ഹോസ്പിറ്റാലിറ്റി രംഗത്തെ കിരീടം വെക്കാത്ത രാജ്ഞി

0

കൂര്‍ഗില്‍ ഒരു പെയിന്റിങ്ങിലെന്ന പോലെ പ്രകൃതി രമണീയമായ സ്ഥലത്ത് ഒരു മനോഹര റിസോര്‍ട്ട് കാണുകയാണെങ്കില്‍, ഒരു ബിസിനസ് ടൂറിനു പോകുമ്പോള്‍ ബംഗലൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു നല്ല അപാര്‍ട്ട്‌മെന്റ് തിരഞ്ഞെടുക്കുകയാണെങ്കില്‍, സമൃദ്ധമായ കേരളത്തിന്റെ പച്ചപ്പിന്റെ അരികില്‍ ഒരു ഹോട്ടല്‍കാണുകയാണെങ്കില്‍ ഒന്നുറപ്പിച്ചോളു ഇതു തീര്‍ച്ചയായും ശ്രുതി ഷിബുലാലിന്റേതായിരിക്കും. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ഹോസ്പിറ്റാലിറ്റി രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രുതി ഷിബുലാല്‍. താമര എന്ന പേരുള്ള ശ്രുതിയുടെ ഗ്രൂപ്പ് ഇന്ന് ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര ഗ്രൂപ്പായിമാറിക്കഴിഞ്ഞു. ഇന്‍ഫോസിസ് സിഇഒയും സഹ ഉടമയുമായ എസ്.ഡി ഷിബുലാലിന്റെ മകളാണ് ശ്രുതി. 200 മില്ല്യണ്‍ ഡോളറിനടുത്ത് സമ്പാദ്യം ശ്രുതി ഈ രംഗത്ത് നിന്നും സ്വന്തമാക്കിക്കഴിഞ്ഞു. ഇത് ശ്രുതിയെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകള്‍ക്കിടയിലേക്ക് എത്തിച്ചു. പക്ഷേ തലക്കനമില്ലാത്ത പെണ്‍കുട്ടിയാണ് ശ്രുതി. അതിനാല്‍ ബിസിനസിലെ ലാഭങ്ങള്‍ ശ്രുതിയില്‍ ചലങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇന്‍ഫോസിസ് രാജ്യത്ത് ഐടിമേഖലയില്‍ അവാസാനവാക്കായി മാറിയപ്പോള്‍ ശ്രുതി ചെറിയകുട്ടിയായിരുന്നു. പക്ഷേ ഒരു ഇത്തരം കുടുംബത്തിലെ കുട്ടിയുടെ ജീവിതമായിരുന്നു ശ്രുതിയുടേത്.

കൂര്‍ഗിലെ താമര ശ്രുതിയുടെ ആഡംബര റിസോര്‍ട്ട്.170 ഏക്കറോളം വരുന്നതോട്ടത്തിലാണ് ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. കാപ്പി, കുരുമുളക്, തേന്‍ തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്.

നഗരങ്ങളിലെ മലിനീകരണത്തില്‍ നിന്നും ശ്വാസം മുട്ടിവരുന്നവര്‍ക്ക് പ്രകൃതിയുടെ കുളിര്‍മ്മയും ശുദ്ധവായുവുമൊക്കെ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രുതി പറയുന്നു. ഒപ്പം പ്രകൃതിയുടെയും പച്ചപ്പിന്റെയും മഹത്വമെന്തെന്നു അവരെ പഠിപ്പിക്കുകയും ചെയ്യുക. ആഗോള താപനത്തിന്റെ ഇക്കാലത്ത് , ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന ഈ ലോകത്ത് ഉത്തരവാദിത്വത്തോടെ ടൂറിസം രംഗം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ശ്രുതി പറയുന്നു. അതിനാല്‍ തന്നെ താമര ഗ്രൂപ്പിന്റെ ഓരോ നിര്‍മ്മാണവും പരമാവധി മരങ്ങള്‍ കുറച്ച് പ്രകൃതിയെ നോവിക്കാത്ത വിതത്തിലാണ്.

പെനസ്വേലയിലെ ഹാവര്‍ഫോര്‍ഡ് കോളേജില്‍നിന്നും ബിരുദം കരസ്ഥമാക്കിയ ശേഷം ന്യൂയോര്‍ക്കിലെ മെറില്‍ ലിഞ്ചില്‍ ആണ് ശ്രുതി തന്റെ കരിയര്‍ ആരംഭിക്കുന്നത്. പക്ഷേ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ശ്രുതിയുടെ ആഗ്രഹം. ഭക്ഷണത്തോടാണെങ്കില്‍ ഒരുപാടിഷ്ടവും അങ്ങനെ ശ്രുതി റസ്റ്റോറന്റ് ബിസനസിലേക്ക് കടക്കുന്നു. ഷെഫ് അഭിജിത്ത് നേഹയുമായി സഹകരിച്ച് 2008ല്‍ ശ്രുതി കാപ്പര്‍ബെറി, ഫേവ എന്നിങ്ങനെ പ്രശസ്തമായ രണ്ട് റസ്റ്റോറന്റുകള്‍ തുടങ്ങി.

ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അതിന്റേതായവെല്ലുവിളിയുണ്ടെന്നു ശ്രുതി പറയുന്നു. ഹോട്ടല്‍ ബിസിനസ് വിജയിക്കണമെങ്കില്‍ നല്ല ഭക്ഷണം മാത്രം പോര നല്ല അന്തരീക്ഷവും നല്ല സ്റ്റാഫും വേണമെന്നു ശ്രുതി പറയുന്നു. നല്ല ഭക്ഷണമല്ലെങ്കില്‍ ബിസിനസ് പൊളിയും, ഇതുപോലെ തന്നെയാണ് ഹോസ്പിറ്റാലിറ്റി രംഗവും, നല്ല റൂം, ഭക്ഷണം, ജോലിക്കാരുടെ പെരുമാറ്റം തുടങ്ങി എല്ലാ ഘടകങ്ങളും കൂടിചേര്‍ന്നതാണ് ബിസിനസിന്‍െ വിജയം.

2012ല്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കി വന്ന ശ്രുതി ഹോട്ടല്‍ ബിസിനസ് വിപുലീകരിച്ചു.31കാരിയായ ശ്രുതി ഇപ്പോള്‍ തിരുവനന്തപുരത്ത് വരാനിരിക്കുന്ന 150 റൂമുകളുള്ള ഹോട്ടലിന്റെ പണിപുരയിലാണ്. ബംഗലൂരുവിലെ ബ്രാന്റഡ് അപാര്‍ട്ട്‌മെന്റ് ലീലാക് ശ്രുതിയുടെ തന്നെ മറ്റൊരു സംരഭമാണ്. ഇതേ ബ്രാന്റിലുള്ള ഹോട്ടലുകള്‍ ബംഗലൂരുവിലും മധുരയിലും തുടങ്ങാനിരിക്കുകയാണ്. ശ്രുതിയുടെ തന്നെ അഭിപ്രായത്തില്‍ ഏറ്റവും മനോഹരമായ നിര്‍മ്മിതി ആലപ്പുഴ വേമ്പനാട് കായലിനടുത്തുള്ള ലക്ഷ്വറി വില്ലയാണ്. കേരളത്തിലെ പരമ്പരാഗതമായ നാലുകെട്ടുശൈലിയിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്.

കാലാവസ്ഥ,കൂടെയുള്ള ടീം, വിപണിയിലെ ഏറ്റകുറച്ചിലുകള്‍ അങ്ങനെ ഒരുപാട് ഘടഖങ്ങള അടിസ്ഥാനമാക്കിയാണ് ഈ രംഗത്തെ വിജയമെന്ന് ശ്രുതി പറയുന്നു. ഹോസ്പിറ്റാലിറ്റി രംഗത്ത് വെബ് പോര്‍ട്ടലുകള്‍ കൂടി വന്നതോടെ ഈ രംഗത്തെ മത്സരം വര്‍ദ്ധിച്ചതായി ശ്രുതി പറയുന്നു.അമ്മ കുമാരി ഷിബുലാലും സഹോദരനും അടങ്ങുന്നതാണ് ശ്രുതിയുടെ കുടുംബം. ഹോസ്പിറ്റാലിറ്റി രംഗം കഴിഞ്ഞാല്‍ ശ്രുതിയുടെ അടുത്ത ഇഷ്ടം യാത്രകളാണ്.