ഷോര്‍ട്ട് ഫിലിം പരിണമിച്ച ബിഹാറി മോര്‍ എഡ്യൂക്കേഷന്‍

0

മൈക്രോസോഫ്റ്റ് ഇമാജിന്‍ കപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ വിദ്യാഭ്യാസ ക്യാറ്റഗറിയിലേക്കായി ഹര്‍ഷവര്‍ദ്ധന്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. 'വോയിസ്' എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. തന്റെ കോളേജിന് മുന്നില്‍ ഉള്ള ഒരു ചേരിയാണ് അതിന് വേണ്ടി തിരഞ്ഞെടുത്തത്. അവിടെയുള്ള കുട്ടികളെയാണ് അദ്ദേഹം ചിത്രീകരിച്ചത്. മത്സരത്തില്‍ പങ്കെടുക്കാനായി അവിടെയുള്ള കുട്ടികളെ ഉപയോഗിച്ചതില്‍ അദ്ദേഹത്തിന് പിന്നീട് കുറ്റബോധം തോന്നി. വി.ഒ.ഐ.പി സാങ്കേതികവിദ്യ ഉപയോഗിച്ച് വേണ്ട സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന രീതിയാണ് ഇതിലൂടെ ചിത്രീകരിച്ചത്. എന്നാല്‍ ആ വീഡിയോയില്‍ അഭിനയിച്ച കുട്ടികള്‍ വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാത്തവരായിരുന്നു.

എന്തെങ്കിലും ചെയ്യണമെന്ന് ഹര്‍ഷ് തീരുമാനിച്ചു. തന്റെ കോളേജായ എന്‍.ഐ.ടി ദുര്‍ഗ്ഗാപ്പൂറിന് ചുറ്റുമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് സുഹൃത്തുക്കളും കൂടെ കൂടി.ഈ കുട്ടികളില്‍ കൂടുതല്‍ പേരും ബീഹാറില്‍ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.ഇവരെ 'ബീഹാര്‍ മോര്‍'എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ 'ബിഹാറി മോര്‍ എഡ്യൂക്കേഷന്‍ പ്രോജക്ട്'നിലവില്‍ വന്നു. അവരുടെ ആത്മാര്‍ഥത മനസ്സിലാക്കി കോളേജിലെ ക്ലാസ്മുറികള്‍ പഠിപ്പിക്കാനായി നല്‍കി. പാഠപുസ്തങ്ങളും യൂണിഫോമും എല്ലാം നല്‍കി അവര്‍ പഠിപ്പിക്കാന്‍ തുടങ്ങി.

കോളേജില്‍ നിന്നിറങ്ങി രണ്ടു വര്‍ഷത്തിനു ശേഷം 2012ല്‍ ജിഗ്മേ ലാമ, അനീഷ മൂര്‍ത്തി, എഷ്ണ എക്ക, നിഖില്‍ ബാരാ എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്ന് ബാലമവേല ചെയ്യുന്ന കുട്ടികളുവായി സംസാരിക്കാന്‍ തുടങ്ങി. അവരുടെ മുതലാളിമാരോട് ജോലി കഴിഞ്ഞ് അവരെ പഠിപ്പിക്കാന്‍ ഉപദേശിച്ചു. 6 മാസത്തെ സമ്മര്‍ദ്ദത്തിനു ശേഷം അവര്‍ സമ്മതിച്ചു. അത് ഞങ്ങളുടെ ഏറ്റവും വലിയ വിജയമായിരുന്നു,ഹര്‍ഷ് പറയുന്നു.

അവസാന വര്‍ഷം പഠിക്കുമ്പോള്‍ ഹര്‍ഷ് വേറൊരു ഷോര്‍ട്ട് ഫിലിം ചെയ്തു. 'ദി അണ്‍ക്യാപ്ച്യുവേട്' പാഷന്‍.ഇത് 63ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. 2010 മെയ് 21ന് ആദ്യ പ്രദര്‍ശനം നടന്നു.അദ്ദേഹത്തിന്റെ കഴിവില്‍ ആകൃഷ്ടനായ പ്രമുഖ സംവിധായകന്‍ ബാല്‍ക്കി മുംബൈയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. ഹര്‍ഷ് മുംബൈയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. എന്നാലും അദ്ദേഹത്തിന്റെ മനസ്സ് ബി എം ഇ പിയിലെ കുട്ടുകളുടെ കൂടെയാണ്. ഹര്‍ഷ് സ്വന്തമായി ഒരു കമ്പനി തുടങ്ങി. 'പേപ്പര്‍ വെയ്റ്റ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ' ഇതില്‍ നിന്ന് കിട്ടുന് വരുമാനം അവര്‍ ബി എം ഇ പിക്ക് വേണ്ടി ഉപയോഗിക്കുന്നു. വാര്‍ഷിക മെഡിക്കല്‍ പരിശോധന, ശുചിത്വ ബോധവത്കരണം, കുട്ടികളെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രാപ്തരാക്കുക എന്നിവയുമായി ബി എം ഇ പിയിലെ പ്രവര്‍ത്തനങ്ങള്‍ അവര്‍ കൂടുതല്‍ ശക്തമാക്കി. മാത്രമല്ല സയന്‍സ് ഫെയറുകള്‍ക്ക് കുട്ടികളെ എത്തിക്കാനും അവര്‍ ശ്രമിക്കുന്നു.

നിലവില്‍ ഇവിടെ ചേരികളില്‍ നിന്നെത്തിയ 53 കുട്ടികളും ബാലവേല ചെയ്യുന്ന 9 കുട്ടികളുമുണ്ട്. 40 പേരടങ്ങുന്ന ബി എം ഇ പിലെ വോളന്റിയര്‍മാരണ് ഇവര്‍ക്ക് വേണ്ട സഹായങ്ങല്‍ ചെയ്യുന്നത്. ഇതില്‍ നാല് കുട്ടികളെ മദര്‍തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു. ബധിരയും മൂകയുമായ സുനീതാകുമാരിക്ക് കേഴ്‌വിശക്തിക്കുള്ള ഉപകരണം നല്‍കി ദുര്‍ഗ്ഗാപൂരിലെ സാഹസ് എന്ന സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ത്തു. 'എല്ലാവരും എന്നോട് എന്റെ ഏറ്റവും വലിയ നേട്ടങ്ങലെ കുറിച്ച് ചോദിക്കുമ്പോള്‍ കാന്‍സ് ഫിസിം ഫെസ്റ്റിവനെകുറിച്ച് പറയുമെന്നണ് കരുതുക. എന്നാല്‍ അതിനെക്കാള്‍ വലിയ സന്തോഷമാണ് സുനീതയുടെ പുരോഗതിയില്‍ എനിക്കുണ്ടാകുന്നത്.' ഹര്‍ഷ് അഭിമാനപൂര്‍വ്വം പറയുന്നു.

തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നത് ഈ കുട്ടികലെ ഗ്രാജുവേറ്റാക്കി സ്വന്തം കാലില്‍ നിര്‍ത്തുക എന്നതാണ്. 'ഒന്ന് ചിന്തിച്ച് നോക്കു. ഇങ്ങനെ എല്ലാവരും തന്റെ കോളേജിന് ചുറ്റുമുള്ള കുട്ടികളെ സഹായിക്കുകയാണെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹാരം കാണാനാകും' ഹര്‍ഷ് പറയുന്നു.