ഡിസൈനിങ് പ്രസന്റേഷനുകള്‍ എളുപ്പമാക്കാന്‍ സ്‌കെച്ച് ബബിള്‍

ഡിസൈനിങ് പ്രസന്റേഷനുകള്‍ എളുപ്പമാക്കാന്‍ സ്‌കെച്ച് ബബിള്‍

Thursday January 07, 2016,

2 min Read

കസ്റ്റമേഴ്‌സിനും നിക്ഷേപകര്‍ക്കും മതിപ്പ് തോന്നിക്കുന്ന മികച്ച പ്രസന്റേഷനുകള്‍ തയ്യാറാക്കേണ്ടത് പലപ്പോഴും ആവശ്യമാണ്. അവയിലെ ഉള്ളടക്കത്തിനാണ് പ്രാധാന്യമെങ്കില്‍ പോലും അതിന്റെ ഡിസൈനും മികച്ചതായിരിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി ഒരു പ്രൊഫഷണല്‍ ഡിസൈനറെ കൊണ്ടു വന്നാല്‍ അവര്‍ അതിന് പതിനായിരം മുതല്‍ ഒരു ലക്ഷം വരെ രൂപ വാങ്ങും. സാധാരാണ സ്ഥാപകര്‍ തന്നെയായിരിക്കും ഇത്തരത്തിലുള്ള പ്രസന്റേഷനുകള്‍ തയ്യാറാക്കുക.

image


മൈക്രോസോഫ്റ്റ് പവര്‍പോയിന്റ്, ആപ്പിള്‍ കീനോട്ട് എന്നീ ടൂളുകള്‍ ഉപയോഗിച്ച് പ്രസന്റേഷനുകള്‍ തയ്യാറാക്കാനാകും. ഹൈകു ഡെക്, കനാവ, ഡെക്‌സെറ്റ്, സ്ലൈഡ് സോഴ്‌സ എന്നീ ടൂളുകളില്‍ വേറിട്ട ഡിസൈനുകളും, ഇമേജുകളും ഫോണ്ടുകളും കളറും ട്രാന്‍സിഷനുകളുമെല്ലാം ലഭ്യമാണ്. എന്നാല്‍ മികച്ച പ്രസന്റേഷനുകള്‍ ഒരുക്കാനായി ധാരാളം സമയം കളയാനും പലപ്പോഴും സംരംഭകര്‍ക്ക് സാധിക്കുകയുമില്ല.

ഈ പ്രശ്‌നം പരിഹരിക്കുകയാണ് സ്‌കെച്ച് ബബിളിന്റെ ലക്ഷ്യം. എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന പ്രീ-ഡിസൈന്‍ഡ് ടെപ്ലേറ്റുകളാണ് സെക്ച്ച് ബബിള്‍ നല്‍കുന്നത്. നിങ്ങള്‍ക്ക് വേണ്ട ഉള്ളടക്കം ചേര്‍ത്ത് അടിസ്ഥാനമായ ചില മാറ്റങ്ങള്‍ മാത്രം വരുത്തിയാല്‍ നിങ്ങളുടെ പ്രസന്റേഷന്‍ മികച്ചതാക്കാനാകും.

ആഷിഷ്, റോഹിത് എന്നിവരാണ് സ്‌കെച്ച് ബബിളിന്റെ സ്ഥാപകര്‍. ഒരു സെല്‍ഫോണ്‍ മോണിറ്ററിങ് സോഫ്റ്റ് വെയര്‍ നിര്‍മിക്കുന്നതിന്റെ തിരക്കിലായിരുന്നു ഇരുവരും. മിക്ക ടെക്കികളേയും പോലെ ഇവര്‍ക്കും പവര്‍പോയിന്റോ ഡിസൈനിങ്ങോ ഒന്നും അറിയില്ലായിരുന്നു. അഞ്ഞൂറ് ഡോളര്‍ മുടക്കി പ്രൊഫഷണല്‍ ഡിസൈനറെ വച്ചാണ് ഇവര്‍ തങ്ങളുടെ ജോലി ചെയ്തിരുന്നത്. തങ്ങളെ പോലെ സമയത്തിനും പണത്തിനുമെല്ലാം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഒരു പ്രീ ഡിസൈന്‍ഡ് പ്രൊഫഷണല്‍ പ്രസന്റേഷന്‍ ടെപ്ലേറ്റ് തയ്യാറാക്കണമെന്ന് അവര്‍ അന്ന് ചിന്തിച്ചു.

image


2014 സെപ്തംബറിലാണ് 50 പവര്‍പോയിന്റ് ടെംപ്ലേറ്റുകളുമായി സ്‌കെച്ച് ബബിള്‍ ലോഞ്ച് ചെയ്തത്. ഇന്ന് ഏകദേശം 800 ടെംപ്ലേറ്റുകളും പതിനായിരത്തിലേറെ സ്ലൈഡുകളും തയ്യാറാക്കിയത്. ഇവയുടെ ടെക്‌നിക്കല്‍ വശം റോഹിതും പ്രസന്റേഷന്‍ ഡിസൈന്‍ മാര്‍ക്കറ്റിംങ് വശങ്ങള്‍ ആശിശുമാണ് കൈകാര്യം ചെയ്യുന്നത്. ഇവയുടെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് നടത്തുന്നത് പങ്കജ് ആണ്.

വെല്ലുവിളികള്‍

ആദ്യം കസ്റ്റമേഴ്‌സിന്റെ ആവശ്യം മനസിലാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അവര്‍ക്ക് ടെംപ്ലേറ്റിന്റെ എല്ലാ ഭാഗങ്ങളും ബിസിനസ് പ്രസന്റേഷനുകളില്‍ ഉപയോഗിക്കുന്ന നിറങ്ങളും മറ്റും ഉപയോഗിച്ച് എഡിറ്റ് ചെയ്യണമെന്നാണ് താല്‍പര്യം. ചില കസ്റ്റമര്‍മാരുടെ മനസില്‍ വ്യത്യസ്ഥമായ കളര്‍ കോമ്പിനേഷനുകളാകും ഉണ്ടാവുക. അതിനാല്‍ മള്‍ട്ടിപ്പിള്‍ കളര്‍ കോമ്പിനേഷനുകളില്‍ അവര്‍ ടെംപ്ലേറ്റുകള്‍ ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചു. ഇതോടെ കസ്റ്റമര്‍ക്ക് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാനും സാധിക്കുന്നു.

സെക്ച്ച് ബബിള്‍ നിക്ഷേപകര്‍ക്കും കസ്റ്റമേഴ്‌സിനും മാത്രമുള്ളതല്ല. എച്ച്.ആര്‍ പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, മാര്‍ക്കറ്ററുമാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അക്കൗണ്ടന്മാര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം ഉപയോഗിക്കാനാകുന്ന ടെംപ്ലേറ്റുകളും ഇവയില്‍ ഉണ്ട്. ഇവയെല്ലാം 4:3, 16:9 എന്നീ ആസ്‌പെക്ട് റേഷ്യൂകളിലാണ് തയ്യാറാക്കിയിരിക്കുന്നത്.

അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ എല്ലാ പ്രസന്റേഷന്‍ ആവശ്യങ്ങള്‍ക്കുമുള്ള ഒരു വണ്‍-സ്റ്റോപ്പ്-ഷോപ്പായി തങ്ങളുടെ വെബ്‌സൈറ്റ് മാറ്റുമെന്ന് ആഷിഷ് പറഞ്ഞു. പവര്‍പോയിന്റ്, കീനോട്ട്, ഗൂഗിള്‍ സ്ലൈഡ്‌സ് പ്രേസി എന്നിവയെല്ലാം ലഭ്യമാകും. ഇത്തരത്തിലുള്ള എല്ലാ പ്രസന്റേഷന്‍ ഫോര്‍മാറ്റുകളും നല്‍കുന്ന മറ്റൊരു വെബ്‌സൈറ്റും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫോഷോര്‍ എന്ന പേറ്റന്റ് കമ്പനിയാണ് സെക്ച്ച് ബബിളിന് ഫണ്ട് നല്‍കിയിരിക്കുന്നത്. ഇവരുടെ വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായും ടെംപ്ലേറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. അടുത്തതായി വെബ്, ഇ-കൊമേഴ്‌സ്, സി.എം.എസ് ടെംപ്ലേറ്റുകളും ഇവയില്‍ ചേര്‍ക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഇതോടൊപ്പം കീനോട്ട്, ഗൂഗിള്‍ സ്ലൈഡ്‌സ്, പ്രേസി എന്നിവയ്ക്ക് വേണ്ടിയും ടെംപ്ലേറ്റുകള്‍ ഡിസൈന്‍ ചെയ്യാനാണ് ഇവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.