സംരംഭങ്ങള്‍ക്കള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കി കര്‍ണാടകയുടെ സംരംഭക നയം

0

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുത്തനുണര്‍വേകാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ 2016 ലെ സ്റ്റാര്‍ട്ടപ് പദ്ധതി പുറത്തിറങ്ങിയിട്ട് അധികം നാളായില്ല. ഈ പദ്ധതിയിലെ ഏതാനും ചില വസ്തുതകളാണ് ഇവിടെ പറയുന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടുകൂടിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് പദ്ധതി പുറത്തിറക്കിയതെന്തുകൊണ്ട്?

ന്വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന 3100 മുതല്‍ 4900 ടെക് സ്റ്റാര്‍ട്ടപ്പുകളും ബെംഗളൂരുവിലാണെന്നാണ് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം റാങ്കിങ് റിപ്പോര്‍ട്ട് പറയുന്നത്.

ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രണ്ടാമത്തെ നഗരം

ന്മ 2012 ലെ റാങ്കിങ്ങിനെ അപേക്ഷിച്ച് നാലു സ്ഥാനങ്ങള്‍ കടന്ന് 15ാം സ്ഥാനത്താണ് ഇപ്പോള്‍ ബെംഗളൂരു

ന്മ ഗ്ലോബല്‍ ഇക്കോസിസ്റ്റത്തിലെ ഒരേയൊരു നഗരം കൂടിയാണ് ബെംഗളൂരു

പദ്ധതി പ്രകാരമുള്ള സ്റ്റാര്‍ട്ടപ്പ്

നാലു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള സ്റ്റാര്‍ട്ടപ് ആയിരിക്കരുത്

കര്‍ണാടകയില്‍ റജിസ്റ്റര്‍ ചെയ്തതായിരിക്കണം

50 ശതമാനം ജോലിക്കാരും കര്‍ണാടകയില്‍ നിന്നുള്ളവരാകണം

50 കോടി രൂപ വരുമാനം കമ്പനി എപ്പോള്‍ നേടുന്നുവോ അപ്പോള്‍ മാത്രമേ ലാഭത്തിന്റെ പങ്ക് സര്‍ക്കാരിന് നല്‍കേണ്ടതുള്ളൂ

പദ്ധതിയുടെ ലക്ഷ്യങ്ങള്‍

ആഗോള നിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ് ഹബ് തുടങ്ങുക

20,000 ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുക

കര്‍ണാടകയില്‍ മാത്രം 6,000 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുക

2,000 കോടി രൂപയുടെ നിക്ഷേപം നേടിയെടുക്കുക

ന്യൂ ഏജ് ഇന്‍കുബേഷന്‍ നെറ്റ്!വര്‍ക്ക് (എന്‍എഐഎന്‍)

ന്മ ഇതിന്റെ കീഴില്‍ 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികളുടെ പ്രോജക്ടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടിയാണിത്.ഓരോ പ്രോജക്ടിനും 3 ലക്ഷം രൂപ ധനസഹായം നല്‍കും.

വിദ്യാര്‍ഥികളെ രാജ്യാന്തര സ്റ്റാര്‍ട്ടപ് രംഗത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം

ഓരോ ജില്ലകളിലെയും വ്യവസായകരെ സഹായിക്കാന്‍ കൂടി ഉതകുന്നതാണ് ഈ സ്ഥാപനങ്ങള്‍

ആര്‍ ആന്‍ഡ് ഡിയെ പ്രോല്‍സാഹിപ്പിക്കുക

ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റേഴ്‌സ് (ടിബിഐഎസ്) സഹായത്തോടെ ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുക

വ്യാവസായിക അടിത്തറയുള്ള മികച്ച സമൂഹത്തെ സൃഷ്ടിക്കുക

ധനസഹായം ലഭ്യമാക്കുക

ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാനായി ധനസഹായം നല്‍കുക

സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന പോര്‍ട്ടലിലൂടെ മാത്രം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷ സ്വീകരിക്കുക

ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റേഴ്‌സിലൂടെയായിരിക്കും ധനസഹായം നല്‍കുക

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക

ദേശീയ, രാജ്യാന്തര നിലവാരത്തിലുള്ള ബിസിനസുകാരെ പങ്കെടുപ്പിക്കുക

ടെന്‍ഡറുകള്‍ മുഖേനയായിരിക്കും പാര്‍ട്‌നര്‍മാരെ തിരഞ്ഞെടുക്കുക

എന്‍എഐഎനുമായി ചേര്‍ന്നായിരിക്കും ബിസിനസുകാര്‍ പ്രവര്‍ത്തിക്കുക

ഫണ്ട് സ്വരൂപണം

നിക്ഷേപകരില്‍ നിന്നും പരമാവധി ഫണ്ട് ശേഖരിക്കുക

സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭ വളര്‍ച്ചയ്ക്കായി ഇവ ഉപയോഗിക്കുക

സമൂഹത്തിന്റെ പങ്കാളിത്തം നേടുക

ഓരോ വര്‍ഷവും മികച്ച 5 ആശയങ്ങള്‍ തിരഞ്ഞെടുക്കുക.

ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ഈ ആശയങ്ങളെ ഉപയോഗപ്പെടുത്തുക

പ്രതിഫലങ്ങള്‍ നല്‍കി സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുക

പുതു സ്റ്റാര്‍ട്ടപ്പുകള്‍ നിയമാനുസൃതമാണെന്നു സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി

സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് സെല്ലില്‍ നിന്നും സഹായം നല്‍കുക

അവലോകനം

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി നിരവധി പദ്ധതികളാണ് കര്‍ണാടക സര്‍ക്കാര്‍ കൊണ്ടുവരുന്നത്. രാജ്യത്തിലെ സ്റ്റാര്‍ട്ടപ്പുകളിലെ മൂന്നിലൊന്നു ശതമാനവും കര്‍ണാടകയില്‍ നിന്നുള്ളവയാണ്. വിവിധ വ്യവസായ പദ്ധതികള്‍ നടപ്പിലാക്കി സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്തേക്ക് ബിസിനസുകാരെ കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോളജുകളില്‍ യുവ വ്യവസായകരെ വളര്‍ത്തിയെടുക്കുന്നതിനും പദ്ധതിയുണ്ട്. എന്നാല്‍ ഇവര്‍ക്ക് നല്‍കുന്ന ഫണ്ടിനെക്കുറിച്ച് വ്യക്തമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

ഏറ്റവും ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യം മാര്‍ക്കറ്റിങ്ങിന് ചെലവാകുന്ന 30 ശതമാനം തുക ഓരോ വര്‍ഷവും സര്‍ക്കാര്‍ തിരിച്ചു നല്‍കുമെന്നതാണ്. പുതിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അംഗീകൃതമായി റജിസ്റ്റര്‍ ചെയ്യണം. ഇപ്രകാരം റജിസ്റ്റര്‍ ചെയ്തവയ്ക്ക് സേവന നികുതിയും തിരിച്ചു നല്‍കും. വനിതാ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി 50 ശതമാനം ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

പുതിയ പദ്ധതിയിലൂടെ ആറു ലക്ഷം തൊഴിലുകള്‍ സംസ്ഥാനത്ത് ഉണ്ടാകും. 50 ശതമാനം തൊഴിലാളികളും കര്‍ണാടകയില്‍ നിന്നുള്ളവരായിരിക്കും. ഇതായിരിക്കും സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന മാനദണ്ഡം