ഇന്ത്യന്‍ സിനിമകളും വിനോദ പരിപാടികളും കാണാന്‍ അവസരമൊരുക്കി സ്പൂള്‍

0


നെറ്റ്ഫ്‌ലിക്‌സ് പോലുള്ള കമ്പനികള്‍ പ്രശസ്ത ഇംഗ്ലീഷ് സിനിമകളും വിനോദപരിപാടികളും മണിക്കൂറുകളോളം ഇന്റര്‍നെറ്റിലൂടെ കാണാനുള്ള അവസരം കാഴ്ചക്കാര്‍ക്ക് നല്‍കാറുണ്ട്. ഇന്ത്യയില്‍ ഒരു സിനിമ റിലീസ് ചെയ്ത് കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ അത് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നു. സിഡികള്‍ വാങ്ങിയാല്‍ ഒരിക്കല്‍ കണ്ടവ തന്നെ വീണ്ടും വീണ്ടും കാണാനും സാധിക്കും. എന്നാല്‍ രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പല ഭാഷകളിലുള്ള സിനിമകളും വിനോദ പരിപാടികളും ഇന്റര്‍നെറ്റിലൂടെ കാണാനുള്ള അവസരം എങ്ങനെ നല്‍കാം എന്ന മൂന്നു സുഹൃത്തുക്കളുടെ ചിന്തയില്‍ നിന്നാണ് സ്പൂളിന്റെ തുടക്കം.

ആര്‍ക്കുവേണമെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സിനിമകളും വിനോദ പരിപാടികളും സ്പൂളിലൂടെ കാണാം. സുഹൃത്തുക്കളായ സുബിന്‍ സുബ്ബയ്യ, എസ്.മോഹന്‍, സുധേഷ് അയ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്പൂളിന് തുടക്കം നല്‍കിയത്. വാര്‍ത്തയോ, ക്രിക്കറ്റ് മല്‍സരമോ, ഐപിഎല്ലോ, സിനിമയോ എന്തുമാകട്ടെ കാണാന്‍ ഇന്ത്യയില്‍ കാഴ്ചക്കാര്‍ നിരവധിയാണെന്ന് ഇവര്‍ പറയുന്നു.

പുതിയൊരു മാതൃകയുടെ തുടക്കം

വിദേശരാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ ഇഷ്ടമുള്ളതെന്തും തിരഞ്ഞെടുത്ത് കാണാനുള്ള സംവിധാനമുണ്ട്. സിംഗപ്പൂരില്‍ പ്രത്യക പാക്കേജുകള്‍ തന്നെ ഇതിനായി നല്‍കുന്നു. ഇവയ്ക്കുപുറമെ കായികം, വിനോദം, വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്. മാത്രമല്ല ക്രിക്കറ്റ് മല്‍സരമോ ഐപിഎല്‍ മല്‍സരങ്ങളോ കാണുന്നതിന് 40 മുതല്‍ 50 ഡോളര്‍ വരെ അവര്‍ ഈടാക്കുന്നുമുണ്ട്. ഇതില്‍ നിന്നാണ് ഇന്ത്യന്‍ നിന്നുള്ള സിനിമകളും മറ്റു വിനോദ പരിപാടികളും ഓണ്‍ലൈനിലൂടെ നല്‍കുന്നതിനുവേണ്ടിയുള്ള ഒരു ആശയം മൂന്നു സുഹൃത്തുക്കളുടെ ഉള്ളില്‍ ഉദിച്ചത്. അങ്ങനെ അവര്‍ സ്പൂളിന് രൂപം നല്‍കി.

സോണി ടെലിവിഷനില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സുധേഷിന് ഈ മേഖലയെക്കുറിച്ച് നന്നായിട്ട് അറിയാമായിരുന്നു. സീരിയല്‍ സംരംഭകനായ മോഹനന് സിലിക്കണ്‍ വാലിയിലും സിംഗപ്പൂരിനും കമ്പനികള്‍ തുടങ്ങി വിജയിച്ചതിന്റെ അനുഭവ സമ്പത്തുണ്ടായിരുന്നു. സുബിന്‍ ആകട്ടെ ഒരു ബാങ്ക് ഉടമയും. സുധേഷ് യുഎസില്‍ നിന്നെത്തിയ തന്റെ സുഹൃത്തായ രാജീവ് വൈദ്യയെ ഒപ്പം കൂട്ടുകയും സ്പൂളിന്റെ സിഇഒ ആക്കുകയും ചെയ്തു.

2014 ലാണ് സ്പൂളിന് തുടക്കമായത്. ഇന്ത്യയില്‍ നിന്നുള്ള 60 ശതമാനം ഉപഭോക്താവിനെയും വെബ്‌സൈറ്റിലേക്ക് ആകര്‍ഷിക്കുകയായിരുന്നു മുഖ്യ ലക്ഷ്യം.

സ്വന്തം തട്ടകം പടുത്തുയര്‍ത്തി

ഡിസ്‌നി, യാഷ്രാജ് ഫിലിംസ്, ബാലാജി തുടങ്ങിയവയുമായി സ്പൂള്‍ കരാര്‍ ഉണ്ടാക്കി. ഇതുവഴി കൂടുതല്‍ വിനോദ പരിപാടികള്‍ കാഴ്ചക്കാര്‍ക്ക് നല്‍കാനായി. ടെലിവിഷന്‍ പരിപാടികളും സിനിമകളും സ്പൂളിന്റെ വെബ്‌സൈറ്റ് വഴി നല്‍കുന്നു. കൂടാതെ ഐഒഎസ് അപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ മൊബൈല്‍ വഴിയും ഇവയെല്ലാം കാണാനാകുമെന്നും 52 കാരനായ രാജീവ് പറഞ്ഞു. ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് അത് എപ്പോള്‍ വേണമെങ്കിലും നിര്‍ത്താം. പിന്നീട് എപ്പോള്‍ വേണമെങ്കിലും അയാള്‍ക്ക് നിര്‍ത്തിയ ഭാഗത്തുനിന്നും വീണ്ടും സിനിമ കാണാന്‍ മൊബൈലിലൂടെയോ വെബ്‌സൈറ്റിലൂടെയോ സാധിക്കും.

നെറ്റ്‌വര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുക

നെറ്റ്‌വര്‍ക്കിങ് പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഞങ്ങളൊരു ഓഫ്‌ലൈന്‍ സിഗ്‌നലുണ്ടാക്കി. ഇതുവഴി 72 മണിക്കൂറോളം ഡൗണ്‍ലോഡ് ചെയ്യാം. മോശം നെറ്റ്‌വര്‍ക്കിങ് ഡൗണ്‍ലോഡിനെയും ബാധിക്കുമെന്നും രാജീവ് പറയുന്നു.

സ്പൂള്‍ ചില പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് പ്രീമിയം മോഡലില്‍ 1000 സിനിമകളാണ് ഉള്ളതെങ്കില്‍ അതില്‍ 600 എണ്ണം സൗജന്യമായി കാണാം. 300 എണ്ണത്തിന് ഓരോ തവണ കാണുന്നതിനനുസരിച്ച് പണം നല്‍കണം. അല്ലെങ്കില്‍ പണം കൊടുത്ത് വാങ്ങണം. നിങ്ങള്‍ ഒരു മാസം 300 സിനിമകള്‍ വാങ്ങുകയാണെങ്കില്‍ 900 സിനിമകള്‍ സൗജന്യമായി കാണാം. ബാക്കി 100 എണ്ണം പണം കൊടുത്ത് മാത്രമേ കാണാന്‍ സാധിക്കൂ. സൗജന്യമായി കാണുന്ന സിനിമകളില്‍ പരസ്യങ്ങളും ഒപ്പം ഉണ്ടാകും. പുതിയ സിനിമകള്‍ എല്ലാം പ്രീമിയം മോഡലില്‍ ആണ് ആദ്യം വരിക. കുറെ നാളുകള്‍ക്കുശേഷമായിരിക്കും അവ സൗജന്യമായി കാണാന്‍ സാധിക്കുക.

ഞങ്ങളുടെ പക്കല്‍ വലിയ ശേഖരം ഒന്നുമില്ല. ഞങ്ങളുടെ കണക്കനുസരിച്ച് പഴയ ചിത്രങ്ങള്‍ കാണാന്‍ താല്‍പര്യപ്പെടുന്നവര്‍ വളരെ കുറവാണ്. അതിനാല്‍ ഞങ്ങളുടെ കയ്യിലുള്ള 90 ശതമാനം സിനിമകളും 2009 നും 2010 നും ശേഷമുള്ളവയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികളും പുരോഗമന പ്രവര്‍ത്തനവും

സ്പൂള്‍ തുടങ്ങാന്‍ അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ഒരു സിനിമ റിലീസ് ചെയ്തു കഴിഞ്ഞ് ആറും എട്ടും മാസത്തിനുശേഷമാണ് കിട്ടിയിരുന്നത്. എന്നാല്‍ ഇന്നു റിലീസ് ചെയ്ത് മൂന്നാഴ്ച കഴിയുമ്പോള്‍ തന്നെ കിട്ടുന്നു. ഇത്തരം ഓണ്‍ലൈന്‍ സംരംഭങ്ങളിലൂടെ മികച്ച വരുമാനം ലഭിക്കുമെന്നും നല്ല വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ഇതെന്നും സിനിമാ മേഖലയിലുള്ളവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്.

ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാട് ആയിരുന്നു അടുത്ത പ്രശ്‌നം. ജനങ്ങള്‍ക്ക് എങ്ങനെയാണ് പണമിടപാട് നടത്തേണ്ടതെന്ന് മനസ്സിലാക്കാന്‍ സമയം വേണ്ടിവരുമായിരുന്നു. മാത്രമല്ല ഓണ്‍ലൈനിലൂടെ പണമിടപാട് നടത്താന്‍ മടിക്കുന്ന പ്രവണതയും നമ്മുടെ ജനങ്ങള്‍ക്കിടയിലുണ്ട്. ചിലര്‍ പണം നല്‍കി വാങ്ങാവുന്നവയും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്നു കരുതുന്നു. പക്ഷേ ഇപ്പോള്‍ ആ പ്രവണത മാറിവരുന്നതായും രാജീവ് പറഞ്ഞു.

യാതൊരു തടസ്സവുമില്ലാതെ സ്പൂളിലൂടെ സിനിമകള്‍ കാണാന്‍ കഴിയുമെന്നാണ് മൊബൈല്‍ ഉപഭോക്താവായ ഗൗരവ് ജിന്‍ഡാല്‍ പറയുന്നത്.

ഭാവിയും വരുമാനവും

ഓരോ മാസം കഴിയുന്തോറും സ്പൂളിന്റെ വരുമാനത്തില്‍ 20 ശതമാനം വര്‍ധന ഉണ്ടാകുന്നുണ്ട്. വരുമാനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ രാജീവ് തയാറായില്ല. എന്നാല്‍ വരുമാനത്തിന്റെ 90 മുതല്‍ 95 ശതമാനവും പണം നല്‍കി വാങ്ങുന്നവരിലൂടെ ആണെന്ന് രാജീവ് പറ!ഞ്ഞു. ആയിരക്കണക്കിന് പേര്‍ ഇത്തരത്തില്‍ പണം നല്‍കി വിനോദ പരിപാടികള്‍ വാങ്ങുന്നുണ്ട്. അതില്‍ രണ്ടു മില്യന്‍ സ്ഥിരം കാഴ്ചക്കാരും 5 മില്യന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ എത്തുന്നവരുമാണ്.

കൂടുതല്‍ പ്രാദേശിക സിനിമകളുടെയും പരിപാടികളുടെയും ശേഖരം കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമം. നിലവില്‍ 10 ശതമാനം മാത്രമാണ് ഇവയുള്ളത്. സൗത്ത് ഇന്ത്യന്‍ സിനിമകളും പഞ്ചാബി സിനിമകളും കൂടുതലായി സ്പൂളിലൂടെ നല്‍കാനുള്ള ശ്രമം നടക്കുന്നതായും രാജീവ് പറഞ്ഞു.

നിലവില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള കാഴ്ചക്കാരാണ് കൂടുതല്‍. മറ്റു ഭാഗങ്ങളില്‍ ഉള്ളവരെയും സ്പൂളിലേക്ക് ആകര്‍ഷിക്കാനാണ് കമ്പനിയുടെ അടുത്ത നീക്കം.