റായിസും കാബിലും; വിഷം തുപ്പി ബി ജെ പി നേതാവ്‌

റായിസും കാബിലും; വിഷം തുപ്പി         ബി ജെ പി നേതാവ്‌

Saturday January 28, 2017,

3 min Read

ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെ യഥാര്‍ഥ നന്‍മ വിളിച്ചോതുന്നതാണ് നമ്മുടെ സിനിമാ വ്യവസായ മേഖല. എന്നാല്‍ രാജ്യത്തെ വര്‍ഗീയതയുടേയും വേര്‍തിരിവുകളുടേയും കാലത്തിലേക്ക് തിരികെക്കൊണ്ടു പോകുന്ന നിലപാടാണ് ചില രാഷ്ട്രീയ നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത്തരം പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ്.

image


എന്താണിതിനെ വിളിക്കേണ്ടത്? ഒരു കമ്മ്യൂണൽ നേതാവിന്റെ അന്തസ്സില്ലാത്ത പരാമർശമെന്നോ യോഗ്യനല്ലാത്ത വ്യക്തിയുടെ തമാശയെന്നോ പഴകിയ പ്രത്യയശാസ്ത്രത്തിന്റെ മുറവിളിയെന്നോ? രണ്ട് ചലച്ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് പുതുമയല്ല യഥാർത്ഥത്തിൽ അത് വിമർശകരുടെ ക്രിയാത്മകത വിളിച്ചോതുകയാണ് ഒപ്പം സിനിമയെ മനസ്സിലാക്കാനും സഹായിക്കുമെന്നതിൽ സംശയമില്ല. കാണികൾക്ക് പുതിയ തലത്തിലൂടെ വീക്ഷിക്കാനുo അത് വഴിയൊരുക്കുന്നു. സർഗ്ഗാത്മക മേഘലകളുടെ ഐക്യത്തിന്റെയും ഇടയലിനേറെയും പരിണാമമായി സൃഷ്ടിയുടെ പുതിയ വാതിൽ തുറക്കലാണ് വിമർശനം. കാഴ്ചപ്പാടിനെ വികസിപ്പിച്ച് പുതിയ ചിന്താഗതിയും അറിവുകളും ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള വേദി കൂടിയാണിത്. നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ സർഗ്ഗാത്മകതയുടെ മറ്റൊരു പേര് ഈശ്വരനിന്ദ അല്ലെങ്കിൽ നീച ഭാഷണമാണെന്നത് വേദനിപ്പിക്കുന്ന സത്യമാണ്. അതുകൊണ്ടുതന്നെ കൈലാഷ് വിജയ് വെർജിയുടെ ഇത്തരത്തിലുള്ള മോഷം പരാമർശം ഒട്ടും തന്നെ അത്ഭുതപ്പെടുത്തുന്നില്ല. ഷാരൂഖിന്റെ റായിസിനെ ഒഴിവാക്കി ഋത്വികിന്റെ കാബിലിനെ സ്തുതിക്കാൻ ഉപദേശിക്കുകയും ചെയ്യുന്ന ഈ നിലപാട് ഒട്ടും തന്നെ പ്രശംസനാർഹമല്ല.

വളരെ നിരുപദ്രവകരമായ പരാമർശമെന്ന് തുടക്കത്തിൽ തോന്നാം. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചിത്രത്തെപ്പറ്റി തന്റെ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതായി തോന്നിയേക്കാം. എന്നാൽ അദ്ദേഹത്തിന്റെ ട്വീറ്റ് അത്ര ലളിതമല്ല. അതൊന്നു കുടി വായിച്ചാൽ കാഠിന്യം വ്യക്തമാകും -' जो "रईस" देश का नहीं, वो किसी काम का नहीं । और एक "क़ाबिल" देशभक्त का साथ, तो हम सभी को देना ही चाहिये | ദേശത്തിന് വേണ്ടിയല്ലാത്ത റായി സ് ഉപയോഗശൂന്യമാണെന്നും ദേശസ്നേഹിയായ കാബിലിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുക എന്ന വിവാദപരമായ ട്വീറ്റ് ഇട്ടിരിക്കുന്ന കൈലാഷ് നിസ്സാരനല്ല ബി.ജെ.പി ജനറൽ സെക്രട്ടറിയാണ്. വിവാദപരമായ പരാമർശങ്ങൾ നടത്തി തലക്കെട്ടുകളിൽ സ്ഥാനം പിടിക്കുന്ന വ്യക്തിത്വം കൂടിയാണിദ്ദേഹം.പാർട്ടിയിൽ നിന്ന് മുമ്പും ഇദ്ദേഹത്തിന് ശാസനകൾ ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവെയ്ക്കാതെ പുതിയ വിവാദങ്ങളുണ്ടാക്കുക എന്നത് പതിവാണ്. മാഫിയ ഡോണായെത്തുന്ന ഷാരൂഖിന്റെ ജീവിതമാണ് റായിസിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. ഋതിക്ക് നായകനായെത്തുന്ന കാബിലിൽ അന്ധ ജോഡിയുടെ പ്രണയവും വൈരാഗ്യവുമാണ് വിഷയം.യാദൃശ്ചികമായാണ് ഇരു ചിത്രങ്ങളുടേയും റിലീസിങ് ഡേറ്റ് ജനുവരി 25 ആയതും. എന്നാൽ ഇതുവരെയും ഷാരൂഖ് കാബിലിനെ പറ്റിയും ഋതിക്ക് റായിസിനെ പറ്റിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി വിവാദങ്ങൾ സൃഷ്ടിക്കാൻ തുനിഞ്ഞിട്ടില്ല. ആ അഭിപ്രായ പ്രകടനം പ്രചാരണ തന്ത്രമായ് വ്യാഖ്യാനിക്കപ്പെടുമെന്ന് മനസ്സിലാക്കിയാണ് ഇരുവരും മൗനം പാലിക്കുന്നത്.പരസ്പരം ബഹുമാനിക്കുന്ന ഇരുവരും പൊതുപരിപാടികളിൽ നല്ല ബന്ധമാണ് പുലർത്തുന്നത്. എന്നാൽ ട്വിറ്ററിൽ വന്ന പരാമർശം റായി സിന്റെ തകർച്ചയെ ഉന്നം വെച്ചാണെന്നതിൽ സംശയമില്ല.ഋതിക്ക് ഒരിക്കലും തന്റെ ചിത്രത്തിന്റെ വിജയത്തിനായി ഇത്രയും തരംതാഴുകയില്ല. കൈലാഷിന്റെ മാത്രം കൈകളാണിതിന് പിന്നിൽ.

image


ദുർബല വിഭാഗത്തോട് ചായ്‌വ് ഒട്ടും തന്നെ ഇല്ലാത്തൊരു രാഷ്ട്രീയ കുടിച്ചേരലിന്റെ ഭാഗമാണിദ്ദേഹം. ന്യൂനപക്ഷത്തെ രണ്ടാം തരക്കാരായി കണ്ട് ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള തുറന്ന പോരാട്ടത്തിലാണ് ബിജെപി യും ആർ എസ് എസ് ഉം. ന്യൂനപക്ഷത്തെ രണ്ടാം തരക്കാരായി കണ്ട് ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള തുറന്ന പോരാട്ടത്തിലാണ് ബിജെപി യും ആർ എസ് എസ് ഉം.

സൗത്ത് ഏഷ്യയിലേക്കുള്ള മുസ്ലീമുകളുടെ വരവാണ് ഇന്ത്യൻ സിവിലൈസേഷന്റെ അധ:പതനത്തിന് കാരണമെന്ന് വിശ്വസിക്കുകയാണ് ആർ. എസ്. എസ്. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ചരിത്രമെന്നത് ഹിന്ദു ചരിത്രമാണ്, മുസ്ലീമുകളും ക്രിസ്ത്യാനികളും വിദേശികളും. വീർ സവാർക്കറിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഇവർ യഥാർത്ഥ ഇന്ത്യക്കാരനാകാൻ അവരുടെ സ്വദേശവും മതാചാരപരമായ ദേശവും ഇന്ത്യയാകണമെന്ന് പറയുന്നു.അതു കൊണ്ടു തന്നെ മുസ്ലീമുകളുടേയും ക്രിസ്ത്യാനികളുടേയും ദേശത്തോടുള്ള കുറിനെ സംശയദൃഷ്ടിയോടെ നോക്കി കാണുന്നു .ന്യൂനപക്ഷത്തോടുള്ള വെറുപ്പിന് കാരണവും ഇത് തന്നെ.

ആധുനികവത്കരണത്തിലും മതനിരപേക്ഷതയിലും ആധുനികവത്കരണത്തിലുമുണ്ടായ പുരോഗമനം വികാരങ്ങളിൽ മാറ്റങ്ങളുണ്ടാക്കിയെങ്കിലും ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് പുറത്ത് വരാൻ ഇക്കൂട്ടർ തയ്യാറായിട്ടില്ല. അത് തന്നെയാണ് കൈലാഷിന്റെ പ്രവർത്തിയും കാട്ടിത്തരുന്നത്.പുതിയതായൊന്നും അദ്ദേഹം ഇപ്പോൾ ചെയ്തിട്ടില്ല, വിരസമായ ശൈലി വീണ്ടും പ്രയോഗിച്ചു അത്ര മാത്രം. ഒരു സിനിമയെ അല്ല അദ്ദേഹം ലക്ഷ്യം വെച്ചത്. ഷാരൂഖ് ഖാനെന്ന നടനെ അദ്ദേഹത്തിന്റെ മത ത്തിന്റെ പേരിൽ ഉന്നം വെച്ചു.

ഋതിക്കിനെയും ഷാറൂഖിനേയും നടന്മാരായല്ല വ്യത്യസ്ത മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരായ് തരം താഴ്ത്തുകയാണിവിടെ കൈലാഷ്. റായിസും കാബിലും വിജയത്തിന് വേണ്ടി പോരാടുന്ന സിനിമകൾ മാത്രമല്ല അദ്ദേഹത്തിന് രണ്ട് മതവിഭാഗങ്ങളുടെ മേൽക്കോയ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്.

സൗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും സ്വതന്ത്രമായ മേഖലയാണ്‌ ഇന്ത്യൻ സിനിമ വ്യവസായം. മതത്തിനേറെയോ ജാതിയുടേയോ പേരിൽ വേർതിരിവില്ലിവിടെ.കഴിവുകൾ മാത്രമാണിവിടെ പ്രോത്സാഹിക്കപ്പെടുന്നത്.മതമോ ജാതിയോ ഒരിക്കലും വിജയ പരാജയങ്ങൾ നിർണയിച്ചിട്ടില്ലിവിടെ.രാജ് കുമാറും ദേവാനന്ദും 50 കളിലെ സൂപ്പർ സ്റ്റാറുകളായിരുന്നുവെങ്കിൽ ദിലീപ് കുമാർ തിളങ്ങുന്ന ഹീറോയായിരുന്നു.അമിതാഭ് ബച്ചനെയും നസറുദീൻ ഷായെയും സ്വീകരിച്ചു പ്രേക്ഷകർ.

90 കളിൽ ഇന്ത്യൻ സിനിമ മതനിരപേക്ഷതയ്ക്ക് പുതിയ താളുകൾ രചിച്ചു.ഖാൻമാരുടെ രാജവാഴ്ചയായിരുന്നു ബോളീവുഡിൽ. ആമിർ ഖാൻ , സൽമാൻ ഖാൻ , ഷാരൂഖ് ഖാൻ ,സെയ്ഫ് അലി ഖാൻ , ഇർഫാൻ ഖാൻ ,നവാസുദ്ദീൻ സിദ്ദിഖ് എന്നിങ്ങനെ പോകുന്നു താര നിര. ഋത്വിക് , അക്ഷയ് കുമാർ, അമിതാഭ് , അജയ് ദേവ്ഗൺ തുടങ്ങിയവരും ഒട്ടും പിറകിലായിരുന്നില്ല.50 കളിലും ആമിറിനോടും സൽമാനോടും ഷാരൂഖിനോടുമുള്ള ആരാധകരുടെ സ്നേഹം അളക്കാൻ കഴിയില്ല.അവരോടൊപ്പം പ്രവർത്തിക്കുകയെന്നത് പലരുടേയും സ്വപ്നമാണ്. പല വട്ടം ഇവരെ കരി തേക്കാൻ ശ്രമിച്ചെങ്കിലും ഒന്നും സഫലമായില്ല.റായിസെന്ന ചിത്രം ഷാരൂഖിന്റെ ദേശീയതയെ ചോദ്യം ചെയ്യാനുള്ള ആയുധം മാത്രമാണ്.അദ്ദേഹത്തിലൂടെ മുഴുവൻ സമുദായത്തേയും.