സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യമേഖലയുടെ കൊള്ളയ്ക്ക് വിട്ട് കൊടുക്കുന്ന നടപടി അപലപനീയം : കെ.കെ.ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യമേഖലയുടെ കൊള്ളയ്ക്ക് വിട്ട് കൊടുക്കുന്ന നടപടി അപലപനീയം : കെ.കെ.ശൈലജ ടീച്ചര്‍

Saturday July 22, 2017,

1 min Read

സൗജന്യ ആരോഗ്യപരിപാലനത്തിലും ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം.കേരളത്തിന്റെ പൊതുജനആരോഗ്യ ശൃംഖല ഒന്നുകൂടി മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് കേരള സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടു കൂടി വളരെ വിപുലമായ ജനകീയ ആരോഗ്യ ശൃംഖല കേരളത്തിന് വന്നു ചേരും.

image


കേരളത്തിലെ ജനങ്ങള്‍ക്കും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്. അതിനിടയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥലം സ്വകാര്യ ആശുപത്രിക്ക് വിട്ട് നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

ആരോഗ്യമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യമേഖലയുടെ കൊള്ളയ്ക്ക് വിട്ട് കൊടുക്കുന്ന ഈ നടപടി തീര്‍ത്തും അപലപനീയം ആണ്.