പൈ, ഡോ. രഞ്ജന്‍ പൈ എന്നിവരാണ് അദ്ദേഹത്തിന്റെ കമ്പനിയ്ക്ക് ഫണ്ട് നല്‍കിയത്. അദ്ദേഹത്തിന്റെ പല വിദ്യാര്‍ഥികളും ഇന്ന് അദ്ദേഹത്തിന്റെ കൂടെ അധ്യാപകരായും കോഴ്‌സ് ഡെവലപ്പര്‍മാരായും പ്രവര്‍ത്തിക്കുന്നു.

ബൈജു എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വേണ്ടി മണിക്കൂറുകളോളം കണക്ക് പഠിപ്പിക്കുമായിരുന്നു. 'ഞങ്ങള്‍ ഓഫ്‌ലൈനായി വിജയകരമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങല്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയത്. ഇത് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. 6,7 ക്ലാസുകളിലാണ് കുട്ടികല്‍ ഓരോ വിഷയങ്ങള്‍ക്ക് തോല്‍ക്കാന്‍ തുടങ്ങുന്നത്. ഈ സമയത്തെ അവരുടെ പഠനരീതി മാറ്റേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ നിലവിലെ പഠനരീതി മാറ്റാനുള്ള ഒരു വലിയ ശ്രമമാണ് ഞങ്ങല്‍ നടത്തുന്നത്.'

20 ലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ അവരുമായി ചേര്‍ന്നിട്ടുണ്ട്. ഇവരെല്ലാം സൗജന്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. മാസം തോറും 20000 വിദ്യാര്‍ഥികളാണ് ചേര്‍ന്നുകൊണ്ടിരിക്കുന്നത്. അതില്‍ 20 ശതമാനത്തോളം പേരെ പെയ്ഡ് യൂസര്‍മാരായി മാറ്റുന്നു.

'ബുക്കില്‍ നിന്ന് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ അതിനെക്കാല്‍ ഏറെ കാര്യങ്ങള്‍ പുറത്ത് നിന്ന് പഠിക്കാന്‍ സാധിക്കും. ഞാന്‍ ക്ലാസ് റൂമിന് പുറത്ത് നിന്ന് പഠിച്ച ചില കാര്യങ്ങളാണ് എന്റെ വിജയത്തിന് കാരണം. ജീവിതവുമായി ചേര്‍ന്ന് പഠിക്കുമ്പോഴാണ് നമുക്ക് മാറ്റമുണ്ടാകുന്നത്. സ്വന്തമായി പഠിക്കാന്‍ അതെന്നെ സഹായിച്ചു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഞാന്‍ സ്വന്തമായി പഠിക്കുമായിരുന്നു. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പഠിച്ചാലും പെട്ടെന്ന് മറന്ന് പോകും. ആഗോളതലത്തില്‍ എഡ്-ടെക്ക് കമ്പനികള്‍ രണ്ട് തരത്തിലാണ് പ്രവര്‍ത്തനം നടത്തുന്നത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അതുപോലെ കേള്‍ക്കുന്നതാണ് ഒരു രീതി. 2ഡി, 3ഡി ആനിമേഷന്‍ ഉപയോഗിച്ചുള്ള പഠനമാണ് മറ്റൊരുരീതി. ഞങ്ങള്‍ അദ്ധ്യാപകരും 3ഡി ആനിമേഷന്‍ ഇടകലര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്.' ബൈജു പറയുന്നു.

'എന്റെ വിജയം എന്താണെന്ന് ചോദിച്ചാല്‍ ബൈജൂസിനെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കൊണ്ടുപോകാന്‍ കഴിയുന്നു എങ്കില്‍ അതാണ് എന്റെ വിജയം. ഇതുവഴി പഠനരീതി മാറ്റുക എന്ന എന്റെ ലക്ഷ്യം സാധ്യമാകും. എന്റെ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഞാനിന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം വിദ്യാഭ്യാസം മാത്രമാണ്. നിങ്ങള്‍ ഏതുതരത്തില്‍ ജീവിക്കുന്നവരായാലും വിദ്യാഭ്യാസം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ശക്തിയാണ്.'

എങ്ങനെയാണ് അദ്ദേഹം സാഹചര്യങ്ങളെ മറികടന്നത്?

'അത് വളരെ ലളിതമാണ്. ഒറ്റ വാക്യത്തില്‍ പറയുകയാണെങ്കില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ത്തിയെടുക്കുക. നിങ്ങളോടുതന്നെ തോല്‍ക്കുക, ദിവസവും സ്വയം പ്രഹരിക്കുക. കാരണം നിങ്ങള്‍ നിങ്ങളോട് തന്നെയാണ് മത്സരിക്കുന്നത്. ഇതുവരെ മറ്റാരും ചെയ്യാത്ത കാര്യമാകുമ്പോള്‍ സ്വയം മത്സരിക്കേണ്ടി വരും.'

ബൈജു തന്റെ ആശയങ്ങളില്‍ ഉറച്ച് നിന്ന് ഈ മേഖലയിലെ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി ഇതിനെ മാറ്റുന്നു. 'അടുത്ത നാല് വര്‍ഷം കൊണ്ട് ഈ നേട്ടം കൈവരിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് കഴിയും.' ബൈജു പറയുന്നു.