നിക്ഷേപ പെരുമഴയില്‍ വെഡ്ഡിങ്ങ്‌സ് ഡോട്ട് ഇന്‍

നിക്ഷേപ പെരുമഴയില്‍ വെഡ്ഡിങ്ങ്‌സ് ഡോട്ട് ഇന്‍

Monday February 15, 2016,

2 min Read

വിവാഹ വേദികള്‍, വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന ഒരു ഓണ്‍ലൈന്‍ വിപണിയാണ് മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ്‌സ് ഡോട്ട് ഇന്‍. അടുത്തിടെ സിക്‌സ്ത്ത് സെന്‍സ് വെന്‍ച്വേഴ്‌സില്‍ നിന്ന് അവര്‍ക്ക് പ്രീ സീരീസ് എ റൗണ്ട് നിക്ഷേപം ലഭിച്ചിരുന്നു. ഇത് പുതിയ സാങ്കേതികവിദ്യ രൂപപ്പെടുത്താനും ടീമിന്റെ വളര്‍ച്ചക്കുമാണ് ഉപയോഗിക്കുക. സാങ്കേതികവിദ്യാപരമായ വികാസത്തിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇതിനായി വെബ്‌സൈറ്റില്‍ വിവാഹ വേദികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഉദ്ദേശമുണ്ട്. അലങ്കാരം, ഹണിമൂണ്‍ പാക്കേജുകള്‍ എന്നീ മേഖലകളിലേക്കും കൂടി കടക്കാനാണ് ഇ#്പപോള്‍ ഇവര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അബിത് ക്യാപ്പിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം എയ്ചല്‍ നിക്ഷേപകരില്‍ നിന്ന് 1 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം അവര്‍ക്ക് വഭിച്ചിരുന്നു.

image


'വെഡ്ഡിങ്ങ് ഇന്‍ഡസ്ട്രിയില്‍ 20 നഗരങ്ങളിലായി ഏകദേശം 100000 പേര്‍ നിലവിലുണ്ട്. ശരിയായ നിരക്കില്‍ കൃത്യതയുള്ള വ്യവസായികളെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ തലമുറ തങ്ങളുടെ വിവാഹത്തിനുള്ള പദ്ധതികള്‍ അവര്‍ തന്നെയാണ് വിഭാവനം ചെയ്യുന്നത്. എന്നാല്‍ സമയം തീരെ ഇല്ലാത്തവര്‍ വണ്‍ സ്റ്റോപ്പ് സൊല്ല്യൂഷന് വേണ്ടി തങ്ങലെ പോലുള്ളവരെ സമീപിക്കുന്നു.' വെഡ്ഡിങ്ങ്‌സിന്റെ സ്ഥാപകനും സി ഇ ഒയുമായ സന്ദീപ് ലോധ പറയുന്നു.

2015 ജനുവരിയിലാണ് ഇത് ആരംഭിച്ചത്. മിതമായ നിരക്കില്‍ വിവാഹ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമാണ് വെഡ്ഡിങ്ങ്‌സ്. തുടക്കത്തില്‍ മുംബൈയിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിലവില്‍ ഡെല്‍ഹി, ബംഗളൂരു, ഗോവ തുടങ്ങിയ 10 നഗരങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം വ്യാപിച്ചു കഴിഞ്ഞു. 2016ന്റെ അവസാനത്തോടെ കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ 20 നഗരങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയിലെ 10 നഗരങ്ങളിലായി 2000ത്തില്‍പരം വിവാഹ വേദികള്‍ 2000ത്തില്‍പരം വിവാഹ വ്യാപാരികള്‍ എന്നിവയോടെ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ സേവനദാതാക്കളാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. ഓരോ മാസവും 200ല്‍ അധികം വിവാഹം നടത്തുന്നതായും അവര്‍ അവകാശപ്പെടുന്നു.

യുവര്‍ സ്റ്റോറി പറയുന്നു

ഇന്ത്യയിലെ വെഡ്ഡിങ്ങ് ഇന്‍ഡസ്ട്രിക്ക് 40 ബില്ല്യന്‍ യു.എസ് ഡോളറിന്റെ മൂല്ല്യമാണുള്ളത്. ഓരോ വര്‍ഷവും 10 മില്ല്യന്‍ വിവാഹങ്ങളാണ് നടക്കുന്നത്. വര്‍ഷം തോറും 25% വളര്‍ച്ചയാണ് ഈ മേഖല കൈവരിക്കുന്നത്. ഒരു ശരാശരി മിഡില്‍ ക്ലാസ് ഇന്ത്യന്‍ കുടുംബം ഒരു വിവാഹത്തിനായി 20,000 യു.എസ് ഡോളറാണ് ചിലവാക്കുന്നത്. വെഡ്മീഗുഡ്, ഷാദീസാഗ, ബോളിവുഡ്ഷാദീസ് എന്നിവരാണ് പരസ്പരം നിലവില്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗുര്‍ഗാവോണിലെ വെഡ്മീഗുഡിന് ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് 2.7 കോടി രുപ ലഭിച്ചു. മറ്റു ഇന്‍ഡസ്ട്രികളെപ്പോലെ വെഡ്ഡിങ്ങ് ഇന്‍ഡസ്ട്രിയും വളരുകയാണ്. അടുത്തിടെ നടന്ന ഫണ്ടിങ്ങ് നിക്ഷേപകര്‍ക്ക് ഈ മേഖലയോടുള്ള താത്പ്പര്യം ചൂണ്ടിക്കാണിക്കുന്നു. വലിയൊരു വ്യവസായ അവസരമാണ് ഈ മേഖല പ്രദാനം ചെയ്യുന്നത്.