'റൊട്ടി മാറ്റിക്'; പാചകത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി പ്രണോതി

0

'ഞാന്‍ കോളേജില്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ഷര്‍ട്ടുകള്‍ക്ക് ഒരു ഓട്ടോമാറ്റിക് അയണ്‍ ഉണ്ടാക്കിയത്. ജനങ്ങളുടെ ജീവിതം മാറ്റാന്‍ കഴിയുന്ന ഒരു കണ്ടുപിടിത്തക്കാരിയാകാന്‍ എനിക്ക് കഴിയുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി.' പ്രണോതി നഗര്‍ക്കര്‍ ലാളിത്യത്തില്‍ വിശ്വസിക്കുന്നു. എല്ലാം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ ടീം 'റൊട്ടിമാറ്റിക്' രൂപപ്പെടുത്തിയത്.

റൊട്ടിമാറ്റിക് ഒരു സിംപ്ലിസ്റ്റിക് ഉത്പ്പന്നമാണ്. ഇത് ആരോഗ്യകരമായ റൊട്ടി ഉണ്ടാക്കുന്ന ആദ്യത്തെ റോബോട്ടാണ്. ഒരു ഭാര്യ എന്ന നിലയില്‍ ആരോഗ്യകരമായ ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാനാണ് പ്രണോതി ആഗ്രഹിച്ചത്. എന്നാല്‍ സമയം ഒരു പ്രശ്‌നമായി തീര്‍ന്നു. അങ്ങനെയാണ് റോട്ടോമാറ്റിക് ഉണ്ടാക്കിയത്. 2015 ജൂലൈയില്‍ $11.5 മില്ല്യന്റെ സീരീസ് ബി ഇന്‍വെസ്റ്റ്മെന്റ റൗണ്ട് പൂര്‍ത്തിയാക്കി.

തുടക്കം

കുടുംബത്തില്‍ നാല് തലമുറകളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഒരു കണ്ടുപിടുത്തം നടത്താന്‍ പ്രണോതി ഒരുപാട് ആഗ്രഹിച്ചിരുന്നു. 'എന്റെ മാതാപിതാക്കള്‍ വ്യവസായികളാണ്. എന്റെ അമ്മ വളരെ കഴിവുള്ള സ്ത്രീയും ചിത്രകാരിയും കൂടിയാണ്. അമ്മ സ്വന്തമായി ഒരു ഇന്റരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങി. പുതിയ ലോകവുമായി ഇഴചേരാനായി പ്രോഗ്രാമിങ്ങ് പഠിച്ചു. ഇപ്പോള്‍ ഒരു കണക്ക് അധ്യാപികയാണ്. എന്റെ അച്ഛന്‍ മെഷീന്‍ ഡിസൈനിലാണ് തുടങ്ങിയത്. അദ്ദേഹത്തിന്റെ 50കളില്‍ സ്വന്തമായി പോയിന്റ് ഓഫ് സെയില്‍ ടേണ്‍ കീ സൊല്ല്യൂഷന്‍സ് കമ്പനി തുടങ്ങി.

തന്റെ അച്ഛന്റേയും അമ്മയുടേയും കഴിവുകള്‍ തനിക്ക് ലഭിച്ചതായി പ്രണോതി പറയുന്നു. പൂനയിലാണ് പ്രണോതി ജനിച്ചതും വളര്‍ന്നതും. നാഷണല്‍ ജൂനിയര്‍ കോളേജില്‍ എ ലെവല്‍സ് ചെയ്യാനായി സിംഗപ്പൂരില്‍ എത്തി. എഞ്ചിനീയറിങ്ങിലുള്ള ഇഷ്ടം കൊണ്ട് അവര്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രോഡക്ട് ഡിസൈനില്‍ ഡിഗ്രി നേടി. യൂണിവേഴ്‌സിറ്റി എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ബെര്‍ക്കിലിയിലും പഠിച്ചിട്ടുണ്ട്.

റൊട്ടി മാറ്റിന്റെ ഉത്ഭവം

ഒരു പ്രമുഖ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് കുടുംബങ്ങളെ സഹായിക്കാന്‍ പ്രണോതി തീരുമാനിച്ചു. 'അങ്ങനെയാണ് 2008ല്‍ ഞാന്‍ സിംപ്ലിസ്റ്റിക്ക് രൂപീകരിച്ചത്. എന്റെ എല്ലാ സമ്പാദ്യവും ഉപയോഗിച്ചാണ് ലോകത്തിലെ ആദ്യത്തെ ഓട്ടോമാറ്റിക് റൊട്ടി മെഷീനായ റൊട്ടിമാറ്റിക് അവതരിപ്പിച്ചത്.'

കഴിഞ്ഞ ഏഴ് വര്‍ഷമായി നിരന്തരം അധ്വാനിക്കുകയാണ് പ്രണോതിയും കൂട്ടരും. അവര്‍ക്ക് 'സ്റ്റാര്‍ട്ട് അപ്പ് @ സിംഗപ്പൂര്‍' അംഗീകാരം ലഭിച്ചു. കൂടാതെ ഇന്റല്‍ ബെര്‍ക്കിലി ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ചാലഞ്ചില്‍ മൂന്നാം സ്ഥാനം ലംഭിച്ചു. പ്രണോതി രണ്ട് വര്‍ഷം ഒരു പ്രോഡക്ട് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്തു. അതേ സമയം ഒരുപാട് ആശയങ്ങളും മനസ്സില്‍ ഉണ്ടായിരുന്നു.

റൊട്ടിമാറ്റിക്കിന്റെ ഭാവി

ഒറ്റത്തവണ 20 റൊട്ടികള്‍ റൊട്ടിമാറ്റിക് വഴി ഉണ്ടാക്കാന്‍ സാധിക്കും. എണ്ണ, റൊട്ടിയുടെ കനം, പാകമാക്കേണ്ട രീതി എന്നിവക്കുള്ള ഓപ്ഷനുകളുടെ സഹായത്തോടെ ഒരു മിനിറ്റില്‍ ഒരു റൊട്ടി എന്ന കണക്കില്‍ ഇത് പ്രവര്‍ത്തിക്കുന്നു. '2014 ല്‍ ഒരു പ്രീ ഓര്‍ഡല്‍ ക്യാമ്പയില്‍ സംഘടിപ്പിക്കുമ്പോള്‍ തന്നെ 1000 ഓര്‍ഡറുകള്‍ ലബിച്ചിരുന്നു.' വളരെ പെട്ടെന്നാണ് ഈ ടീമിന്റെ വളര്‍ച്ച. 'അനുയോജ്യരായ ആള്‍ക്കാരെ കണ്ടെത്തുക എന്നതായിരുന്നു ഒരു സ്ഥാപക എന്ന നിലയില്‍ എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി.' പ്രണോതി പറയുന്നു.

എന്‍ ആര്‍ ഐകളാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. പ്രത്യാകിച്ച് യു എസ് എയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍. 'അവര്‍ക്ക് റൊട്ടിയാണ് ഏറ്റവും ഇഷ്ടം. എന്നാല്‍ അത് ഉണ്ടാക്കാന്‍ ഒത്തിരി സമയം എടുക്കുന്നു.'

സാങ്കേതിക വിദ്യകള്‍

ഒരു ഹാര്‍ഡ്‌വെയര്‍ ഉത്പ്പന്നം നിര്‍മ്മിക്കുന്നത് സ്ത്രീകളെ സംബന്ധിച്ച് അസാധാരണമായ കാര്യമാണ്. പ്രണോതിയാണ് ആ കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസറും എഞ്ചിനീയറിങ്ങ് ആര്‍ക്കിടെക്റ്റുമെന്ന് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും പ്രയാസമാണ്. 'അതുകൊണ്ട് തന്നെ എല്ലാവരില്‍ നിന്നും ഞാന്‍ വ്യത്യസ്തയാണെന്ന് കാണിക്കാനായി മോട്ടോര്‍ ബൈക്ക് ഓടിച്ചാണ് മീറ്റിങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ എനിക്ക് പറ്റുന്ന വിധത്തിലൊക്കെ ആരേയും അറിയിക്കാതിരിക്കാന്‍ ശ്രമിച്ചു. കാരണം ആരില്‍ നിന്നും ഒരു പ്രത്യാക പരിഗണന ലഭിക്കുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. സ്ത്രീകളുടെ ഗുണങ്ങളും പുരുഷന്മാരുടെ ഗുണങ്ങളും തുല്ല്യമായി കൊണ്ടുപോയാല്‍ ഏതൊരു സ്ത്രീക്കും വിജയിക്കാന്‍ കഴിയും.'

തന്റെ ഭര്‍ത്താവും സഹസ്ഥാപകനുമായ റിഷി ഇറാനി തുടക്കം മുതല്‍ തന്നെ പ്രണോതിയുടെ കൂടെയുണ്ട്. ജോലിയും ജീവിതവും ഒരുമിച്ചുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു അതിര്‍ത്തിയും ഉണ്ടാകില്ല. ഇത് വലിയൊരു വെല്ലുവിള ആയിരുന്നു. അതുകൊണ്ട് സ്വന്തം ശഖ്തി ഉപയോഗിച്ച് രണ്ടുപേരും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 'വെല്ലുവിളികള്‍ വരുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സ്വന്തമായി നേരിടാന്‍ ശ്രമിക്കും. എന്നാല്‍ ഇത് രണ്ടുപേരും തമ്മിലുള്ള അകല്‍ച്ചക്ക് വഴിയൊരുക്കും. പിന്നീട് ഞങ്ങള്‍ എല്ലാം തുറന്ന് സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ വലിയൊരു മാറ്റമുണ്ടായി.'

കണ്ടുപിടിച്ചയാള്‍ ഈ ഉപകരണം ഉപയോഗിക്കാറുണ്ടോ?

പ്രണോയി അതിശയത്തോടെ പറയുന്നു. 'തീര്‍ച്ചയായും റൊട്ടിമാറ്റിക് ഞങ്ങളുടെ അടുക്കളയില്‍ ഉണ്ട്. എന്റെ പ്രശ്‌നം പരിഹരിക്കാനാണ് ഞാന്‍ ഇത് കണ്ടുപിടിച്ചത്. ഭര്‍ത്താവും മകനും ബിസിനസും എല്ലാം കൂടി കൊണ്ടുപോകണമെങ്കില്‍ ഇങ്ങനെ ഒരു ഉപകണം വളരെ അത്യാവശ്യമാണ്.'