ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണയുമായി ഇന്റല്‍

0

സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായാണ് ഇന്റല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത്. ഇതില്‍ പ്രധാനമാണ് ഇന്റല്‍ ഇന്ത്യ മേക്കര്‍ ലാബ്. പുതിയ സംരംഭകര്‍ക്കുള്ള അടിസ്ഥാനവും മറ്റ് സഹായങ്ങളും ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അന്താരാഷ്ട്ര സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് ഫെയര്‍ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും യുവാക്കളില്‍ സൃഷ്ടിക്കാന്‍ സഹായകമായി. 2015 ഏപ്രിലില്‍ ആണ് ഇന്റലും ഡി എസ് ടിയും ആരംഭിച്ചത്. ഇത് സംരംഭകര്‍ക്ക് വലിയ സഹായകമായി. മോബൈലിലെ ഇക്രാന്തി, മൈ ജി ഒ വി എന്നീ ആപ്ലിക്കേഷന്‍സിലൂടെ ഇ ഗവേണന്‍സ് സര്‍വീസും എളുപ്പമാക്കി.

ഇതില്‍ തത്പരരായി 19000 എന്‍ട്രികളാണ് മൊത്തത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചത്. ഇതില്‍ വിജയിച്ച 10 ടീമിന്റെ ആശയങ്ങള്‍ നവംബര്‍ 20ന് പ്രഖ്യാപിച്ചു. ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടീമുകളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ സോഫ്ട് വേര്‍ ആയ ടെക്സ്റ്റ് ടു സ്പീച്ച് (ടി ടി എസ്).

തിരഞ്ഞെടുക്കപ്പെട്ട 10 പേരില്‍ ഒന്ന് ടെക്സ്റ്റ് ടു സ്പീച്ച് ആണ്. ടെക്സ്റ്റ് ടു സ്പീച്ച് ഇന്ത്യന്‍ ഭാഷകള്‍ക്ക് വേണ്ടി പ്രത്യേകം ഇന്റല്‍ എഡിസണ്‍ ബോര്‍ഡ് ആണ് നിര്‍മിച്ചിരിക്കുന്നത്. ഈ സോഫ്റ്റ് വേറിനെ സാധാരണമായ ഉച്ചാരണങ്ങളഉടെ താളവും ശബ്ദ ശകലങ്ങളും നല്ല രീതിയില്‍ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. ഈ സോഫ്റ്റ് വേര്‍ പലതരം ഉപഭോക്താക്കളായ ലോക്കല്‍ ഗൈഡുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ജാഗ്രതക്കും ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സോഫ്റ്റ് വേറിലും അത്യാവശ്യമാണ്. ഇതൊരു യന്ത്രത്തിന് സാഹചര്യമനുസരിച്ച് പ്രതികരിക്കാനും സ്വന്തമായി സംസാരിക്കാനുമുള്ള കഴിവും നല്‍കും.