പ്രചോദനമായി ആനന്ദ് ദേശ്പാണ്ഡെ

0

ഒരു സാധാരണ ദിവസത്തെ സായാഹ്നം, വൈകുന്നേരത്തെ ചായകുടിക്കിടെ താനും ഭാര്യയും പതിവ് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു. അതിനിടെ കടന്നുവന്നതാണ് സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ചര്‍ച്ച- പറയുന്നത് ദെഅസ്‌റ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ ആനന്ദ് ദേശ്പാണ്ഡെ ആണ്. അതിനിടെ അവിചാരിതമായാണ് തങ്ങളുടെ സുഹൃത്തായ ശ്രീധര്‍ ജഗന്നാഥന്‍ അവിടേക്ക് വന്നത്. ചര്‍ച്ചാ വിഷയം അദ്ദേഹത്തോട് പങ്കുവെച്ചപ്പോള്‍ ജീവിതത്തെ മൂന്നായി വിഭജിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. പഠിക്കുക, സമ്പാദിക്കുക, തിരിച്ച് നല്‍കുക എന്നിങ്ങനെ. 50 വയസ് കഴിഞ്ഞ തനിക്ക് ഇനി തിരിച്ച് നല്‍കാനുള്ള സമയമാണെന്ന് ആനന്ദ് തിരിച്ചറിഞ്ഞു. അതില്‍നിന്നാണ് ദെഅസ്‌റ എന്ന സ്ഥാപനത്തിന്റെ ഉദയം. ചെറുതും ഇടത്തരവുമായ സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അത് സംബന്ധിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി സ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ സഹായിക്കുകയാണ് ദെഅസ്‌റ ഇന്ന് ചെയ്യുന്നത്.

ആനന്ദിനെക്കുറിച്ച് പറയുകയാണെങ്കില്‍ അസാധാരണക്കാരായ സംരംഭകരില്‍ ഒരാളാണ് ആനന്ദ് ദേശ്പാണ്ഡെ. പെര്‍സിസ്റ്റന്റ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാപനത്തിനെ നയിക്കുന്നതും മാനേജ് ചെയ്യുന്നതുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ചിന്ത ഇങ്ങനെയായിരുന്നു: നമ്മുടെ രാജ്യത്തെ ജനസംഖ്യ വര്‍ധിച്ച് വരികയാണ്. 2030 ഓടെ അത് ചൈനയെ കടക്കുമെന്നാണ് കരുതുന്നത്. 2015ലെ കണക്കെടുത്താല്‍ ജനസംഖ്യയുടെ പകുതിയിലധികവും 25 വയസിന് മുകളിലുള്ളവരാണ്. 25 വയസുവരെയുള്ള 25 മില്യന്‍ ജനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 25 വര്‍ഷം സാങ്കേതിക മേഖലയിലുള്ള പ്രവര്‍ത്തന പരിചയത്തില്‍നിന്ന് താന്‍ പഠിച്ച പാഠം പ്രായോഗികമാക്കാനാണ് ശ്രമിക്കുന്നത്. അതായത് സംരംഭങ്ങളിലേക്ക് കടക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാരെ സഹായിക്കുക.

ബില്‍ഗേറ്റ്‌സില്‍നിന്ന് ആനന്ദിന് വലിയ പ്രചോദനമാണ് ലഭിച്ചിരുന്നത്. 1992 മുതല്‍ ആനന്ദ് സ്ഥിരമായി മൈക്രോസോഫ്റ്റ് ക്യാമ്പസില്‍ പോകാറുണ്ട്. ബില്‍ഗേറ്റ്‌സിന്റെ പ്രവര്‍ത്തനം തന്നെ എപ്പോഴും സ്വാധീനിച്ചിരുന്നു. അങ്ങനെ താന്‍ ബില്ലിനെ സ്ഥിരം പിന്തുടരുന്ന ആളായി മാറി. ആ സമയത്താണ് 200ല്‍ അവര്‍ മലിന്‍ഡ ഗേറ്റ് ഫൗണ്ടേഷന്‍ തുടങ്ങിയത്. മൈക്രോസോഫ്റ്റിനെപ്പോലെ തന്നെ ബില്ലും മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനും ആഗോളതലത്തില്‍ വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടിരുന്നു.

ബില്‍ഗേറ്റ് ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നത് ന്റെ ആപ്തവാക്യം ഒരിക്കലും സുഗമമായ പ്രോജക്ടുകളിലൂടെ മാത്രം കടന്നുപോകരുതെന്നും ബുദ്ധിമുട്ടുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കണമെന്നുമായിരുന്നു. ഈ തത്വം തന്നെ തന്റെ ദെഅസ്‌റ എന്ന സ്ഥാപനത്തിന്റെ ലക്ഷ്യമായി ആനന്ദ് തിരഞ്ഞെടുത്തത്. വലിയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക വഴി ഒരു വലിയ സമൂഹത്തെ സഹായിക്കാന്‍ ആനന്ദ് തീരുമാനിച്ചു. സ്വന്തമായി ഏതെങ്കിലും ഒരു ബിസിനസ് സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന എല്ലാവരെയും ലക്ഷ്യമിട്ടാണ് ആനന്ദ് ദെഅസ്‌റ തുടങ്ങാന്‍ ഉദ്ദേശിച്ചത്.

ദെഅസ്‌റയുടെ സി ഇ ഒ ആയ പ്രധ്‌ന്യയുടെ വാക്കുകള്‍ ഇങ്ങനെ: താന്‍ ഏറെ നാളായി ഒരു ഐ ടി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്ഥമായി സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനായിരുന്നു ആഗ്രഹം. അപ്പോഴാണ് ദെ അസ്‌റയെക്കുറിച്ച് മനസിലാക്കിയത്. സംരംഭകരെ സഹായിക്കാനുള്ള ഈ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ അങ്ങനെ താനും പങ്കാളിയായി. 2013ല്‍ ആണ് താന്‍ ഇവിടെ ചേര്‍ന്നത്.

ഇനി എങ്ങനെയാണ് ദെഅസ്‌റ സംരംഭകരെ സഹായിക്കുന്നതെന്ന് നോക്കാം

സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അവരെ സഹായിക്കുകയാണ് ആദ്യം ചെയ്യുന്നത്. സംരംഭകരോടും സര്‍ക്കാരിനോടും ബാങ്കുകളോടും ട്രെയിനിംഗ് സ്ഥാപനങ്ങളോടുമെല്ലാം ഇതേക്കുറിച്ച് സംസാരിക്കും.

ഒരു സംരംഭകന് നിരവധി ജോലികളാണ് പൂര്‍ത്തിയാക്കേണ്ടത്. മതിയായ വിഭവങ്ങള്‍ കിട്ടില്ല എന്നതായിരിക്കും പലപ്പോഴും പ്രധാന പ്രശ്‌നം. സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും ഉപദേശങ്ങളും നല്‍കാന്‍ ആരും ഉണ്ടാകില്ലെന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്. ആ സാഹചര്യത്തില്‍ യാത്രയിലുടനീളം സംരംഭകന് ആശയപരമായ പിന്തുണ നല്‍കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

ദെഅസ്‌റയുടെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ:

പുതുതായി സംരംഭകത്വത്തിലേക്ക് കടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ വിദഗ്ധരുടെ ഒരു ടീം തന്നെ ദെഅസ്‌റയിലുണ്ട്. വിവിധ നാഷണലൈസ്ഡ് ബാങ്കുകളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ് ഇക്കൂട്ടത്തിലുള്ളത്. ഇവരില്‍നിന്ന് മെമ്പര്‍ഷിപ്പ് ഫീസായി 1000 രൂപ ഈടാക്കും. മെമ്പര്‍ഷിപ്പ് എടുക്കുന്നതിന്റെ ഫലമായി അവരുടെ മാസികയായ യഷാസ്വി ഉദ്യോജക് സൗജന്യമായി ലഭിക്കും.

പ്രോജക്ട് തുടങ്ങുമ്പോള്‍ സംരംഭകരില്‍നിന്ന് അവരുടെ നികേഷപത്തിന്റെ രണ്ട് ശതമാനം സര്‍വീസ് ചാര്‍ജായി ഈടാക്കും. ഇതിനു പകരമായി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതോടെപ്പം സംരംഭത്തെ നിരീക്ഷിക്കുകയും പോസിറ്റീവ് ബിസിനസ് ഉണ്ടാക്കിയെടുക്കുന്നതിന് എല്ലാ സഹായവും നല്‍കുകയും ചെയ്യും. ബിസിനസ് ലാഭത്തിലെത്തുന്നതുവരെ സംരംഭകര്‍ക്ക് ദെഅസ്‌റയുടെ സഹായം ഉണ്ടാകും.

മുഖാമുഖം സംസാരിച്ച് സഹായങ്ങള്‍ ചെയ്യുന്നതിന് പുറമെ ദെഅസ്‌റയുടെ വെബ്‌സൈറ്റ് വഴിയും സംരംഭകരെ സഹായിക്കുന്നുണ്ട്. എങ്ങനെയാണ് ബിസിനസ് തുടങ്ങേണ്ടതെന്ന് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏതൊരാള്‍ക്കും കണ്ട് മനസിലാക്കാം. പ്ലാന്‍, സ്റ്റാര്‍ട്ട്, ഫണ്ട്, സെറ്റ് അപ്, മാര്‍ക്കറ്റ്, റണ്‍ എന്നിങ്ങനെ ആറ് സ്റ്റേജുകളിലായാണ് ബിസിനസിനെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

സംരംഭകരില്‍ പലര്‍ക്കും ഇംഗ്ലീഷ് വ്യക്തമായി മനസിലാകുന്നവരല്ല. ഇവര്‍ക്ക് സഹായത്തിന് മറാത്തി ഭാഷയിലും വൈബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പൂനെ ആസ്ഥാനമാക്കിയാണ് ദെഅസ്‌റ പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ് മറാത്തി ഭാഷ തിരഞ്ഞെടുത്തിരിക്കുന്നത്.

ലാഭച്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമല്ലിത്. സ്ഥാപനത്തിനുള്ള ഫണ്ട് ആനന്ദും തന്റെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സംഭാവന ചെയ്യുന്നത്.

വരുന്ന വര്‍ഷങ്ങളില്‍ സ്ഥാപനം സ്വയം പര്യാപ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധ്‌ന്യ പറയുന്നു. വിവിധ വിഭാഗങ്ങളിലായി 25 ജീവനക്കാരാണ് ഇപ്പോള്‍ സ്ഥാപനത്തിലുള്ളത്. ഇതിന് പുറമെ നിയമപരമായും അക്കൗണ്ടിംഗിനുമെല്ലാം തങ്ങള്‍ നിര്‍ദേശങ്ങള്‍ പുറത്തുള്ള വിദഗ്ധരോട് ആരായാറുണ്ട് . ഇതെല്ലാം ചേര്‍ന്നാല്‍ അമ്പതോളം പേരടങ്ങുന്നതാണ് തങ്ങളുടെ ടീം.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, ജനതാ സഹകാരി ബാങ്ക് എന്നിങ്ങനെയുള്ള നിരവധി നാഷണലൈസ്ഡ് ബാങ്കുകളുമായി ദെഅസ്‌റ എം ഒ യു ഉണ്ടാക്കിയിട്ടുണ്ട്. ഇത് ബാങ്കുകളുമായി സഹകരിക്കുമ്പോള്‍ ദെഅസ്‌റയുടെ സേവനങ്ങളെക്കുറിച്ച് സംരംഭകര്‍ക്ക് മനസിലാക്കുന്നതിനും അവരുമായി -ബന്ധപ്പെടുന്നതിനും സഹായിക്കും.

ഇതിന് പുറമെ അമ്പതിലധികം ട്രയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുമായും സംരംഭക വികസനത്തിനുള്ള സ്ഥാപനങ്ങളുമായും സാമൂഹ്യ സംഘടനകളുമായുമെല്ലാം ദെഅസ്‌റ സഹകരിക്കുന്നുണ്ട്. ഒമ്പത് മാസത്തെ പ്രവര്‍ത്തനങ്ങളിലൂടെ ദെഅസ്‌റ 582 തുടക്കക്കാരായ സംരംഭകരെയാണ് സഹായിച്ചിട്ടുള്ളത്. ബിസിനസിന്റെ വിവിധ ഘട്ടങ്ങളിലായി 300 ഓളം സംരംഭകരെ സഹായിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 25,000 ബിസിനസ് സംരംഭങ്ങള്‍ സാധ്യമാക്കാനാണ് ദെഅസ്‌റ ടീം ലക്ഷ്യമിടുന്നത്. തങ്ങളുമായി ബന്ധപ്പെടുന്ന കസ്റ്റമേഴ്‌സില്‍നിന്നാണ് തങ്ങള്‍ പല വെല്ലുവിളികളും അതിജീവിക്കാന്‍ പഠിക്കുന്നതെന്ന് ആനന്ദ് പറയുന്നു.

ദെഅസ്‌റ എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നിലും ഒരു കഥയുണ്ട്. അസ്‌റ എന്നവാക്ക് ആനന്ദ് എന്ന പേരിന്റെ എ, ഭാര്യ സൊണാലിയുടെ എസ്, മക്കളായ റിയ എന്ന പേരിന്റെ ആര്‍, അരുള്‍ എന്ന പേരിന്റെ എ എന്നിവ ചേര്‍ന്നുണ്ടായതാണ്. ദെ എന്ന ആദ്യത്തെ ആക്ഷപം തങ്ങളുടെ കുടുംബ പേരായ ദേഷ്പാണ്ഡെയില്‍നിന്ന് ഉണ്ടായതാണ്.

എന്നാല്‍ ഹിന്ദിയില്‍ ദെഅസ്‌റയ്ക്ക് പ്രത്യേക അര്‍ത്ഥമുണ്ടെന്ന് ആനന്ദ് പറയുന്നു. ദെ എന്നത് കൊടുക്കുക, നല്‍കുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. അസ്‌റ എന്ന വാക്കിന്റെ അര്‍ത്ഥം പിന്തുണ എന്നാണ്. തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ അന്വര്‍ത്ഥമാക്കുന്നതാണ് സ്ഥാപനത്തിന്റെ പേരും -ആനന്ദ് പറയുന്നു.