വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ച സംരംഭം

വിദ്യാര്‍ത്ഥികള്‍ വിജയിപ്പിച്ച സംരംഭം

Monday February 15, 2016,

2 min Read


ഒരു സംരംഭം വളര്‍ത്തി വിജയത്തിലെത്തുക ശ്രമകരമായ കാര്യമാണ്. അതും കോളജ് പഠനകാലഘട്ടത്തിലാണെങ്കില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പഠനത്തില്‍ ശ്രദ്ധിക്കണം, ഒപ്പം ഉത്പന്നത്തിന്റെ മാര്‍ക്കറ്റിംഗ്, സംരംഭത്തിനാവശ്യമായ ഫണ്ട് കണ്ടെത്തണം എന്നിങ്ങനെ നിരവധികാര്യങ്ങളാണ് ഒരുമിച്ച് കൊണ്ടുപോകേണ്ടിവരിക. മൂന്ന് ഐ പി യൂനിവേഴ്‌സിറ്റി സഹപാഠികളാണ് തങ്ങളുടെ പഠനത്തോടൊപ്പം സംരംഭവും ആരംഭിച്ചത്. ദ ടെസ്റ്റാമെന്റ് എന്നതായിരുന്നു അവരുടെ സംരംഭത്തിന്റെ പേര്

2012ല്‍ ഒരും യൂനിവേഴ്‌സിറ്റി ജേര്‍ണലായാണ് ടെസ്റ്റാമെന്‍ ആരംഭിച്ചത്. ഇത് ഐ പി യൂനിവേഴ്‌സിറ്റിയുടെ പേരിലാണ് ആദ്യം അറിയപ്പെട്ടത്. എന്നാലിത് മാറ്റി പുറത്തേക്ക് ഇതിന്റെ പ്രശ്‌സ്തി കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നതായി സ്ഥാപകരിലൊരാളായ നിശാന്ത് മിത്തല്‍ പറയുന്നു.

image


ടീം ടെസ്റ്റാമെനിനെ സംബന്ധിച്ച് എല്ലാം വളരെ ലലിതമായ കാര്യങ്ങളായിരുന്നു. കോളജ് മാനേജ്‌മെന്റുമായി ചേര്‍ന്ന് ചില നാഷണല്‍ ഡെയിലികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

നിശാന്തിനെകൂടാതെ അവ്‌നീഷ് ഖന്ന, കുമാര്‍ സംഭവ് തുടങ്ങിയ സഹപാഠികളായിരുന്നു ഇതിന്റെ ഭാഗമായിരുന്നത്. മൂവരും ഐ പി കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളായിരുന്നു.

ഒരു യൂനിവേഴ്‌സിറ്റി ജേര്‍ണലില്‍ ആരംഭിച്ച സംരംഭം ഒരു ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്പനിയായി പരിണമിക്കുകയായിരുന്നു. മാത്രമല്ല, ഇത് പിന്നീട് പ്രശസ്തിയാര്‍ജ്ജിക്കുകയും ചെയ്തു. കുടുതല്‍ മാര്‍ക്കറ്റിംഗ് അവസരങ്ങള്‍ ഇവരെ തേടിയെത്തി. ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു നെറ്റ് വര്‍ക്ക് സ്ഥാപിക്കാനും ഇതിന് കഴിഞ്ഞു. മറ്റ് പരിശീലന കേന്ദ്രങ്ങളുടെ സഹായത്തോടെ ടെസ്റ്റാമെന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോയി. 10 നഗരങ്ങളിലായി അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ് സാമ്പത്തിക വര്‍ഷം കമ്പനി 400 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 ലക്ഷം രൂപയാണ് വരുമാനം നേടിയത്. മൊത്തം വരുമാനം 1.2 കോടിയിലെത്താറായിക്കഴിഞ്ഞു.

ഫോര്‍ഡ്, ജനറല്‍ മോട്ടോര്‍സ്, മരുതി സുസുകി, യു ബി എം, മെസ്സെ, യൂബര്‍, ട്രിപ്ട, അര്‍ബന്‍ക്ലാപ്പ്, സ്വലാല്‍ തുടങ്ങിയ കമ്പനികളെയാണ് ടെസ്റ്റാമെന്‍ പിന്തുണക്കുന്നത്.

201617 കാലഘട്ടത്തില്‍ വരുമാനം അഞ്ച് കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. 2015ല്‍ 500 ജീവനക്കാരുമായി 20 നഗരങ്ങലില്‍ ടെസ്റ്റാമെന്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷം തന്നെ പുതുതായി 20 ജീവനക്കാരെ നിയമിച്ച് ബാംഗ്ലൂരിലും മുംബൈയിലും ഓഫീസ് ആരംഭിക്കും. നിലിവില്‍ 90 ശതമാനത്തോളം പാര്‍ട്ട് ടൈം മാന്‍ പവര്‍ മാന്‍ സപ്ലൈ മാര്‍ക്കറ്റുകളും നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റാമെന്‍ പുതിയ സംരംഭകരുടെ ആവശ്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വന്‍ വിജയമായി. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പല കമ്പനികളുമായി മത്സരിക്കേണ്ടി വന്നു. ഫണ്ട് കണ്ടെത്തുന്നതില്‍ ഇവര്‍ക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. പല നല്ല നിക്ഷേപകരും പണം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. പണമല്ല ഒരു നല്ല സംരംഭത്തിന്റെ കാതല്‍ എന്നാണ് ടെസ്റ്റാമെന്നിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പറയാനുള്ളത്. 

image


ഒരു നല്ല തീം ഉണ്ടായിരിക്കണം, ഒപ്പം മികച്ച പ്രവര്‍ത്തനവും. ചുറ്റിലുമുള്ള ലോകം വീക്ഷിച്ചാല്‍ അറിയാന്‍ കഴിയും എല്ലാവരും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പന്നം ലഭ്യമാക്കാന്‍ കഴിയുന്നവനുമാത്രമേ വിജയിക്കാന്‍ കഴിയൂവെന്നും ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.