മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ക്ക് ദേശീയ പുരസ്‌കാരം  

0

മുംബൈയില്‍ നവംബര്‍ 24 മുതല്‍ 27 വരെ നടന്ന ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനമായ നാപ്‌കോണ്‍ 2016ല്‍ (NAPCON 2016) മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരം. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രബന്ധാവതരണത്തില്‍ ശ്വാസകോശ വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥികളായ ഡോ. സൂഫിയ എം., ഡോ. സ്മിത ശാര്‍ങന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

ശ്വാസകോശത്തെ ബാധിക്കുന്ന ഐ.എല്‍.ഡി (Interstitial lung Diseases) എന്ന രോഗത്തിന്റെ മരണനിരക്കിന് കാരണമായ ഘടങ്ങളെപ്പറ്റിയുള്ള പ്രബന്ധാവതരണമാണ് ഡോ. സൂഫിയ നടത്തിയത്. ക്ഷയരോഗത്തെപ്പറ്റിയുള്ള മികച്ച പ്രബന്ധാവരണത്തിനുള്ള ഡോ. കെ.സി. മൊഹന്തി അവാര്‍ഡാണ് ഡോ. സ്മിത ശാര്‍ങന്‍ നേടിയത്.